അപരാജിതന്‍ 26 [Harshan] 11530

“അതെനിക്കും അറിയില്ല ,, ശൗരി മെമ്പർ പോലും ഇപ്പോ ശിവശൈലത്തെ കാര്യങ്ങൾക്കായി രാത്രിയും പകലുമില്ലാതെ  ഓടിനടക്കുകയാണ്,, അതാണെന്നേ ഏറെ അത്ഭുതപ്പെടുത്തുന്നതും ,, പിന്നെ ഒരു ,, കാര്യം മറന്നു ,, അവിടെ ഇപ്പോ ഒരു ചെറുപ്പക്കാരൻ വന്നിട്ടുണ്ട് ,, ഒരു അറിവഴകൻ ,,നല്ല മിടുക്കൻ ചെറുപ്പക്കാരൻ ,, നല്ല  ആർജ്ജവമുള്ള പയ്യനാ ,, അവനാണ് അന്ന് ഗ്രാമസഭയിൽ ശിവശൈലത്തെ കാര്യങ്ങളൊക്കെ അവതരിപ്പിച്ചത് ,,, ”

സംശയത്തോടെ പാർത്ഥസാരഥി ബാലരാമ ശർമ്മയെ നോക്കി

“ഉവ്വ് ,,,അങ്ങനെയൊരു പുതുമുഖത്തെ കുറിച്ച് ഞാനും കേട്ടറിഞ്ഞു ,, ആള് ശിവശൈലത്തെ അടിമകൾക്ക് വേണ്ടി നല്ല പോലെ  പ്രവർത്തിക്കുന്നുണ്ട് , ”

“അതൊക്കെ പോട്ടെ .. എന്തൊക്കെയായാലും അവിടെ ഇൻഡസ്ട്രി വരാൻ പോകാല്ലേ . മാത്രവുമല്ല സൂര്യസേനൻ തമ്പുരാന്‍റെ  കിരീടധാരണ ചടങ്ങുകൾ കഴിഞ്ഞാൽ അവരെ എന്തായാലും അവിടെ നിന്നും ഒഴിപ്പിക്കാനല്ലേ ,, നിങ്ങളുടെ തീരുമാനം ,, അങ്ങനെയുള്ള ഘട്ടത്തിൽ ആര് വന്നിട്ടും ഒരു പ്രയോജനവുമില്ലല്ലോ ” ബാലരാമ ശർമ്മ അഭിപ്രായം പറഞ്ഞു

“അല്ല ,, അവർക്കു മുൻപ് അവരുടെ പേരിൽ എഴുതി കൊടുത്ത ഭൂമി , നിങ്ങള് അവരെ ഭീഷണിപ്പെടുത്തി തിരികെ  എഴുതി വാങ്ങിച്ചതല്ലേ ,, എല്ലാം എനിക്കുമറിയാം ” ബലരാമ ശർമ്മ ഒരു പരിഹാസരൂപേണ പറഞ്ഞു

“എങ്ങനെയായാലും ,,ഇപ്പോ ആധാര പ്രകാരം ആ സ്ഥലം മുഴുവനും സൂര്യസേനൻ തമ്പുരാന്‍റെയും ഇഷാനിക തമ്പുരാട്ടിയുടെയും പേരിൽ തീറാധാരം ആയാണ് രെജിസ്റ്റർ ചെയ്തിരിക്കുന്നത് ,, അവിടെയുള്ളവർക്ക്  ഒരു അവകാശവും ആ സ്ഥലത്തില്ല ,, അപ്പൊ പിന്നെ അവർക്കു മാറുകയേ നിവൃത്തിയുള്ളൂ ,, ” അത് പറഞ്ഞു കൊണ്ട് പാർത്ഥ സാരഥി എഴുന്നേറ്റു

കയ്യിൽ കരുതിയിരുന്ന , പഞ്ചായത്തിന്‍റെ  വികസന ഫണ്ടിലേക്കുള്ള അന്‍പത് ലക്ഷം രൂപയുടെ ചെക്ക് ബാലരാമ ശർമ്മയ്ക്ക് നേരെ നീട്ടി

ബാലരാമ ശർമ്മ എഴുന്നേറ്റു വേഗം ആ ചെക്ക് കൈ നീട്ടി വാങ്ങി

എല്ലാ വർഷവും കൊട്ടാരത്തിൽ നിന്നും പഞ്ചായത്തിലേക്ക് അന്‍പത് ലക്ഷം രൂപ വികസന ഫണ്ടിലേക്ക് സംഭാവന ചെയ്യാറുണ്ട്.

“എന്തായാലും ,, തത്കാലത്തേക്ക് ശിവശൈലത്തേക്കുള്ള  മുന്നോട്ടുള്ള പ്രവർത്തനങ്ങൾ നിർത്തിക്കോളൂ ”

“അയ്യോ ,,,അത് ,,,,” ബാലരാമ ശർമ്മ സന്ദേഹം പ്രകടിപ്പിച്ചു

“എന്തായാലും അവരെ ഒഴിപ്പിക്കട്ടെ ,, അതുവരെ എത്രയും വൈകിപ്പിക്കാമോ അത്രയും ,, , സർക്കാർ കാര്യമല്ലേ ,,അത് മുറ പോലെ നടന്നോട്ടെ ,,നിങ്ങളായി ഒരു താല്പര്യമെടുക്കാതെ ഇരുന്നാൽ  മതി ,, അതാണ് ഉദ്ദേശിച്ചത് ”

ബാലരാമ ശർമ്മ , നിസ്സഹായനായി തല കുലുക്കി സമ്മതിച്ചു

“ശരി ,,,ഞാൻ ഇറങ്ങട്ടെ ,,,,” എന്നുപറഞ്ഞു കൊണ്ട് പാർത്ഥസാരഥി അവിടെ നിന്നുമിറങ്ങി

 

<<<<O>>>

Updated: December 14, 2021 — 12:06 pm

292 Comments

  1. വിഷ്ണു ⚡

    ഹർഷാപി?

    ഈ ഭാഗം അവസാനം വരെ വായിച്ച് ഇപ്പൊ വായിച്ച് നിർത്തിയ ഭാഗം ആണ് ഏറ്റവും ഇഷ്ടമായത്. അപ്പുവും പാറുവും തമ്മിൽ ഉള്ള സീൻ ആണ്.പാറുവിൻെറ തോന്നലിൽ അല്ലാതെ ഇതൊക്കെ യഥാർത്ഥത്തിൽ ഉണ്ടാവുന്നത് കാണാൻ ആണ് കാത്തിരിക്കുന്നത്..??

    അപ്പോ അടുത്തതിൽ കാണാം.സമയമില്ല വേഗന്ന് അവസാനം എത്താൻ ഉള്ളതാണ്
    ഒരുപാട് സ്നേഹം
    ❤️?

  2. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️?️?️?️?️?️?️?️?️

    1. വായിച്ചു ഇവിടെ വരെ ആയതേ ഉള്ളോ. ഭാഗ്യവാൻ ??

  3. ❤️❤️❤️

  4. ❤️❤️❤️???

  5. ചങ്ക് ബ്രോ….ഒരു രക്ഷയുമില്ല, ഇതൊക്കെ എങ്ങനെ സാധിക്കുന്നു. ഞങ്ങളൊക്കെ ഊഹിക്കുന്നതിന് അപ്പുറത്തേക്കാണ് തന്റെ എഴുത്ത്.

  6. Chanchal Venugopal M

    Kadhakal.com കിട്ടാനില്ലാ

  7. കിങ് ഇൻ ദി നോർത്ത്

    ഹർഷൻ ബ്രോ ഞാൻ എപ്പോഴും ചുവപ്പിച്ചിട്ടേ വായന തുടങ്ങാറുള്ളൂ ????

  8. Ente mone… Oru rakshem illa. Phonil veroru app polm thurakan thonnanilla… Adutha part vaayichit baaki parayatto. Kshamayilla mone Harsha…

  9. Thanks harshetta ??
    God bless u

  10. ഒത്തിരി ഇഷ്ടമായി
    അടുത്ത prt വന്നു അത് vayiktte ?

Comments are closed.