അപരാജിതന്‍ 26 [Harshan] 11531

Views : 494805

പ്രജാപതി രാജകൊട്ടാരത്തിൽ

ഉച്ചയോടെ പാർത്ഥസാരഥി തിരികെയെത്തി.

അയാൾ സഭാമണ്ഡപത്തിലേക്ക് നടന്നു.

അവിടെ രാജ ശ്രീധർമ്മസേനനും  ധർമ്മസേനന്‍റെ  സഹോദരങ്ങളും ബന്ധുക്കളുമെല്ലാം കിരീടധാരണ ചടങ്ങുകളെ കുറിച്ചു ചർച്ച ചെയ്യുന്ന നേരമായിരുന്നു.

പാർത്ഥ സാരഥി , ശ്രീധർമ്മ സേനന് മുന്നിലേക്ക് പത്തടി മാറി വന്നു നിന്ന് കൈകൾ കൂപ്പി.

അയാളെ നോക്കി ശ്രീധർമ്മസേന൯ ഒന്ന് തല കുലുക്കി വന്ദനം സ്വീകരിച്ചു

“എന്താ സാരഥി ?”

“തമ്പുരാൻ ഇന്നലെ പറഞ്ഞ പ്രകാരം ഞാൻ അന്വേഷിച്ചിരുന്നു”

അതുകേട്ടു ശ്രീധർമ്മസേനനൊന്ന് നിവർന്നിരുന്നു

“എന്നിട്ട് വിവരം വല്ലതും കിട്ടിയോ ?”

“കിട്ടി തമ്പുരാനേ ,,,”

“എന്താ അച്ഛാ ,, ?” അവരുടെ സംഭാഷണം കേട്ട് സൂര്യസേനൻ തിരക്കി

“സൂര്യാ ,,ശിവശൈലചണ്ഡാള൯മാരുടെ ഇടയിൽ എന്തൊക്കെയോ മരാമത്ത് പണികൾ നടന്നിട്ടുണ്ട് ,, അതൊന്നു അന്വേഷിക്കാൻ  ഞാൻ സാരഥിയോട് പറഞ്ഞിരുന്നു ,,പറയു ,,സാരഥി ”

“തമ്പുരാനേ ,, അവിടെ എല്ലാ വീടുകളിലും ശുചിമുറികൾ പണിതിട്ടുണ്ട് , അത് കൂടാതെ അവിടെ സോളാർ വൈദ്യുതിയും സ്ഥാപിച്ചിട്ടുണ്ട് ”

അത് കേട്ടതും എല്ലാവരും അത്ഭുതപ്പെട്ടു

“അതെങ്ങനെ ,,,?” സൂര്യസേനൻ ചോദിച്ചു

“ഞാനവിടെ ചെന്നന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് എല്ലാം സർക്കാർ കൊടുത്തതാണെന്നാണ് ,,പക്ഷെ അതന്വേഷിച്ചു  പഞ്ചായത്തോഫിസിലും ബ്ളോക്കിലും വരെ ഞാൻ ചെന്നു ,, അങ്ങനെയൊരു പദ്ധതിയിൽ ആ ഗ്രാമം  പെട്ടിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത് ,,”

“സർക്കാർ കൊടുത്തിട്ടില്ലെങ്കിൽ പിന്നെ ഏതു സർക്കാരാണ് അവിടെ ഈ നടപടികളെടുത്തത് , എന്തായാലൂം ആ തെണ്ടികളുടെ കയ്യിൽ അതിനൊന്നും വേണ്ടിയുള്ള കാശൊന്നും ഒരിക്കലും ഉണ്ടാകില്ല ,, ?” ശ്രീധർമ്മസേന൯ പറഞ്ഞു

“അത് മാത്രമല്ല തമ്പുരാനേ ,, പഞ്ചായത് അവിടെ ഗ്രാമസഭ ചേരുകയും അതി൯ പ്രകാരം ആ നാട്ടിലുള്ളവരെ തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തുകയും ചെയ്തിട്ടുണ്ട് , അതുപോലെ  പ്രായമാർവർക്കും പ്രായമായവർക്കും വിധവകൾക്കും  അസുഖം ബാധിച്ചവർക്കും ക്ഷേമപെൻഷനുകളിൽ ചേർത്തിട്ടുമുണ്ട് ,, ”

ശ്രീധർമ്മ സേനൻ അതുകേട്ടു വെറുപ്പ് നിറഞ്ഞ മുഖഭാവത്തോടെ സാരഥിയെ നോക്കി

“അവിടെയിപ്പോ ഏകാധ്യാപക വിദ്യാലയം ആരംഭിക്കുവാനും പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്‍റെ  ഒരു സേവനം ലഭ്യമാക്കാനും  തീരുമാനമുണ്ടായിട്ടുണ്ട് ,,പക്ഷെ ഞാനത് ബാലരാമശർമയെ കണ്ടു വൈകിപ്പിച്ചിട്ടുമുണ്ട് ,”

“എന്താ അവിടെ നടക്കുന്നത് ,, ഒന്നും മനസിലാകുന്നില്ലല്ലോ ,,, ” ശ്രീധർമ്മസേന൯ സന്ദേഹം പറഞ്ഞു

“തമ്പുരാനെ ,,അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത് അവിടെ ഒരു ചെറുപ്പക്കാരൻ ഗവേഷണ ആവശ്യത്തിനായി  വന്നിട്ടുണ്ട് ,,ആ ചെറുപ്പക്കാരനാണ് ഗ്രാമസഭയിൽ കാര്യങ്ങൾ സംസാരിച്ചത് ,, ആ നാട്ടിലുള്ളവർക്ക് വേണ്ടി കഴിയുന്ന ഉപകാരങ്ങൾ ചെയ്യുന്ന യുവാവാണെന്നാണ് അറിയാൻ കഴിഞ്ഞത് ”

“ആ യുവാവാണോ ,, ഇത്രയും ചിലവ് വഹിച്ചു ഈ മരാമത്തുകൾ ചെയ്തത് ?” ശ്രീധർമ്മസേന൯  ചോദിച്ചു

Recent Stories

The Author

292 Comments

  1. വിഷ്ണു ⚡

    ഹർഷാപി😍

    ഈ ഭാഗം അവസാനം വരെ വായിച്ച് ഇപ്പൊ വായിച്ച് നിർത്തിയ ഭാഗം ആണ് ഏറ്റവും ഇഷ്ടമായത്. അപ്പുവും പാറുവും തമ്മിൽ ഉള്ള സീൻ ആണ്.പാറുവിൻെറ തോന്നലിൽ അല്ലാതെ ഇതൊക്കെ യഥാർത്ഥത്തിൽ ഉണ്ടാവുന്നത് കാണാൻ ആണ് കാത്തിരിക്കുന്നത്..😍😍

    അപ്പോ അടുത്തതിൽ കാണാം.സമയമില്ല വേഗന്ന് അവസാനം എത്താൻ ഉള്ളതാണ്
    ഒരുപാട് സ്നേഹം
    ❤️😌

  2. വിനോദ് കുമാർ ജി ❤

    🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

    1. വായിച്ചു ഇവിടെ വരെ ആയതേ ഉള്ളോ. ഭാഗ്യവാൻ 😂😊

  3. ❤️❤️❤️

  4. ❤️❤️❤️😍😍😍

  5. ചങ്ക് ബ്രോ….ഒരു രക്ഷയുമില്ല, ഇതൊക്കെ എങ്ങനെ സാധിക്കുന്നു. ഞങ്ങളൊക്കെ ഊഹിക്കുന്നതിന് അപ്പുറത്തേക്കാണ് തന്റെ എഴുത്ത്.

  6. Chanchal Venugopal M

    Kadhakal.com കിട്ടാനില്ലാ

  7. കിങ് ഇൻ ദി നോർത്ത്

    ഹർഷൻ ബ്രോ ഞാൻ എപ്പോഴും ചുവപ്പിച്ചിട്ടേ വായന തുടങ്ങാറുള്ളൂ 😍😍😍😍

  8. Ente mone… Oru rakshem illa. Phonil veroru app polm thurakan thonnanilla… Adutha part vaayichit baaki parayatto. Kshamayilla mone Harsha…

  9. Thanks harshetta 💞😇
    God bless u

  10. ഒത്തിരി ഇഷ്ടമായി
    അടുത്ത prt വന്നു അത് vayiktte 😉

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com