അപരാജിതന്‍ 26 [Harshan] 11531

Views : 494805

“എനിക്ക് മനസിലാകുന്നില്ല ,, എന്താ ഇവിടെ നടക്കുന്നത് ?”

“ആരാ നിങ്ങൾക്കിവിടെ സ്‌കൂൾ  പണിയാൻ അനുവാദം തന്നത് ,, ആരാ ഇവിടെ പഠിപ്പിക്കുന്നത് ,, ?”

“അങ്ങുന്നെ അത് പിന്നെ ,, ദൂരെ വടക്കു ദേശത്ത് നിന്നും ഒരു വിദ്യാർത്ഥി ഇവിടെ വന്നിരുന്നു , ”

“വിദ്യാർത്ഥിയോ ?”

“അതെ ,,,ചരിത്രവും ജീവിതരീതികളും ഒക്കെ എന്തോ ഗവേഷണം നടത്തുന്ന ഒരു സാധുവായ കുട്ടിയാണ് ,, ഒരു ചെറുപ്പക്കാരൻ ,, ഇവിടെ  ഞങ്ങളുടെ ദുരിതം കണ്ടപ്പോൾ ആകെ വിഷമമായി ,, അതാ ഇവിടെ ഒരു പുര കെട്ടിയത് ,, കുട്ടികളെ  അക്ഷരം പഠിപ്പിക്കാനായി ,, ഇവിടത്തെ ചെറുപ്പം കുട്ടികളും പഠിക്കുന്നുണ്ട് ,, ഞങ്ങൾക്ക് കുറെ സഹായമൊക്കെ ആ കുട്ടി ചെയ്തിരുന്നു ,, ഇപ്പോ അവൻ ഒരു യാത്ര പോയിരിക്കുകയാ ,, രണ്ടോ മൂന്നോ ദിവസം കൊണ്ട് തിരികെയെത്തുമെന്നാ പറഞ്ഞത് ”

പാർത്ഥ സാരഥി സംശയത്തോടെ അവരെ നോക്കി

“എന്താ അവന്‍റെ  പേര് ,,?’

“അറിവഴകൻ ” അവിടെ കൂടിയിരുന്ന സകലരും ഒറ്റ ശ്വാസത്തിൽ ഒരേ ശബ്ദത്തിൽ ഒരേ ഈണത്തിൽ പറഞ്ഞു

ആ പേര് അവിടെയെങ്ങും പ്രതിധ്വനിച്ചു

“അറിവഴകൻ ,,,അറിവഴകൻ ….അറിവഴകൻ ”

ആ പേര് പറഞ്ഞപ്പോൾ തന്നെ അവിടെയുള്ള സകലകൂവളമരങ്ങളും കാറ്റിലുലഞ്ഞു കൊണ്ടിരുന്നു

പാർത്ഥസാരഥിയുടെ  ഉള്ളം ആ ദൃശ്യം കണ്ടും അനുഭവിച്ചൂ൦ ഭീതിയുള്ളതായി മാറി

“അറിവഴകനോ ..?”

“അതെ ,,അങ്ങുന്നെ വലിയ സഹായിയാ… ഒരു ദോഷവുമില്ല ,, ഒരു പാവമാണ് ,, ആർക്കും നല്ലതു വരണമെന്ന് മാത്രം ആഗ്രഹിക്കുന്ന ഒരു ചെറുപ്പക്കാരനാ ….” സ്വാമി അയ്യ പറഞ്ഞു

“സൂര്യസേനൻ തമ്പുരാന്‍റെ  കിരീടധാരണം കഴിഞ്ഞാൽ പിന്നെ നിങ്ങൾ ഇവിടെ നിന്നും ഇറങ്ങി കൊടുക്കേണ്ടി വരും ,, ഇതൊക്കെ അറിഞ്ഞിട്ടും ,,പിന്നെ എങ്ങനെ ഇവിടെ വികസനപ്രവർത്തനങ്ങൾ നടന്നു ”

“ഒന്നും ഞങ്ങൾക്കറിയില്ല അങ്ങുന്നെ  ,, ഒക്കെ ശങ്കരൻ നോക്കിക്കൊളു൦  ,, ”

“ഏതു ശങ്കരൻ ,,, സൂര്യസേനൻ തമ്പുരാന്‍റെ  കിരീടധാരണം നടന്നു കഴിഞ്ഞാൽ പിന്നെ ,, പോലീസും പണിക്കാരും ബുൾഡോസറും കൊണ്ട് ഇങ്ങോട്ടു വരും ,, പിന്നെ ഇവിടെ നിന്നും ഒഴിഞ്ഞില്ലെങ്കിൽ ,,അറിയാമല്ലോ ,, ” പാർത്ഥസാരഥി അവരെ ഭയപ്പെടുത്തി

എല്ലാവരും അതുകേട്ടു ഭയന്നു വിറച്ചു

“ഒക്കെ അറിയാം അങ്ങുന്നെ  ,,, എന്തായാലും സൂര്യസേനൻ തമ്പുരാന്‍റെ  കിരീടധാരണം വരെ സമയമുണ്ടല്ലോ ,, അതിനുള്ളിൽ ഞങ്ങളൊരു മാർഗ്ഗം തേടികൊള്ളാ൦ ……”

അയാൾ അതുകേട്ടുകൊണ്ട് അല്പം നേരം ചിന്തിച്ചു.

“ഹമ് …എന്തായാലും ഞാനിത് കൊട്ടാരത്തിൽ അറിയിക്കുന്നുണ്ട് ,, തീരുമാനങ്ങൾ അവിടെ നിന്നും എടുക്കട്ടേ ,, “പാർത്ഥസാരഥി അവിടെ നിന്നും ഇറങ്ങി.

പോകും മുൻപ് അയാൾ ഒന്ന് തിരിഞ്ഞു

“എന്തായാലും ,,ആ ചെറുപ്പക്കാരനോട്  തിരികെ വരുമ്പോൾ എന്നെ വന്നു കാണാൻ പറഞ്ഞേക്കൂ ,, ”

അതും പറഞ്ഞു അയാൾ തന്‍റെ   വാഹനത്തിൽ കയറി വാഹനമെടുത്തു.

“എന്തേലും പ്രശ്‌നമാകുമോ  സ്വാമിയയ്യ” ഭയത്തോടെ ഉമാദത്തൻ ചോദിച്ചു

“ആ കുട്ടിയും ഇവിടെയില്ലല്ലോ ,,അവനുണ്ടെകിൽ ഒരു ധൈര്യമായിരുന്നു ,, ” നെഞ്ചിൽ കൈ വെച്ച്  വൈദ്യര് മുത്തശ്ശൻ പറഞ്ഞു

“നമുക്ക് നോക്കാം വൈദ്യരെ ,,, എന്തായാലും ഒന്നും നമ്മുടെ നിയന്ത്രണത്തിലല്ലല്ലൊ ..” എന്ന് പറഞ്ഞുകൊണ്ടു  വാഹനത്തിൽ പോകുന്ന പാർത്ഥസാരഥിയെ നോക്കി സ്വാമി അയ്യ നിന്നു

അദ്ദേഹത്തിന്‍റെ  കണ്ണുകളിൽ ഭയം നെരിപ്പോടായി എരിയുന്നുണ്ടായിരുന്നു

—-O—-

Recent Stories

The Author

292 Comments

  1. വിഷ്ണു ⚡

    ഹർഷാപി😍

    ഈ ഭാഗം അവസാനം വരെ വായിച്ച് ഇപ്പൊ വായിച്ച് നിർത്തിയ ഭാഗം ആണ് ഏറ്റവും ഇഷ്ടമായത്. അപ്പുവും പാറുവും തമ്മിൽ ഉള്ള സീൻ ആണ്.പാറുവിൻെറ തോന്നലിൽ അല്ലാതെ ഇതൊക്കെ യഥാർത്ഥത്തിൽ ഉണ്ടാവുന്നത് കാണാൻ ആണ് കാത്തിരിക്കുന്നത്..😍😍

    അപ്പോ അടുത്തതിൽ കാണാം.സമയമില്ല വേഗന്ന് അവസാനം എത്താൻ ഉള്ളതാണ്
    ഒരുപാട് സ്നേഹം
    ❤️😌

  2. വിനോദ് കുമാർ ജി ❤

    🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

    1. വായിച്ചു ഇവിടെ വരെ ആയതേ ഉള്ളോ. ഭാഗ്യവാൻ 😂😊

  3. ❤️❤️❤️

  4. ❤️❤️❤️😍😍😍

  5. ചങ്ക് ബ്രോ….ഒരു രക്ഷയുമില്ല, ഇതൊക്കെ എങ്ങനെ സാധിക്കുന്നു. ഞങ്ങളൊക്കെ ഊഹിക്കുന്നതിന് അപ്പുറത്തേക്കാണ് തന്റെ എഴുത്ത്.

  6. Chanchal Venugopal M

    Kadhakal.com കിട്ടാനില്ലാ

  7. കിങ് ഇൻ ദി നോർത്ത്

    ഹർഷൻ ബ്രോ ഞാൻ എപ്പോഴും ചുവപ്പിച്ചിട്ടേ വായന തുടങ്ങാറുള്ളൂ 😍😍😍😍

  8. Ente mone… Oru rakshem illa. Phonil veroru app polm thurakan thonnanilla… Adutha part vaayichit baaki parayatto. Kshamayilla mone Harsha…

  9. Thanks harshetta 💞😇
    God bless u

  10. ഒത്തിരി ഇഷ്ടമായി
    അടുത്ത prt വന്നു അത് vayiktte 😉

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com