അപരാജിതന്‍ 26 [Harshan] 11530

Views : 494829

ആദി വേഗമുണര്‍ന്നു

അവനാകെ അത്ഭുതപ്പെട്ടുകൊണ്ട് പുറത്തേക്കിറങ്ങി.

കായലിൽ നിന്നും കാറ്റ് നല്ലപോലെ വീശുന്നുണ്ടായിരുന്നു

അവൻ കണ്ണുകളടച്ചു നിന്നു.

തിരുനയനാർ വംശത്തിന്‍റെ  കപ്പലുകള്‍

അതിലെ യോദ്ധാവിന്  എന്‍റെ  മുഖഛായ

അതിനര്‍ത്ഥം എന്‍റെ  പ്രപിതാമഹന്‍

എന്‍റെ  ത്രിലോകരുദ്രൻ മുത്തശ്ശനും ഒരു യോദ്ധാവായിരുന്നു

ആ ഗുണങ്ങൾ എനിക്കും ലഭിച്ചു

അപ്പോൾ  അത്രി എന്ന വാക്കിന്‍റെ  ഇടയിൽ  പച്ചകുത്തിയിരുന്ന ആ കണ്ണ്

മുത്തശന്‍റെ  , തിരുനയനാർ വംശത്തിന്‍റെ  കൊടിയുടെ അടയാളമായ പാതിതുറന്ന കണ്ണ് , ശിവഭഗവാന്‍റെ  മൂന്നാം കണ്ണ്.  അതുപോലെ എന്‍റെ  രക്തം വീണു ചെമ്പു പാളിയിൽ തെളിഞ്ഞ ത്രിശൂലം , അത് മുത്തശ്ശന്‍റെ  വംശത്തിന്‍റെ  മുദ്രയടയാളം

കൊള്ളക്കാർ ഭയന്നിരുന്ന തിരുനയനാർ വംശത്തിന്‍റെ  കണ്ണിയാണ് ആദിശങ്കരൻ എന്ന താന്‍ എന്ന തിരിച്ചറിവ്  അവനേ  ആവേശത്തിലാക്കി

അവൻ തിരിഞ്ഞു ജീപ്പിലേക്ക് കയറാനായി പോയപ്പോളാണ്

വഴിയുടെ അപ്പുറത്തുള്ള ഒരു കൊച്ചു ക്ഷേത്രം അവന്‍റെ  കണ്ണിൽപെട്ടത്.

അവൻ വേഗം ആ കൊച്ചു ക്ഷേത്ര മന്ദിരത്തിലേക്ക് നടന്നു.

അവിടെ ചെന്നപ്പോൾ അവിടത്തെ പ്രതിഷ്ഠ കണ്ടു അവൻ അങ്ങ് ആശ്ചര്യപെട്ട് പോയി

ശിവന്‍റെ  കാലഭൈരവ സ്വരൂപപ്രതിഷ്ടയായിരുന്നു

അവൻ വേഗം അവിടെ സാഷ്ടാ൦ഗം നമസ്കരിച്ചു

നിറഞ്ഞ കണ്ണുകളോടെ അവൻ കാലഭൈരവമൂർത്തിക്ക് നന്ദിയറിയിച്ചു.

അവിടെ നിന്നും എഴുന്നേറ്റു ജീപ്പിൽ കയറി

അതീവ സന്തോഷത്തോടെ ജീപ്പ് മുൻപോട്ട് എടുത്തു.

<<<<<O>>>>

 

Recent Stories

The Author

292 Comments

  1. വിഷ്ണു ⚡

    ഹർഷാപി😍

    ഈ ഭാഗം അവസാനം വരെ വായിച്ച് ഇപ്പൊ വായിച്ച് നിർത്തിയ ഭാഗം ആണ് ഏറ്റവും ഇഷ്ടമായത്. അപ്പുവും പാറുവും തമ്മിൽ ഉള്ള സീൻ ആണ്.പാറുവിൻെറ തോന്നലിൽ അല്ലാതെ ഇതൊക്കെ യഥാർത്ഥത്തിൽ ഉണ്ടാവുന്നത് കാണാൻ ആണ് കാത്തിരിക്കുന്നത്..😍😍

    അപ്പോ അടുത്തതിൽ കാണാം.സമയമില്ല വേഗന്ന് അവസാനം എത്താൻ ഉള്ളതാണ്
    ഒരുപാട് സ്നേഹം
    ❤️😌

  2. വിനോദ് കുമാർ ജി ❤

    🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

    1. വായിച്ചു ഇവിടെ വരെ ആയതേ ഉള്ളോ. ഭാഗ്യവാൻ 😂😊

  3. ❤️❤️❤️

  4. ❤️❤️❤️😍😍😍

  5. ചങ്ക് ബ്രോ….ഒരു രക്ഷയുമില്ല, ഇതൊക്കെ എങ്ങനെ സാധിക്കുന്നു. ഞങ്ങളൊക്കെ ഊഹിക്കുന്നതിന് അപ്പുറത്തേക്കാണ് തന്റെ എഴുത്ത്.

  6. Chanchal Venugopal M

    Kadhakal.com കിട്ടാനില്ലാ

  7. കിങ് ഇൻ ദി നോർത്ത്

    ഹർഷൻ ബ്രോ ഞാൻ എപ്പോഴും ചുവപ്പിച്ചിട്ടേ വായന തുടങ്ങാറുള്ളൂ 😍😍😍😍

  8. Ente mone… Oru rakshem illa. Phonil veroru app polm thurakan thonnanilla… Adutha part vaayichit baaki parayatto. Kshamayilla mone Harsha…

  9. Thanks harshetta 💞😇
    God bless u

  10. ഒത്തിരി ഇഷ്ടമായി
    അടുത്ത prt വന്നു അത് vayiktte 😉

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com