അപരാജിതന്‍ 26 [Harshan] 11535

Views : 494053

അവരിൽ പലരും അവരുടെ കുട്ടികളെ കൊണ്ട് അവന്‍റെ  കാലിൽ തൊട്ടു നമസ്കരിപ്പിക്കുകയും ചെയ്തു.

അപ്പോളേക്കും ചേതന ചായ കൊണ്ട് വന്നു നൽകി.

ആ പ്രായമായ മുത്തശ്ശന്‍റെ  സമീപം അദ്ദേഹത്തിന്‍റെ  പത്നി ജാനകി ദേവിയും വന്നിരുന്നു.

“ഞങ്ങളുടെ മരുമകൻ ആനന്ദ് പറഞ്ഞിരുന്നു , അവന്‍റെ  ബന്ധു എന്നുപറയാവുന്ന കുട്ടിയാണ് വരുന്നതെന്ന് , മാത്രവുമല്ല ഭാർഗ്ഗവഇല്ലത്തെ കേശവ നാരായണരുടെ മകന്‍റെ  മകൻ കൂടെ ആണെന്നറിഞ്ഞപ്പോൾ ഏറെ സന്തോഷമായി ,, ”

ആദി കൈകൾ കൂപ്പി ചിരിച്ചു

“ഇല്ലത്ത് പരിചയമുണ്ടോ ,മുത്തശ്ശന് , ?” ബഹുമാനത്തോടെ തിരക്കി

“ഞങ്ങൾ മോന്‍റെ  ഇല്ലത്തു അഞ്ചു വർഷം മുൻപ് വന്നിട്ടുണ്ട് , അവിടെ നാരായണ ക്ഷേത്രത്തിലും പരശുരാമ ക്ഷേത്രത്തിലും ദർശനം നടത്തിയിട്ടുണ്ട് , പോകും വഴി ഇല്ലത്തും കയറിയിരുന്നു , ധനലക്ഷ്മി അമ്മയെ കണ്ടു അനുഗ്രഹവും വാങ്ങി ,,എന്താ ഇപ്പോ പറയാ ,,ആ കുടുംബത്തിലെ കുട്ടി ഞങ്ങടെ ഈ വീട്ടിൽ വന്നിരിക്കുമ്പോൾ  ഭാർഗ്ഗവരാമൻ നേരിട്ട് വന്നനുഗ്രഹിക്കുന്ന പോലേയാണ് ,,,”

സിവെല്ലൂരി  ഗോവിന്ദ റെഡ്ഢി പറഞ്ഞു .

അവനൊന്നു ചിരിച്ചു

” ധനലക്ഷ്മി അമ്മ ഇപ്പോളും ആരോഗ്യത്തോടെ ഇരിക്കുന്നുവോ ?” ജാനകി ദേവി  ചോദിച്ചു

“പാട്ടി കിടപ്പിലാണ് , വല്യമ്മ പദ്മാവതി ദേവിയാണ് എല്ലാം നോക്കുന്നത് ”

അവന്‍ മറുപടി പറഞ്ഞു.

“ഞാൻ ഇന്നലെ മാമനോട് സംസാരിച്ചപ്പോളാണ് , മാമൻ   ഇവിടെത്തിയ കാര്യം പറഞ്ഞത് , അധികം ദിവസമുണ്ടാകില്ല എന്ന് കൂടെ പറഞ്ഞു , അതാ കാണാനായി ഇന്നലെ തന്നെ തിരിച്ചത് .. നാളെ തിരികെ പോകും ഞാൻ ” ആദി അവരോടു പറഞ്ഞു

“അരുത് ,,അരുത് ,, നാളെ പോകരുത് ” ഗോവിന്ദ റെഡ്ഢി പറഞ്ഞു

അവൻ മനസിലാകാതെ അദ്ദേഹത്തെ നോക്കി

“നീരൂ ,,,,,” എന്ന് അദ്ദേഹം ഉറക്കെ വിളിച്ചു

ആ വിളികേട്ടു ഒരു സുന്ദരിയായ  ദാവണിയുടുത്ത യുവതി അവിടേക്കു വന്നു.

ആദിയെ കണ്ടു അവൾ തൊഴുതു .

മുത്തശ്ശനവളോട് അവന്റെ കാല്‍ തൊട്ട് വണങ്ങാന്‍ ആംഗ്യം കാണിച്ചപ്പോള്‍ അവള്‍ വന്ന് അവന്റെ കാലില്‍ തൊട്ട് വണങ്ങി

അവൻ വേഗം എഴുന്നേറ്റു

“ഞങ്ങളുടെ മൂത്ത  മകന്‍റെ  മകളാണ് ,   പേര് നിരുപമ , നീരു എന്ന് വിളിക്കും ഇവളുടെ ചെറുപ്പത്തിലേ ഒരപകടത്തിൽ മോനും മരുമോളും  മരണപ്പെട്ടു , ഞങ്ങളാണ് ഇവളെ  വളർത്തിയത് ,ഇവളുടെ വിവാഹമാണ് മൂന്നു  ദിവസം കഴിഞ്ഞിട്ട് ,,ഇവളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങല്ലേ ,,, അപ്പോ അത് കൂടെ പങ്കെടുത്ത് വധൂവരന്മാരെ അനുഗ്രഹിച്ചു വേണം പോകാൻ ,, ഈ വൃദ്ധരുടെ അപേക്ഷയാണ് ”

അവരിരുവരും കൈകൾ കൂപ്പി  ആദിയോട് പറഞ്ഞു

“അപ്പു ,, അങ്ങനെ മതി ,, ” നന്ദുമാമനും പറഞ്ഞു

“എന്നോട് അപേക്ഷയൊന്നും അരുത് ,, ഞാനുണ്ടാകും,,”

അവനത് പറഞ്ഞ കേട്ട് അവർക്കു ഒരുപാട് സന്തോഷമായി.

“പക്ഷെ എനിക്കൊരു നിബന്ധനയുണ്ട് ,, ” ആദി പറഞ്ഞു

അവരതുകേട്ടു ആകാംഷയോടെ അവന്‍റെ  മുഖത്തേക്ക് നോക്കി

Recent Stories

The Author

292 Comments

  1. വിഷ്ണു ⚡

    ഹർഷാപി😍

    ഈ ഭാഗം അവസാനം വരെ വായിച്ച് ഇപ്പൊ വായിച്ച് നിർത്തിയ ഭാഗം ആണ് ഏറ്റവും ഇഷ്ടമായത്. അപ്പുവും പാറുവും തമ്മിൽ ഉള്ള സീൻ ആണ്.പാറുവിൻെറ തോന്നലിൽ അല്ലാതെ ഇതൊക്കെ യഥാർത്ഥത്തിൽ ഉണ്ടാവുന്നത് കാണാൻ ആണ് കാത്തിരിക്കുന്നത്..😍😍

    അപ്പോ അടുത്തതിൽ കാണാം.സമയമില്ല വേഗന്ന് അവസാനം എത്താൻ ഉള്ളതാണ്
    ഒരുപാട് സ്നേഹം
    ❤️😌

  2. വിനോദ് കുമാർ ജി ❤

    🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

    1. വായിച്ചു ഇവിടെ വരെ ആയതേ ഉള്ളോ. ഭാഗ്യവാൻ 😂😊

  3. ❤️❤️❤️

  4. ❤️❤️❤️😍😍😍

  5. ചങ്ക് ബ്രോ….ഒരു രക്ഷയുമില്ല, ഇതൊക്കെ എങ്ങനെ സാധിക്കുന്നു. ഞങ്ങളൊക്കെ ഊഹിക്കുന്നതിന് അപ്പുറത്തേക്കാണ് തന്റെ എഴുത്ത്.

  6. Chanchal Venugopal M

    Kadhakal.com കിട്ടാനില്ലാ

  7. കിങ് ഇൻ ദി നോർത്ത്

    ഹർഷൻ ബ്രോ ഞാൻ എപ്പോഴും ചുവപ്പിച്ചിട്ടേ വായന തുടങ്ങാറുള്ളൂ 😍😍😍😍

  8. Ente mone… Oru rakshem illa. Phonil veroru app polm thurakan thonnanilla… Adutha part vaayichit baaki parayatto. Kshamayilla mone Harsha…

  9. Thanks harshetta 💞😇
    God bless u

  10. ഒത്തിരി ഇഷ്ടമായി
    അടുത്ത prt വന്നു അത് vayiktte 😉

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com