അപരാജിതന്‍ 26 [Harshan] 11533

Views : 493877

“ശരിയാ ,,സാറേ ,, നമുക്ക് അതൊക്കെ തന്നെയാ പ്രധാനം ,, പക്ഷെ ആ കുഞ്ഞു നഷ്ടപ്പെട്ട അച്ഛന്‍റെ  സ്ഥാനത്ത്  നമ്മൾ ആരെങ്കിലും ആകുമ്പോൾ മാത്രമേ അതിന്‍റെ  വേദനയറിയൂ ,,,” വിഷമത്തോടെ അതിനുമപ്പുറം പുച്ഛത്തോടെ യതീന്ദ്രൻ പറഞ്ഞു

അതുകേട്ടു പിള്ളയും മറ്റു ഒന്ന് രണ്ടു  കോൺസ്റ്റബിൾമാരും ചിരിച്ചു

“എടോ ,,യതീന്ദ്രാ ,,,തന്‍റെ   മക്കൾക്കു കുഴപ്പമൊന്നുമില്ലല്ലോ ,,ഇത് ആരാന്‍റെ  മക്കൾക്കല്ലേ ,, താൻ കൂടുതൽ നീതിമാനായി നിന്നാൽ തന്‍റെ   മക്കൾക്കും തനിക്കും മാത്രമേ കുഴപ്പമുണ്ടാകൂ ,,അതോർത്തിട്ടു വേണം ,,ഇവിടെ ജോലിയെടുക്കാൻ ,, കേട്ടോ ,,,,,”

“ഉവ്വ് സർ ,,,” എന്നുപറഞ്ഞു കൊണ്ട് യതീന്ദ്രൻ തൊപ്പി തലയിൽ വച്ച് പിള്ളയെ സല്യൂട്ട് ചെയ്‌തുകൊണ്ട് പുറത്തേക്കിറങ്ങി

എന്നിട്ടു സൈക്കിളുമെടുത്ത് കടന്നു പോകും വഴി

എ എസ് ഐ ഷണ്മുഖൻ അവിടെത്തി തന്‍റെ   ടുവീലറിൽ

അയാളെ കണ്ടു യതീന്ദ്രൻ സല്യൂട്ട് ചെയ്തു

എവിടെ പോകുന്നു എന്ന് ചോദിച്ചപ്പോൾ യതീന്ദ്രൻ കാര്യം പറഞ്ഞു

“ഉം ,,, ” എന്ന് മൂളികൊണ്ടു

“എടോ ,,യതീന്ദ്രാ ,,”

“എന്താ സാർ? ”

“താൻ പോകുന്ന വഴിക്ക് ആ കവലയിലെ കോഴിക്കടയിൽ നിന്നും ഒരു രണ്ടു കിലോ കോഴിയിറച്ചി വാങ്ങി എന്‍റെ   വീട്ടിൽ കൊടുത്തേക്ക് ,, ”

യതീന്ദ്രന് അത് കേട്ട് ആകെ വല്ലായ്മ തോന്നി

എങ്കിലും മുഷിവ് കാണിക്കാതെ

“ശരി സാർ ,,,”എന്ന് പറഞ്ഞു കൊണ്ട് കാശ് ,,എന്ന് ചോദിച്ചു

“കാശോ …. ഹ ഹ ഹ ,,,, പോലീസുകാരോട് ആര് കാശ് ,ചോദിക്കാൻ ,ഇനിയിപ്പോ കാശ് ചോദിച്ചാ നാളെ ആ കടയെ  അവിടെയുണ്ടാകില്ല ,,,പോടോ പോടോ ..’ എന്നുപറഞ്ഞു കൊണ്ട് എ എസ് ഐ ഉള്ളിലേക്ക് നടന്നു

യതീന്ദ്രൻ തന്‍റെ   നിവൃത്തികേടിനെ സ്വയം പഴിച്ചു കൊണ്ട് അവിടെ നിന്നും ഇറങ്ങി

—O—

 

Recent Stories

The Author

292 Comments

  1. വിഷ്ണു ⚡

    ഹർഷാപി😍

    ഈ ഭാഗം അവസാനം വരെ വായിച്ച് ഇപ്പൊ വായിച്ച് നിർത്തിയ ഭാഗം ആണ് ഏറ്റവും ഇഷ്ടമായത്. അപ്പുവും പാറുവും തമ്മിൽ ഉള്ള സീൻ ആണ്.പാറുവിൻെറ തോന്നലിൽ അല്ലാതെ ഇതൊക്കെ യഥാർത്ഥത്തിൽ ഉണ്ടാവുന്നത് കാണാൻ ആണ് കാത്തിരിക്കുന്നത്..😍😍

    അപ്പോ അടുത്തതിൽ കാണാം.സമയമില്ല വേഗന്ന് അവസാനം എത്താൻ ഉള്ളതാണ്
    ഒരുപാട് സ്നേഹം
    ❤️😌

  2. വിനോദ് കുമാർ ജി ❤

    🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

    1. വായിച്ചു ഇവിടെ വരെ ആയതേ ഉള്ളോ. ഭാഗ്യവാൻ 😂😊

  3. ❤️❤️❤️

  4. ❤️❤️❤️😍😍😍

  5. ചങ്ക് ബ്രോ….ഒരു രക്ഷയുമില്ല, ഇതൊക്കെ എങ്ങനെ സാധിക്കുന്നു. ഞങ്ങളൊക്കെ ഊഹിക്കുന്നതിന് അപ്പുറത്തേക്കാണ് തന്റെ എഴുത്ത്.

  6. Chanchal Venugopal M

    Kadhakal.com കിട്ടാനില്ലാ

  7. കിങ് ഇൻ ദി നോർത്ത്

    ഹർഷൻ ബ്രോ ഞാൻ എപ്പോഴും ചുവപ്പിച്ചിട്ടേ വായന തുടങ്ങാറുള്ളൂ 😍😍😍😍

  8. Ente mone… Oru rakshem illa. Phonil veroru app polm thurakan thonnanilla… Adutha part vaayichit baaki parayatto. Kshamayilla mone Harsha…

  9. Thanks harshetta 💞😇
    God bless u

  10. ഒത്തിരി ഇഷ്ടമായി
    അടുത്ത prt വന്നു അത് vayiktte 😉

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com