അപരാജിതന്‍ 26 [Harshan] 11531

അപ്പു ,,എന്ന് വിളിച്ചു കൊണ്ട് അവനെ കെട്ടിപിടിച്ചു

“എത്ര നാളായെടാ നിന്നെ കണ്ടിട്ട് ,,,,മോനെ ,,,” എന്ന് പറഞ്ഞു ആകെ സങ്കടപ്പെട്ടുകൊണ്ട് വീണ്ടും അവനെ മുറുകെ പിടിച്ചു

അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു.

“ഇതെന്ത് വേഷമാ അപ്പു , താടിയും മുടിയും , എന്താ നിനക്ക് പറ്റിയത് ”

“മാമന് ,,വയസ്സായല്ലോ ,, മീശയും തലമുടിയുമൊക്കെ നല്ല പോലെ നരച്ചല്ലോ ,,, ” ചിരിച്ചു കൊണ്ട് ആദി പറഞ്ഞു

“എനിക്കതിനു നിന്‍റെ  പ്രായമല്ല ,,നിന്റച്ഛന്‍റെ  പ്രായമാ,,,,, ” ഒരു ചിരിയോടെ അദ്ദേഹം പറഞ്ഞു

“കുറച്ചു നേരം ഈ തണുപ്പുള്ള ശുദ്ധവായു ശ്വസിച്ചൊന്നിരിക്കട്ടെ മാമാ ” എന്നുപറഞ്ഞു കൊണ്ട്

ആദി , ആ ആൽമരച്ചുവട്ടിൽ ഇരുന്നു , അവനു സമീപം നന്ദുമാമനും

അദ്ദേഹം പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്തു കത്തിച്ചു പുകച്ചു.

” നിന്റച്ഛനെ കാണാതെയായതും  ലക്ഷ്മി മരിച്ചതുമൊക്കെ അറിഞ്ഞത്  വൈകിയാണ് ,, അന്ന് ലിവർ സർജറി ചെയ്ത സമയവുമായിരുന്നു ,, വരാനെനിക്ക് സാധിച്ചില്ല ,, ആശ്രമത്തിൽ അമ്മയോട് അന്വേഷിക്കുമായിരുന്നു ,, അമ്മയ്ക്കും നിന്നെ  കുറിച്ച് ഒരു വിവരവുമില്ലായിരുന്നല്ലോ ,,, പക്ഷെ ഒരു കൊല്ലം കഴിഞ്ഞു ഞാൻ വന്നിരുന്നു ,, നിന്‍റെ  വീട്ടിൽ അപ്പോളാ മനസിലായത് ആ സ്ഥലമൊക്കെ കൊടുത്ത കാര്യം ,, ”

“ഭദ്രമ്മ അറിഞ്ഞതൊക്കെ വൈകിയാണ് മാമാ ,, അന്ന് ഭദ്രമ്മ മഹാരാഷ്ട്രയിലായിരുന്നു ,, ഞാനും അറിയിക്കാൻ തക്ക ഒരു അവസ്ഥയിലുമല്ലായിരുന്നു ,,’അമ്മ മരിച്ചു കഴിഞ്ഞാണ് ഞാൻ സായിഗ്രാമത്തിൽ ചെന്നതും  അവിടെ നിന്ന് ഭദ്രമ്മയെ ഫോണിൽ അറിയിച്ചതും,, പാവം ഒരുപാട് കരഞ്ഞു ,, മകളല്ലേ ഇല്ലാതെയായത് ,, പിന്നെ എത്രയും പെട്ടെന്ന് അവിടെ നിന്നും ഇങ്ങോട്ട് വരാമെന്നു ഭദ്രമ്മ പറഞ്ഞിരുന്നു ,, ഞാനാ  വേണ്ടാന്ന് പറഞ്ഞത് ,, ഞാൻ വേറെയൊന്നും പറഞ്ഞുമില്ല ,, അച്ഛനെ തേടി പോകാണ് ,, കണ്ടുപിടിച്ചേ വരൂ എന്ന് പറഞ്ഞിട്ടാ പാലിയത്തേക്ക് പോയത് ,, അല്ലാതെ ഇതൊക്കെ അറിഞ്ഞാൽ ഭദ്രമ്മ വീണ്ടും സങ്കടപ്പെടുമെന്നറിയാമായിരുന്നു …ആ ,,,ഒക്കെ കഴിഞ്ഞു പോയില്ലേ ,,”

രണ്ടു പേരും നിശബ്ദരായി

“മോനെ ,, അവനെ പറ്റി എന്തെങ്കിലും വിവരമുണ്ടോ ?”

‘ജീവനോടെയുണ്ട് ,,എവിടെയോ ഒരു ആപത്തിൽ പെട്ട് കിടക്കാണെന്നു തന്നെയാ മനസ്സ് പറയുന്നത് ,മാമാ ,, എന്തായാലും  ഞാനത് കണ്ടു പിടിക്കും ,, ”

Updated: December 14, 2021 — 12:06 pm

292 Comments

  1. വിഷ്ണു ⚡

    ഹർഷാപി?

    ഈ ഭാഗം അവസാനം വരെ വായിച്ച് ഇപ്പൊ വായിച്ച് നിർത്തിയ ഭാഗം ആണ് ഏറ്റവും ഇഷ്ടമായത്. അപ്പുവും പാറുവും തമ്മിൽ ഉള്ള സീൻ ആണ്.പാറുവിൻെറ തോന്നലിൽ അല്ലാതെ ഇതൊക്കെ യഥാർത്ഥത്തിൽ ഉണ്ടാവുന്നത് കാണാൻ ആണ് കാത്തിരിക്കുന്നത്..??

    അപ്പോ അടുത്തതിൽ കാണാം.സമയമില്ല വേഗന്ന് അവസാനം എത്താൻ ഉള്ളതാണ്
    ഒരുപാട് സ്നേഹം
    ❤️?

  2. വിനോദ് കുമാർ ജി ❤

    ?️?️?️?️?️?️?️?️?️?️?️?️?️?️?️?️

    1. വായിച്ചു ഇവിടെ വരെ ആയതേ ഉള്ളോ. ഭാഗ്യവാൻ ??

  3. ❤️❤️❤️

  4. ❤️❤️❤️???

  5. ചങ്ക് ബ്രോ….ഒരു രക്ഷയുമില്ല, ഇതൊക്കെ എങ്ങനെ സാധിക്കുന്നു. ഞങ്ങളൊക്കെ ഊഹിക്കുന്നതിന് അപ്പുറത്തേക്കാണ് തന്റെ എഴുത്ത്.

  6. Chanchal Venugopal M

    Kadhakal.com കിട്ടാനില്ലാ

  7. കിങ് ഇൻ ദി നോർത്ത്

    ഹർഷൻ ബ്രോ ഞാൻ എപ്പോഴും ചുവപ്പിച്ചിട്ടേ വായന തുടങ്ങാറുള്ളൂ ????

  8. Ente mone… Oru rakshem illa. Phonil veroru app polm thurakan thonnanilla… Adutha part vaayichit baaki parayatto. Kshamayilla mone Harsha…

  9. Thanks harshetta ??
    God bless u

  10. ഒത്തിരി ഇഷ്ടമായി
    അടുത്ത prt വന്നു അത് vayiktte ?

Comments are closed.