അപരാജിതന്‍ 26 [Harshan] 11534

Views : 494181

വിജയവാഡയിലേക്ക് പോകും വഴി

രാത്രി ഒരു മണി ആയെപ്പോഴേക്കും വാഹനമോടിച്ചു ആദിക്കു ക്ഷീണം തോന്നിയിരുന്നു.

ഒരു കായലിന്‍റെ  സമീപമുള്ള റോഡിലൂടെയാണ് അവൻ പോയിക്കൊണ്ടിരുന്നതും.

ഇനിയും ക്ഷീണം കൊണ്ട് മുന്നോട്ടു പോയാൽ വല്ല അപകടവും സംഭവിക്കുമെന്ന് തോന്നിയപ്പോൾ അവൻ വാഹനം ഓരം ചേർത്ത് നിർത്തി.

എന്നിട്ടു സ്റ്റിയറിങ് വീലിൽ തല വെച്ച് കിടന്നു പെട്ടെന്നവന്‍ ഉറക്കമായി

———–

കണ്ണെത്താദൂരം വിസ്താരമുള്ള മഹാസാഗരം.

രാത്രി സമയം

ആകാശത്തു നിലാവ് തെളിഞ്ഞിട്ടുണ്ട്.

ദൂരെ നിന്നും ഒരു പ്രകാശം അടുത്തേക്ക് വന്നു കൊണ്ടിരുന്നു.

ആ പ്രകാശം അടുത്തേക്കു വന്നപ്പോള്‍ കാണുന്നത്

മുകളിലേക്ക് നിറയെ പായകൾ വലിച്ചു കെട്ടിയ പത്തോളം  പായ്ക്കപ്പലുകള്‍

കാറ്റിന്‍റെ  ഗതിയനുസരിച്ചു പായ്ക്കപ്പലുകള്‍ നീങ്ങി കൊണ്ടിരിക്കുന്നു.

ആദ്യത്തെ  പായക്കപ്പലിൽ കോണുകളിലായി നീണ്ട പങ്കായം പിടിപ്പിച്ചതിൽ തുഴയുന്ന കുറെ കരുത്തന്മാർ.

അങ്ങനെ ശാന്തമായി ആ പായ്ക്കപ്പലുകള്‍ സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോൾ

പലയിടത്തു നിന്നുമായി പത്തോളം ചെറുവള്ളങ്ങൾ ആ കപ്പലുകളെ  ലക്ഷ്യമാക്കി തുഴഞ്ഞു വന്നുകൊണ്ടിരിക്കുന്നു.

വള്ളത്തിൽ ഇരിക്കുന്നവരുടെ കൈകളിൽ ആയുധങ്ങളും തീപ്പന്തങ്ങളും ഉണ്ടായിരുന്നു.

ആരോ ഉറക്കെ “കടല്‍തിരുടർ ” എന്നുറക്കെ വിളിച്ചുപറഞ്ഞു

അതോടെ ആ കപ്പലിലുണ്ടായിരുന്ന ആരോഗ്യമുള്ളവർ ഉടനടി എഴുന്നേറ്റു കപ്പലിന്‍റെ  തൂങ്ങി കിടക്കുന്ന കയറി പിടിച്ചു മുകളിലേക്കു കയറി , അതിവേഗം തന്നെ കപ്പലിന്‍റെ  പായ ഊരി , താഴെ നിന്നയാളുകൾ അത് വലിച്ചു താഴേക്കിറക്കി.

കടൽകൊള്ളക്കാരുടെ തന്ത്രമാണ് പായക്കപ്പലുകളെ ആക്രമിക്കുമ്പോൾ അതിലെ പായ കത്തിക്കുന്നത്. പായ കത്തിച്ചാൽ  പിന്നെ കാറ്റിന്‍റെ  ഗതി പിടിച്ചു കപ്പലിന് നീങ്ങാൻ സാധിക്കാതെ വരും , അപ്പോൾ എളുപ്പത്തിൽ ആ കപ്പലിനെ ആക്രമിച്ചു അതിൽ കൊള്ളയടിക്കാം.

Recent Stories

The Author

292 Comments

  1. വിഷ്ണു ⚡

    ഹർഷാപി😍

    ഈ ഭാഗം അവസാനം വരെ വായിച്ച് ഇപ്പൊ വായിച്ച് നിർത്തിയ ഭാഗം ആണ് ഏറ്റവും ഇഷ്ടമായത്. അപ്പുവും പാറുവും തമ്മിൽ ഉള്ള സീൻ ആണ്.പാറുവിൻെറ തോന്നലിൽ അല്ലാതെ ഇതൊക്കെ യഥാർത്ഥത്തിൽ ഉണ്ടാവുന്നത് കാണാൻ ആണ് കാത്തിരിക്കുന്നത്..😍😍

    അപ്പോ അടുത്തതിൽ കാണാം.സമയമില്ല വേഗന്ന് അവസാനം എത്താൻ ഉള്ളതാണ്
    ഒരുപാട് സ്നേഹം
    ❤️😌

  2. വിനോദ് കുമാർ ജി ❤

    🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

    1. വായിച്ചു ഇവിടെ വരെ ആയതേ ഉള്ളോ. ഭാഗ്യവാൻ 😂😊

  3. ❤️❤️❤️

  4. ❤️❤️❤️😍😍😍

  5. ചങ്ക് ബ്രോ….ഒരു രക്ഷയുമില്ല, ഇതൊക്കെ എങ്ങനെ സാധിക്കുന്നു. ഞങ്ങളൊക്കെ ഊഹിക്കുന്നതിന് അപ്പുറത്തേക്കാണ് തന്റെ എഴുത്ത്.

  6. Chanchal Venugopal M

    Kadhakal.com കിട്ടാനില്ലാ

  7. കിങ് ഇൻ ദി നോർത്ത്

    ഹർഷൻ ബ്രോ ഞാൻ എപ്പോഴും ചുവപ്പിച്ചിട്ടേ വായന തുടങ്ങാറുള്ളൂ 😍😍😍😍

  8. Ente mone… Oru rakshem illa. Phonil veroru app polm thurakan thonnanilla… Adutha part vaayichit baaki parayatto. Kshamayilla mone Harsha…

  9. Thanks harshetta 💞😇
    God bless u

  10. ഒത്തിരി ഇഷ്ടമായി
    അടുത്ത prt വന്നു അത് vayiktte 😉

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com