അനാമികയുടെ കഥ 9[പ്രൊഫസർ ബ്രോ[ 324

“ഓഹ്‌ … ഈ പറയുന്ന ആൾ ഇപ്പൊ എഴുന്നേറ്റതല്ലേ ഉള്ളു … എന്നിട്ടാണ് എന്നെ കളിയാക്കുന്നെ…ഹ്മ്മ് ”

 

“ഏ … അത് നിനക്കെങ്ങനെ മനസ്സിലായി…”

 

“That is called commonsense…”

 

“ഉവ്വ … ഒരു സെൻസും ഇല്ലാത്ത നിനക്കെവിടുന്നാ കോമ്മൺസെൻസ്… എന്നാലും നിനക്കെങ്ങനെ മനസ്സിലായി… അമ്മ വിളിച്ചോ…”

 

“എന്നെ അമ്മയൊന്നും വിളിച്ചില്ല… അല്ലാതെ തന്നെ മനസ്സിലാകില്ലേ… എല്ലാ മലയാളികളെയും പോലെ ഏട്ടനും എഴെന്നേറ്റ ഉടനെ ഫോണിൽ നോക്കും.ഞാൻ ഇന്നലെ രാതി അയച്ച മെസ്സേജ് ഇപ്പോ എഴുന്നേറ്റപ്പോൾ ആണ് ഏട്ടൻ കണ്ടത്… അപ്പൊ എല്ലാം അറിയാനുള്ള ആക്രാന്തം കൊണ്ട് വിളിച്ചതാണ്… അല്ലെ ….”

 

“ഹോ … നിന്റെ ബുദ്ധി വിമാനം ആണല്ലോ…പക്ഷെ ഞാൻ അതൊനൊന്നും അല്ല വിളിച്ചത്… ചുമ്മാ നിന്നെ വിളിക്കണം എന്ന് തോന്നി അത്ര മാത്രം…”

 

അനാമികക്ക് എല്ലാം മനസ്സിലായി എങ്കിലും അതൊന്നും സമ്മതിച്ചുകൊടുക്കാൻ ഗൗതം തയാറായില്ല

 

“ഓഹ്‌… അങ്ങനെ ആണോ… എന്നാൽ ശരി , ഞാൻ പിന്നെ വിളിക്കാം ബൈ…”

 

പറഞ്ഞ് അവസാനിപ്പിക്കലും അനാമിക കാൾ കട്ട്‌ ചെയ്യലും ഒരുമിച്ചായിരുന്നു

 

“ശേ…”

 

രാവിലെ തന്നെ അബദ്ധം പറ്റിയതോർത്ത് ഗൗതം കയ്യിലിരുന്ന ഫോൺ കൊണ്ട് തന്റെ നെറ്റിയിൽ രണ്ട് വട്ടം ഇടിച്ചു. പിന്നെ എന്തോ ചെയ്യാനെന്നോണം എടുത്ത ഫോണിൽ നോക്കിക്കൊണ്ട് കുറച്ചു സമയം ഇരുന്നു.

 

വീണ്ടും ഫോൺ കട്ടിലിൽ തന്നെ ഇട്ട് മടിയിൽ ചുരുണ്ടു കൂടിക്കിടന്ന പുതപ്പ് ഒരു വശത്തേക്ക് മാറ്റിക്കൊണ്ട് അവൻ കട്ടിലിൽ നിന്നും എഴുന്നേറ്റു. മുഖം കഴുകാനായി ബാത്രൂം ലക്ഷ്യമാക്കി നടക്കാൻ ഒരുങ്ങിയ ഗൗതം ഒരിക്കൽക്കൂടി ഫോണിലേക്ക് തിരിഞ്ഞു നോക്കി

 

ബാത്റൂമിന്റെ വാതിൽക്കൽ എത്തിയ അവൻ ബാത്റൂമിൽ കയറാതെ വീണ്ടും തിരിച്ചുവന്ന് തന്റെ ഫോൺ എടുത്ത് ദൃതി പിടിച്ച് എന്തൊക്കെയോ ചെയ്ത് ഫോൺ ചെവിയോട് ചേർത്തു

 

“അതേ… ഞാൻ നേരത്തെ വിളിച്ചത് അതിനു തന്നെ ആയിരുന്നു… എന്താ ആ മെസ്സേജിന്റെ അർഥം… ഒന്ന് പറയോ…”

 

കാൾ അറ്റൻഡ് ചെയ്തു എന്നതിന്റെ വൈബ്രേഷൻ തന്റെ ഫോണിൽ അനുഭവപ്പെട്ടതും ഗൗതം പരമാവധി വിനയം വാരി വിതറിക്കൊണ്ട് സംസാരിച്ചു തുടങ്ങി

 

54 Comments

  1. Skyline 12B

Comments are closed.