അനാമികയുടെ കഥ 9[പ്രൊഫസർ ബ്രോ[ 324

 

“ശരി… മോൾ മറുപടി പറയണ്ട… അച്ഛന് ഇഷ്ടമായില്ല എന്ന് പറഞ്ഞാൽ മോൾക്ക് വിഷമം ആകുമോ…”

 

അച്ചു ഒരു നനഞ്ഞ പുഞ്ചിരിയോടെ വിജയന്റെ മുഖത്തേക്ക് നോക്കി

 

“ഞാൻ പറഞ്ഞില്ലേ അച്ഛാ… എനിക്ക് നിങ്ങളുടെ ഇഷ്ടമാണ് വലുത്… നിങ്ങൾ എന്ത് തീരുമാനിച്ചാലും ഞാൻ അത് അനുസരിക്കും…”

 

“ഞാൻ ചോദിച്ചത് അതല്ലല്ലോ… നിനക്ക് വിഷമം ആകുമോ എന്ന്…”

 

അച്ചു അതിനും മറുപടി ഒന്നും പറഞ്ഞില്ല.

 

“എന്നാ എന്റെ മോള് സങ്കടപ്പെടണ്ടാട്ടോ…എന്റെ മോളുടെ സന്തോഷം ആണ് എന്റെയും സന്തോഷം. ഞാൻ ഒന്ന് ഗൗതമിനെ കണ്ട് സംസാരിക്കട്ടെ… അല്ലെങ്കിൽ അത് വേണ്ട ഒരു ദിവസം അയാളുടെ അമ്മയെയും കൂട്ടി ഇങ്ങോട്ടേക്കു വരാൻ പറയാം…”

 

വിജയൻ പറഞ്ഞതെല്ലാം കേട്ട് വിശ്വാസം വരാതെ സ്തബ്ധയായി ഇരിക്കുന്ന അച്ചിവിന്റെ തലയിൽ തഴുകിക്കൊണ്ട് അയാൾ അവളുടെ മുറിയുടെ പുറത്തേക്ക് നടന്നു…

 

വിജയൻ പുറത്തേക്ക് പോയിട്ടും നടന്നതൊന്നും വിശ്വസിക്കാൻ പറ്റാതെ ഒരു മായാലോകത്തായിരുന്നു അച്ചു. ഫോണിന്റെ റിങ്ടോൺ കേട്ടാണ് അച്ചു സ്ഥലകാല ബോധം വീണ്ടെടുക്കുന്നത്

 

ഡിസ്‌പ്ലേയിൽ അനു എന്ന പേര് തെളിഞ്ഞപ്പോൾ വളരെ സന്തോഷത്തോടെ ആണ് അവൾ ആ കാൾ എടുത്തത്

 

“അനുവേ…”

 

“ഹ്മ്മ്…”

 

“എന്താടി ആ ‘ഹും’ നു ഇത്ര ഘനം…”

 

“ഏയ്‌…ഒന്നൂല്ല അമ്മാവൻ പറഞ്ഞതൊക്കെ ഞാൻ അറിഞ്ഞു… അപ്പൊ ഇത് നടക്കില്ല അല്ലെ…”

 

അനാമികയുടെ വാക്കുകളിലെ സങ്കടം കേട്ടപ്പോൾ അച്ചുവിന് അവളെ കുറച്ചു സമയം കളിപ്പിക്കാം എന്ന് തോന്നി

 

“ആടി… അച്ഛൻ സമ്മതിച്ചില്ല, അച്ഛന് ഇഷ്ടല്ല എന്ന് പറഞ്ഞു…”

 

“ഹ്മ്മ്.. എന്നിട്ട് നീ ഒന്നും പറഞ്ഞില്ലേ…”

 

“ഞാൻ എന്ത് പറയാനാടീ… അച്ഛൻ തീരുമാനിച്ചാൽ പിന്നെ അതിൽ നിന്ന് മാറ്റം ഉണ്ടാകില്ല… നിനക്കറിയാല്ലോ…”

 

54 Comments

  1. Skyline 12B

Comments are closed.