അനാമികയുടെ കഥ 9[പ്രൊഫസർ ബ്രോ[ 324

“സാരമില്ല…ലക്ഷ്മിയോട് ഞാൻ പറഞ്ഞോളാം… അവൾക്ക് മനസ്സിലാകും… നിങ്ങൾ അതോർത്തു വെറുതെ വിഷമിക്കണ്ട. പിന്നെ അനു അവൾ നിങ്ങളുടെ മോൾ അല്ലെ… അവൾ നിങ്ങളെ വെറുക്കുമോ… എന്തിനാ വെറുതെ ഓരോന്ന് ആലോചിച്ചു വിഷമിക്കുന്നത്”

 

രാഘവൻ സീതയുടെ മുഖത്തു നോക്കി ചിരിച്ചു എന്ന് വരുത്തിക്കൊണ്ട് വീണ്ടും കണ്ണുകൾ അടച്ചു. സീതയുടെ വാക്കുകൾ ഒന്നും തന്നെ അയാളെ സാന്ത്വനിപ്പിക്കാൻ പോന്നതായിരുന്നില്ല

 

കുറച്ചു സമയം അയാളുടെ അരികിൽ ഇരുന്നതിന് ശേഷം സീത വീണ്ടും അടുക്കളയിലേക്ക് നടന്നു. നടന്നു വാതിലിന്റെ അരികിൽ എത്തിയ സീത ഒരിക്കൽക്കൂടി തിരിഞ്ഞ് രാഘവനെ നോക്കി നിന്നു

 

⚪️⚪️⚪️⚪️⚪️

 

രാഘവനുമായി സംസാരിച്ചു പിരിഞ്ഞതിന് ശേഷം വീടിന്റെ ഉള്ളിലേക്ക് തിരിച്ചു പോകാതെ ടെറസിൽ നിന്ന് എന്തൊക്കെയോ ആലോചിക്കുകയായിരുന്നു വിജയൻ. അയാളുടെ ചുണ്ടിൽ ഒരു സിഗരറ്റും പുകയുന്നുണ്ടായിരുന്നു

 

“ആ… നന്നായി വലിച്ചു കേറ്റ്‌… ചുമയും കുരയും എല്ലാം കുറയും…”

 

മിനിയുടെ അപ്രതീക്ഷിതമായ സംസാരം കേട്ട് പെട്ടന്ന് അയാൾ ഭയന്നു. അത്രയും ഗാഢമായ എന്തോ ചിന്തയിൽ ആയിരുന്നു അയാൾ. ചുണ്ടിൽ ഇരുന്ന സിഗററ്റ് അയാൾ അറിയാതെ നിലത്തേക്ക് വീണത് പോലും അതിനാൽ ആവാം

 

“തനിക്കൊന്ന് വിളിച്ചിട്ട് വന്നൂടെ… മനുഷ്യൻ ഭയന്ന് പോയി…”

 

കയ്യിൽ നിന്നും നിലത്തു വീണ സിഗരറ്റ് കുറ്റി കാലുകൊണ്ട് ചവിട്ടി കെടുത്തിക്കൊണ്ട് അയാൾ മിനിയോട് ദേഷ്യപ്പെട്ടു. കാലിൽ അനുഭവപ്പെട്ട പൊള്ളലിൽ നിന്നുമാണ് അയാൾ ചെരുപ്പിട്ടിട്ടില്ല എന്ന ബോധ്യം അയാൾക്ക് വന്നത്…

 

“നിങ്ങൾ എന്തൊക്കെയാ ഈ കാണിക്കുന്നത്… നിങ്ങളുടെ ചിന്ത വേറെങ്ങോ ആണ്… സമാധാനത്തോടെ ചിന്തിച്ചാലെ എല്ലാത്തിനും പോംവഴി ഉണ്ടാകൂ…”

 

പൊള്ളിയ കാൽ ഉയർത്തിപ്പിടിച്ചു നോക്കുന്ന വിജയന്റെ അരികിൽ മുട്ടിൽ ഇരുന്ന് അയാളുടെ കാലിലേക്ക് പതിയെ ഊതി കൊടുത്തു മിനി

 

“എനിക്ക് എന്താ ചെയ്യണ്ടത് എന്നറിയില്ലടോ…അച്ചുവിന്റെ മനസ്സിൽ ഗൗതമിനോട് ഒരു ചെറിയ ഇഷ്ടം തോന്നിയിട്ടുണ്ട് എന്നുള്ളത് ഉറപ്പാണ്. തനിക്കും അങ്ങനെ തോന്നിയില്ലേ… അയാൾക്ക് ആക്‌സിഡന്റ് ആയ കാര്യം നമ്മളോട് പറയുമ്പോൾ അവളുടെ മുഖത്ത് വിഷമം ഞാൻ കണ്ടതാണ്…”

 

54 Comments

  1. Skyline 12B

Comments are closed.