അനാമികയുടെ കഥ 9[പ്രൊഫസർ ബ്രോ[ 324

സീത കട്ടിലിൽ അയാൾക്ക് അരികിലായി ഇരുന്നു. തന്റെ നനഞ്ഞ കൈ നൈറ്റിയിൽ തുടച്ചതിനു ശേഷം പുറം കൈ കൊണ്ട് അയാളുടെ കഴുത്തിൽ തൊട്ടു.

 

“പനി ഒന്നും ഇല്ലല്ലോ. പിന്നെ പെട്ടെന്നെന്താ ഒരു തലവേദന”

 

രാഘവൻ പതിയെ തന്റെ മിഴികൾ തുറന്നു . ആ കണ്ണുകൾ നിറഞ്ഞിരിക്കുക ആയിരുന്നു

 

“എന്താ ചേട്ടാ പ്രശ്നം… എന്തിനാ കണ്ണുകൾ നിറഞ്ഞിരിക്കുന്നത്”

 

“ഞാൻ തന്നെ ചതിക്കുക അല്ലായിരുന്നോ… ഞാൻ ചെയ്ത തെറ്റുകൾ ഒന്നും തന്നെ അറിയിക്കാതെ തന്നെ ഞാൻ വിഹാഹം കഴിച്ചില്ലേ…”

 

രാഘവന്റെ അടുത്തു നിന്നും അങ്ങനെ ഒരു ചോദ്യം സീത പ്രതീക്ഷിച്ചിരുന്നില്ല. അതിന്റെ നടുക്കം അവരുടെ മുഖത്തു പ്രതിഫലിച്ചു.

 

“എന്തിനാ ചേട്ടാ ഇപ്പൊ ഇതൊക്കെ പറയുന്നത്… അതൊക്ക പണ്ടല്ലേ. ഇപ്പൊ എനിക്കറിയാം നിങ്ങൾ ഒരു തെറ്റും ചെയ്യില്ല എന്ന്. എന്നെ വിവാഹം ചെയ്തതിനു ശേഷം ഒരു തെറ്റും ചെയ്തിട്ടില്ല എന്ന്…, പിന്നെന്തിനാ ഇപ്പൊ ഇതൊക്കെ ഓർത്ത് വിഷമിക്കുന്നത്”

 

“എപ്പോഴായാലും ചെയ്തത് തെറ്റല്ലാതെ ആകുന്നില്ലല്ലോ… അവൾ പറയുന്നില്ല എങ്കിലും അനുവിന്റെ മുൻപിലും ഞാൻ ….”

 

പറഞ്ഞു വന്നത് പൂർത്തിയാക്കാൻ സാധിക്കാതെ രാഘവന്റെ ശബ്ദം ഇടറി

 

“അവൾ എന്തെങ്കിലും പറഞ്ഞോ…”

 

“ഏയ്‌… ഇല്ലെടോ… അവളുടെ വല്യ ആഗ്രഹം ആയിരുന്നു ഗൗതമും അച്ചുവും തമ്മിൽ ഉള്ള വിവാഹം… അത് നടക്കില്ല എന്ന് ഞാൻ എങ്ങനെ അവളോട് പറയും… അതിന് കാരണം ഞാൻ ആണെന്നറിയുമ്പോൾ അവൾ എന്നെ വെറുക്കില്ലേ…”

 

“നിങ്ങൾ ഏട്ടനെ കണ്ടു അല്ലെ ….”

 

“ഹ്മ്മ്…”

 

“എന്നിട്ട് ഏട്ടന് സമ്മതം അല്ല എന്ന് പറഞ്ഞോ…”

 

“ഹ്മ്മ് ”

 

സീത കുറച്ചു സമയം മൗനമായി ഇരുന്നു. പിന്നെ രാഘവന്റെ വലത് കൈ തന്റെ രണ്ട് കൈകൾ കൊണ്ടും മുറുകെ പിടിച്ചു

 

54 Comments

  1. Skyline 12B

Comments are closed.