അനാമികയുടെ കഥ 9[പ്രൊഫസർ ബ്രോ[ 324

“താൻ NV GROUPS എന്ന് കേട്ടിട്ടുണ്ടോ…”

 

“അതൊരു അമേരിക്കൻ ബേസ്ഡ് ആയിട്ടുള്ള കമ്പനി അല്ലെ… കേട്ടിട്ടുണ്ട്…”

 

“അതിലെ NV ആണ് അത്…”

 

“ഏത്… ആ പെൺകുട്ടിയെ കെട്ടിപ്പിടിച്ചു കരയുന്നതോ… പക്ഷെ ഞാൻ അയാളെക്കുറിച്ചു കേട്ടത് ഇങ്ങനെ ഒന്നും അല്ലല്ലോ… ഒന്നിനും അയാളെ തകർക്കാൻ പറ്റില്ല എന്നാണ് ഞാൻ കരുതിയിരുന്നത്…”

 

“തന്റെ നല്ല പാതിയുടെ ജീവനെക്കുറിച്ചുള്ള വ്യാകുലതയിൽ ഏതൊരു ശക്തനും ദുർബലൻ ആകും ഗൗതം… തനിക്കത് വഴിയേ മനസ്സിലാകും…”

 

സാമിന്റെ വാക്കുകൾ ശ്രദ്ധാപൂർവം കേട്ട ഗൗതം ഒരിക്കൽക്കൂടി പിന്നിലേക്ക് തിരിഞ്ഞു നോക്കി. ഈ പ്രാവശ്യം അവന്റെ കണ്ണിനു വിരുന്നേകിയത് തന്റെ കവിളിൽ കൂടി ഒഴുകി ഇറങ്ങിയ കണ്ണുനീർ തുടച്ചുകൊണ്ട് പുഞ്ചിരി തൂകുന്ന ആ പെൺകുട്ടിയുടെ മുഖം ആയിരുന്നു. അത് കണ്ടപ്പോൾ ഗൗതമിന്റെ മനസ്സിലും ഒരു കുളിർ അനുഭവപ്പെട്ടു

 

വാതിൽ തുറന്ന് അകത്തു കയറിയ സാം മേശക്ക് വലം വച്ച് തന്റെ കസേരയിൽ വന്നിരുന്നു….

 

“ഇരിക്ക് ഗൗതം… എന്നിട്ട് പറ എന്താ തനിക് സംസാരിക്കാൻ ഉള്ളത്…”

 

ഗൗതം സാം പറഞ്ഞതനുസരിച്ച് സാമിനെതിരെയുള്ള കസേരയിൽ ഇരുന്നു

 

“ഡോക്ടർ… എനിക്ക് ഒരാളെക്കുറിച്ച് അറിയണം…”

 

സാം ഒരു ചോദ്യ ഭാവേന ഗൗതമിന്റെ മുഖത്തേക്ക് നോക്കി

 

“അന്ന് ഡോക്ടർ നോട്‌ എന്നെക്കുറിച്ചു ഒരാൾ തിരക്കി എന്ന് പറഞ്ഞില്ലേ… അയാളെക്കുറിച്ച്… അയാൾ ഇപ്പൊ എവിടെയാ താമസം എന്നറിയുമോ..???”

 

“എന്താണ് ഗൗതം… എന്തെങ്കിലും പ്രശ്നം…???”

 

“ഒരു ചെറിയ പ്രശ്നം ഉണ്ട് ഡോക്ടർ… ”

 

“എന്തായാലും താൻ പറയടോ…”

 

ഗൗതം കുറച്ചു സമയം സാമിനോട് എല്ലാം പറയണമോ എന്ന് ചിന്തിച്ചു. പിന്നെ ഇതുവരെ ഉള്ള സാമിന്റെ പ്രവർത്തികളിലും തന്നോടുള്ള പെരുമാറ്റത്തിലും വിശ്വാസം ഉണ്ടായിരുന്ന ഗൗതം എല്ലാം തുറന്നു പറയാൻ തീരുമാനിച്ചു

54 Comments

  1. Skyline 12B

Comments are closed.