അനാമികയുടെ കഥ 9[പ്രൊഫസർ ബ്രോ[ 324

ഡ്രൈവർ അത് ചോദിച്ചപ്പോൾ ഗൗതമിന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു

 

‘ഹോസ്പിറ്റലിൽ പോയാൽ… സാം ഡോക്ടർനെ കണ്ടാൽ ചിലപ്പോൾ അദ്ദേഹത്തിന് എന്നെ സഹായിക്കാൻ കഴിഞ്ഞേക്കും…’

 

“സർ…ഒന്നും പറഞ്ഞില്ല… ഇനി എങ്ങോട്ടാ…”

 

“നമുക്ക് ഹോസ്പിറ്റലിലേക്ക് പോകാം ചേട്ടാ…”

 

ഗൗതം കാറിൽ കയറി ഇരുന്നതും ഡ്രൈവർ വണ്ടി മുന്നോട്ടു എടുത്തു

 

ഹോസ്പിറ്റലിൽ എത്തിയ ഗൗതം തനിക്ക് വേണ്ടി വെയ്റ്റ് ചെയ്യുവാൻ ഡ്രൈവറോട് പറഞ്ഞുകൊണ്ട് ഹോഡ്‌പിറ്റലിന്റെ ഉള്ളിലേക്ക് നടന്നു.

 

തേടിയ വള്ളി കാലിൽ ചുറ്റി എന്ന് പറയുംപോലെ ഹോസ്പിറ്റലിന്റെ ഉള്ളിൽ കാൽ വച്ചതും ഗൗതം ആദ്യം കാണുന്നത് ജൂനിയർസിനോട് സംസാരിച്ച് തനിക്കെതിരെ നടന്നു വരുന്ന സാമിനെ ആണ്

 

സാം തന്റെ അരികിലേക്ക് വരുന്നത് കണ്ട ഗൗതം നടത്തം അവസാനിപ്പിച്ചു അവിടെ തന്നെ നിന്നു. ഗൗതമിനെ കണ്ടപ്പോൾ സാമിന്റെ മുഖത്തും ഒരു പുഞ്ചിരി വന്നു

 

നടന്നു ഗൗതമിന്റെ അരികിൽ എത്തിയിട്ടും സാം സംസാരം അവസാനിപ്പിച്ചിരുന്നില്ല. അവന്റെ അരികിൽ നിന്നുകൊണ്ട് തന്നെ അവർക്കായുള്ള നിർദേശം നൽകുകയായിരുന്നു അയാൾ

 

“എന്നാൽ നിങ്ങൾ ചെല്ല്., ഞാൻ അങ്ങ് എത്തിക്കോളാം…, എന്താ ഗൗതം ഇന്ന് ലീവല്ലേ പിന്നെന്താ ഈ വഴിക്ക്”

 

ജൂനിയർസിനെ പറഞ്ഞയച്ച സാം ഗൗതമിനോട് സംസാരിച്ചു തുടങ്ങി

 

“എനിക്ക് ഡോക്ടർനോട്‌ കുറച്ചു സംസാരിക്കാൻ ഉണ്ട്…”

 

“അതിനെന്താ… നമുക്ക് ഓരോ കപ്പ്‌ ചായ കുടിച്ചുകൊണ്ട് സംസാരിച്ചാലോ… വാ ക്യാന്റീനിലേക്ക് പോകാം…”

 

ക്യാന്റീനിലേക്ക് നടക്കാൻ ഒരുങ്ങിയ സാമിനെ ഗൗതം തടഞ്ഞു

 

54 Comments

  1. Skyline 12B

Comments are closed.