“ഹ്മ്മ്… ശരി പെട്ടന്ന് വരണം…അല്ല നീ എങ്ങനെ പോകും വണ്ടി ഇല്ലല്ലോ”
“ടാക്സി വിളിച്ചിട്ടുണ്ട്.ഇപ്പൊ വരും… അപ്പൊ ഓക്കേ പിന്നെ കാണാം… ”
ലക്ഷ്മിയുടെ കവിളിൽ ഒരു ചുംബനം നൽകിയതിനു ശേഷമാണ് ഗൗതം പുറത്തേക്ക് നടന്നത്
⚪️⚪️⚪️⚪️⚪️
“സർ… സർ പറഞ്ഞ അഡ്രെസ്സ് ഇതാണെന്ന് തോന്നുന്നു… പക്ഷെ ഇവിടെ ആൾത്താമസം ഉള്ളതായി തോന്നുന്നില്ലല്ലോ സർ..”
ഡ്രൈവർ പറഞ്ഞത് കേട്ട് പുറത്തേക്ക് നോക്കിയ ഗൗതം കാണുന്നത് നാളുകളായി ആൾതാമസം ഇല്ലാത്ത, മുറ്റത്താകമാനം വളർന്നുനിൽക്കുന്ന പുല്ലും കരിയിലകളും കൊണ്ട് മൂടിയിരിക്കുന്ന ഒരു വീടാണ്… ഗൗതം കാറിൽ നിന്നും ഇറങ്ങി ആ വീടിന്റെ ഗെയ്റ്റിന്റെ അരികിലേക്ക് നടന്നു
വിശദമായി നോക്കുവാനായി ഗെയ്റ്റിൽ പിടിച്ചു ഉള്ളിലേക്ക് എത്തി നോക്കിയ ഗൗതമിന്റെ കയ്യിൽ ബ്രൗൺ കളറിൽ തുരുമ്പു കറ പറ്റിപ്പിടിച്ചു.
“ഇത് തന്നെയാണ് വീട് എന്ന് ചേട്ടന് ഉറപ്പാണോ…”
കയ്യിൽ പറ്റിയ കറ തന്റെ കർച്ചീഫിൽ തുടച്ചുകൊണ്ട് ഗൗതം ഡ്രൈവറിനോടായി ചോദിച്ചു…
“സർ പറഞ്ഞത് ആ പള്ളി കഴിഞ്ഞു വലതുവശത്തു നാലാമത്തെ വീട് എന്നല്ലേ… പിന്നെ ആ വീടിന്റെ ഓപ്പോസിറ് ആയി ഒരു വെയ്റ്റിംഗ് ഷെഡ് ഉണ്ടെന്നും… അപ്പൊ ഇത് തന്നെയാണ് സർ വീട്…”
ഡ്രൈവർ സംസാരിക്കുന്ന സമയത്ത് ഗൗതം ആ വീടിന് ചുറ്റും വീക്ഷിക്കുകയായിരുന്നു. ആ വീടിന് അല്പം മാറി മറ്റൊരു വീട് കണ്ടപ്പോൾ ഗൗതം അങ്ങോട്ടേക്ക് ചുവടുകൾ വച്ചു
അടുത്ത കണ്ട വീട്ടിൽ അന്വേഷിച്ചതിൽ നിന്നും ആ വീട്ടിൽ ഉള്ളവർ വ്‌ദേശത്ത് ആയതിനാൽ അത് രണ്ട് വർഷമായി പൂട്ടിക്കിടക്കുകയാണ് എന്നറിഞ്ഞു .
തിരിച്ച് കാറിന്റെ അടുത്തേക്ക് നടക്കുമ്പോൾ ഗൗതം ചിന്തയിൽ ആയിരുന്നു
‘ഇതാണ് അനു തന്ന അഡ്രെസ്സ്., ഇവിടെ വന്നാൽ അവനെ കാണാമെന്നാണ് കരുതിയത്. അവൻ ഇവിടെ അല്ലെങ്കിൽ പിന്നെ വേറെ എവിടെ ആയിരിക്കും താമസം… ഇനീപ്പോ എങ്ങനെ അവനെ കണ്ടുപിടിക്കും…’
“സർ…ഇനി എങ്ങോട്ടാ ഹോസ്പിറ്റലിലേക്കാണോ…”
Skyline 12B