മാറ്റകല്യാണം 4🥰🥰❤️ [MR WITCHER] 241

Views : 18583

മാറ്റകല്യാണം 4 🥰⚡️🔥

Author : MR WITCHER

 

എന്റെ ഈ കൊച്ചു കഥക്ക് സപ്പോർട്ട് നൽകി കാത്തിരുന്ന എല്ലാവർക്കും നന്ദി.. 🥰❤️🥰

 

 

 

 

തുടരുന്നു

 

 

 

അങ്ങനെ കേട്ടല്ലാം കഴിഞ്ഞു വീട്ടിൽ എത്തി.. അമ്മമാർ ഞങ്ങൾക്ക് മുന്നേ വീട്ടിൽ എത്തിയിരുന്നു…  അവർ വീടിന്റെ മുന്നിൽ വിളക്കും ആരതിയുമായി  ഞങ്ങളെ കാത്ത് നിന്നു…..

അമ്മമാർ അവളെ ആരതി ഉഴിഞ്ഞു… അതിനു ശേഷം അവൾക്ക് നിലവിളക്ക് കൊടുത്തു വീട്ടിൽ കയറാൻ പറഞ്ഞു..  അവൾ നിലവിളക്കുമായി വീട്ടിനുള്ളിൽ കയറി.. വലതു കാലു വച്ചു…  ഞാൻ ആലോചിച്ചു ഇനി എന്റെ ജീവിതം എങ്ങനെ   ആയിരിക്കും എന്ന്…   എന്നാൽ അവൾ സന്തോഷത്തോടെ ആണ് കയറിയത്…..

അവിടത്തെ ബാക്കി ചടങ്ങുകൾ കഴിഞ്ഞു ഞാൻ മുറിയിൽ പോയി… എന്നാൽ മനസ്സ് ശാന്തമല്ല…. ഞാൻ അങ്ങനെ വരുന്ന കാലം ആലോചിച്ചു.. എന്നാൽ ഒന്നും പിടി കിട്ടുന്നില്ലായിരുന്നു….

വരുന്നിടത്തു വച്ചു കാണാം ഞാൻ  മനസ്സിൽ പറഞ്ഞു…

………………………………………………….

പിന്നെ ഒന്നിനും സമയം ഇല്ലായിരുന്നു സമയം വാണം വിട്ടതുപോലെ പോയി… ഞാൻ മുകളിൽ എന്റെ റൂമിൽ പോയി തന്നെ ഫ്രഷ് ആയി…  അവൾ മണിക്കുട്ടിയുടെ റൂമിലും.. അങ്ങനെ ഞാൻ കുളിച്ചു  എന്റെ ഫ്രണ്ട്‌സ് വന്നു എന്നെ ഒരുക്കി. ഞാൻ ഒരു  ചുവന്ന സൂട്ട് ആയിരുന്നു റിസപ്ഷൻ നു  വേണ്ടി എടുത്തത്…  ഞാൻ അത് ഇട്ടു  അവന്മാർ വന്നു എന്റെ എന്തൊക്കയോ  മുഖത്തു തേച്ചു.. പിന്നെ നല്ലത് സ്റ്റൈലിൽ മുടി ഒക്കെ കൊതി ഒതുക്കി..

ഞാൻ കണ്ണാടിയിൽ നോക്കി.. ഞാൻ തന്നെ അതിശയിച്ചു പോയി എനിക്കു ഇത്ര  ഗ്ലാമറോ… ഞാൻ ഒന്നു  അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു ഒക്കെ നോക്കി.. കൊള്ളാം സൂട്ടിൽ കാണാൻ അല്ലു  തെലുങ്കു നടൻ മഹേഷ്ബാബു വിന്റെ ലുക്ക്‌ ഒക്കെ ഉണ്ട്… പിന്നെ അവിടെ നിന്നു സമയം പാഴാക്കാതെ ഞാൻ താഴേക്ക് പോയി… എല്ലാവരും ഒരുങ്ങി  ഹാളിൽ ഉണ്ട്…ആര്യയുടെ ഒരുക്കം മാത്രം കഴിഞ്ഞില്ല… അതിനു ടൈം എടുക്കും ഞാൻ ഹാളിൽ ഇരുന്നു.  അമ്മമാരും എല്ലാവരും നന്നായി തന്നെ ഒരുങ്ങി നിൽക്കുന്നു….

എനിക്കു അമ്മ ഒരു ഓറഞ്ച് ജ്യൂസ്‌ കൊണ്ട് തന്നു.ഞാൻ അത് കുടിച്ചു..  ഇനി കുറെ നേരം നോക്കുകുത്തികൾ ആയി നിൽക്കേണ്ടതല്ലേ അത് കൊണ്ട് ഞാൻ അത് വാങ്ങി  കുടിച്ചു….  അങ്ങനെ ഞാൻ പിന്നെയും ഇരുന്നു..

അപ്പോൾ  മണിക്കുട്ടിയുടെ റൂമിന്റെ വാതിൽ തുറന്നു.. ഞാൻ കിളി പോയി നിന്നു എന്ന് പറയാൻ… എന്റെ ദൈവമെ ഞാൻ എന്താണ് കാണുന്നത് എപ്പോഴും സാരിയിൽ മാത്രം ആണ് ഞാൻ ഇവളെ കണ്ടിട്ടുള്ളത് അവൾ ഒരു ചുവന്ന ഫ്രോക്കും ഇട്ടു അങ്ങോട്ട്‌ വന്ന്.. ഒടുക്കത്തെ ലുക്ക്‌ എന്ന് പറഞ്ഞാൽ പോരേ മാരക ലുക്ക്‌.. ഞാൻ കണ്ണും തള്ളി വായും പൊളിച്ചു നിന്നു പോയി..  കഴുത്തിൽ ഞാൻ കെട്ടിയ താലിയും ഒരു ഡയമണ്ട് നെക്ലസ്  മാത്രം..അത് മതിയായിരുന്നു അവളുടെ സൗന്ദര്യം വിളിച്ചു കാണിക്കാൻ… തലമുടി എല്ലാം നല്ലത് കിടു ആയിട്ട് കെട്ടി വച്ചിട്ടുണ്ട്… മോഡേൺ ദേവത…. 😊⚡️

പുറകെ നിന്നും ഒരു ചുമ കെട്ടാണ് ഞാൻ  സോബോധത്തിൽ വന്നത്…  അവളെ കണ്ടപ്പോൾ തുറന്ന വാ അപ്പോൾ ആണ് ഞാൻ അടച്ചത്..  എല്ലാരും എന്റെ മുഖത്തു തന്നെ നോക്കി നിൽക്കുന്നു.. ഞാൻ വായുംപൊളിച്ചു നോക്കി നിന്നത്  അവർ കണ്ടു… അവർ മാത്രം അല്ല ആര്യയും കണ്ടു… എല്ലാവരും എന്നെ നോക്കി ഒരു ആക്കിയ ചിരി ചിരിച്ചു…  ഞാൻ ആകെ  വിളറി  വെളുത്തു.. ഇന്ന് ഇത് രണ്ടാമത്തെ വട്ടം ആണ് ഇങ്ങനെ  കിളി ആകുന്നതു..  ഞാൻ എല്ലാരേയും നോക്കി ഗൗരവം നടിച്ചു..

Recent Stories

The Author

MR WITCHER

5 Comments

Add a Comment
 1. ഒരു രക്ഷയും ഇല്ല മോനേ…..

 2. Nice thread
  Loved the end

 3. °~💞അശ്വിൻ💞~°

  ❤️❤️❤️

 4. ലാലാ ബായ്

  മാങ്ങയുള്ള മാവിലെ കല്ലെറിയുള്ളു നിങ്ങളുടെ കഥകൾ കാത്തിരിക്കുന്ന ഒത്തിരി പേര് ഉണ്ട് അവർക്ക് വേണ്ടി ഇനിയും നല്ല കഥകൾ എഴുതു മറ്റുള്ളവർ എന്ത് വേണേലും പറഞ്ഞോട്ടെ

 5. Sathyam parayalo Arya e my&$#@nae ittechu vallonteyum koodae pokanamayirunnu. Tholinja ego’yum.ninnae anu adikkendae. ennitt avalae vattu kalippikkan Oro ooo$#@ya paripadiklum kanikkunnu.parishudha pranayam kop mannkatta.kazhinja partil aryayodu alpam dheshyam vannu.but e partil Evan verum my@#$@n ayi

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com