മാറ്റകല്യാണം 4🥰🥰❤️ [MR WITCHER] 253

Views : 31117

എന്റെ മനസ്സിൽ പിന്നെയും കുറച്ചു സന്തോഷം ഒക്കെ വരാൻ തുടങ്ങി….. ഞാൻ അങ്ങനെ കിടന്നു..

എന്നാൽ എന്റെ മനസ്സിലെ ഈഗോ എന്ന ചെകുത്താൻ കുഞ്ഞു പിന്നെയും തലപൊക്കി തുടങ്ങി..

എന്നാലും അവൾ എന്നോട് അങ്ങനെ ഒന്നും പറയാൻ പാടില്ലായിരുന്നു…. ഞാൻ അവളെ സ്നേഹത്തോടെ അല്ലേ വിളിച്ചേ.. എന്നാൽ. അവൾ എന്നോട് വല്ലാതെ ദേഷ്യപ്പെട്ടില്ലേ… അവൾക്കു എന്നോട് പറഞ്ഞാൽ പോരായിരുന്നോ അവൾക്കു വയ്യെന്ന്…
എന്റെ ഈഗോ പിന്നെയും എന്നെ കൊണ്ട് ഓരോ കാര്യങ്ങൾ ചിന്തിപ്പിക്കാൻ തുടങ്ങി…

ഞാൻ ഇത്രയും ദിവസം അവളോട്‌ സ്നേഹത്തോടെ അല്ലേ പെരുമാറിയത്.. എന്നാൽ അവൾ സ്നേഹമായി ഒരു നോക്കെങ്കിലും എന്നോ നോക്കിയോ… ഞാൻ അവളെ ഒരിക്കലും ഒരുപാട് വാഴക്കു പോലും പറഞ്ഞിട്ടില്ല.. അവളെ സ്നേഹിച്ചിട്ടേ ഒള്ളു.. എന്നാൽ അവൾ.. എന്നോട് ഇതുവരെ അങ്ങനെ ഒന്നും പെരുമാറിയിട്ടു പോലും ഇല്ല….

ഞാൻ അവിടെ കിടന്നു ഓരോന്ന് ആലോചിച്ചു.. അവസാനം ഞാൻ ഒരു തീരുമാനം എടുത്തു.. ഇനി ഞാനും അവളെ മൈൻഡ് ചെയ്യാൻ പോണില്ല… അവൾക്കു എന്നോട് ഇഷ്ടം വരുമ്പോൾ അവൾ ഇങ്ങോട്ട് വരട്ടെ അപ്പോൾ ഞാനും തിരിച്ചു സ്നേഹിക്കാം… അതുവരെ അവളെ ഞാൻ ഒരിക്കലും ഞാൻ ഡിസ്റ്റർബ് ചെയ്യില്ല… അവൾക്കു ഇഷ്ടം വരുന്നവരെ.. ഞാൻ അവിടെ കിടന്നു ഒരു ഉറച്ച തീരുമാനം എടുത്തു…..
ഞാൻ എന്റെ തീരുമാനം മനസ്സിൽ ഉറപ്പിച്ചു…

ഞാൻ കട്ടിലിൽ കിടന്നു കുറച്ചു നേരം കൂടി ഉറങ്ങി.. അന്ന് ഒരു മൂഡ് ഇല്ലാത്തതു കൊണ്ട് ഞാൻ ഒരിടത്തും പോയില്ല.. അമ്മമാർ ഒരുപാട് കല്യാണത്തിന് പോയിരുന്നു അത് കൊണ്ട് അന്നത്തെ ദിവസം ഞാൻ മുറിയിൽ തന്നെ കഴിച്ചു കൂട്ടി… അവൾ കോളേജിലും പോയിരുന്നു.. പോകുന്നതിനു മുൻപ് അവൾ മേശയിൽ കോഫി ഒക്കെ കൊണ്ട് വച്ചിരുന്നു.. എന്നാൽ ഞാൻ അത് മൈൻഡ് പോലും ചെയ്തില്ല.. അന്നത്തെ ദിവസം വൈകുന്നേരം വരെ ഞാൻ ഒന്നും കഴിച്ചില്ല… ഞാൻ ആ മുറിയിൽ തന്നെ കഴിച്ചു കൂട്ടി.. കുറെ നേരം ഉറങ്ങി….

 

കുളിമുറിയിൽ നിന്നു വെള്ളം വീഴുന്ന സൗണ്ട് കെട്ടാണ് പിന്നെ ഞാൻ ഉണർന്നത്… ഞാൻ എണിറ്റു ടൈം നോക്കിയപ്പോൾ 5.30.. അപ്പോൾ അവൾ വന്നു എന്ന് മനസ്സിലായി… രാവിലേ മുതൽ ഒന്നും കഴിക്കാത്തത് കൊണ്ട് എനിക്കു ചെറിയ വിശപ്പ് വച്ചു.. ഒന്നു കുളിച്ചിട്ടു പുറത്തുപോയി വരാം എന്ന് ഞാൻ കരുതി. ബാത്‌റൂമിൽ അവൾ കുളിക്കുന്ന കൊണ്ട് ഞാൻ പിന്നെയും കുറച്ചു നേരം അവിടെ ഇരുന്നു.. ഞാൻ ഇനി അവളെ മൈൻഡ് ചെയ്യാൻ പോകുന്നില്ല എന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു…

അവൾ കുളിച്ചു ഒരുപാട് ടവൽ മാത്രം ചുറ്റി ആണ് ബാത്‌റൂമിൽ നിന്നു ഇറങ്ങിയത്.. എന്നാലും ഞാൻ അവളെ മൈൻഡ് ചെയ്യാതെ ടവൽ എടുത്തു ബാത്‌റൂമിൽ കയറി. അത് അവൾ ശ്രെഷിച്ചോ എന്ന് എനിക്കു തോന്നി… ഞാൻ എന്നാലും നേരെ ബാത്‌റൂമിൽ പോയി കുളിച്ചു….
കുറേനേരം ഞാൻ ശവറിന് കീഴെ നിന്നു.. എന്നിട്ട് കുളിച്ചു കയറി.. മുറിയിൽ എത്തുമ്പോൾ അവൾ അവിടെ ഉണ്ടായിരുന്നു… ഞാൻ അവളെ നോക്കുക കൂടി ചെയ്തില്ല… ഞാൻ അലമാരയിൽ നിന്നു ഡ്രസ്സ്‌ എടുത്തു മാറി… ബൈക്ക് ന്റെ കീയും എടുത്തു മുറിക്കു പുറത്തിറങ്ങി.. ഞാൻ അവളെ മൈൻഡ് ചെയ്യാത്തത് അവൾക്കു വലിയ ഒരു അടി തന്നെ ആയിരുന്നു….

ഞാൻ നേരെ ഹാളിൽ ഇറങ്ങിയപ്പോൾ അവളും പുറകെ വന്നു.. ഞാൻ ഹാളിലെ ടേബിളിൽ നോക്കിയപ്പോൾ ഫുഡ്‌ ഒക്കെ അടച്ചു വച്ചിരിക്കുന്നു.. ചിലപ്പോൾ രാവിലെ എനിക്കു വച്ചതാണെന്നു മനസ്സിലായി… ഞാൻ നേരെ പുറത്തിറങ്ങി വണ്ടിയും എടുത്തു പോയി… കുറച്ചു ദൂരം പോയപ്പോൾ ഞാൻ സ്ഥിരം ഫുഡ്‌ ഒക്കെ കഴിക്കുന്ന ഹോട്ടലിൽ കയറി…

Recent Stories

The Author

MR WITCHER

5 Comments

  1. ഒരു രക്ഷയും ഇല്ല മോനേ…..

  2. Nice thread
    Loved the end

  3. °~💞അശ്വിൻ💞~°

    ❤️❤️❤️

  4. ലാലാ ബായ്

    മാങ്ങയുള്ള മാവിലെ കല്ലെറിയുള്ളു നിങ്ങളുടെ കഥകൾ കാത്തിരിക്കുന്ന ഒത്തിരി പേര് ഉണ്ട് അവർക്ക് വേണ്ടി ഇനിയും നല്ല കഥകൾ എഴുതു മറ്റുള്ളവർ എന്ത് വേണേലും പറഞ്ഞോട്ടെ

  5. Sathyam parayalo Arya e my&$#@nae ittechu vallonteyum koodae pokanamayirunnu. Tholinja ego’yum.ninnae anu adikkendae. ennitt avalae vattu kalippikkan Oro ooo$#@ya paripadiklum kanikkunnu.parishudha pranayam kop mannkatta.kazhinja partil aryayodu alpam dheshyam vannu.but e partil Evan verum my@#$@n ayi

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com