മാറ്റകല്യാണം 4🥰🥰❤️ [MR WITCHER] 253

Views : 31117

ഞങ്ങൾ വീട്ടിൽ എല്ലാരോടും കാര്യം പറഞ്ഞു.. എല്ലാവർക്കും അത് വലിയ സന്തോഷം നൽകുന്ന വാർത്ത തന്നെ ആയിരുന്നു.. എന്റെ വീട്ടിലും അവളുടെ വീട്ടിലും എല്ലാം ഉത്സവം തന്നെ ആയിരുന്നു അത്.. മണിക്കുട്ടിക്കാണ് ഏറ്റവും സന്തോഷം ആയത്.. രണ്ടുപേർക്കും ഒരുമിച്ചു എല്ലാം ചെയ്യാമല്ലോ….

പിന്നെ അങ്ങോട്ട്‌ സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു.. അവളെ എല്ലാരും ഒന്നു അനങ്ങാൻ പോലും സമ്മതിക്കാതെ സ്നേഹിച്ചു.. അവൾക്കു ഇഷ്ടം ഉള്ളത് എല്ലാം ചെയ്തു കൊടുത്തു.. അവളുടെ എല്ലാ ആഗ്രഹവും നടത്തി കൊടുത്തു.. ഓരോ ഇഷ്ടം ഉള്ള ആഹാരം എല്ലാം എന്നെ കൊണ്ട് വാങ്ങിപ്പിച്ചു. ഞാൻ ആണേൽ അവളുടെ ഒരു ആഗ്രഹത്തിനും ഒരു തടസ്സവും നിന്നില്ല…. അവളും ഒരുപാട് ഹാപ്പി ആയിരുന്നു.. പക്ഷെ പെണ്ണിന് ഇത്തിരി കുറുമ്പ് ഒക്കെ കൂടിയിട്ടുണ്ട്…. വല്ലാത്ത വാശിയും.. അവൾക്ക് മാത്രം അല്ല മണിക്കുട്ടിക്കും.. രണ്ടു ഗർഭിണികളും കൂടി വീട്ടിൽ വിലസ്സി നടന്നു.. അതിനിടയിൽ കിടന്നു വട്ടം തിരിയാൻ ഞാനും അളിയനും..

******************************************

 

അങ്ങനെ മാസ്സങ്ങൾ കടന്നു പോയി. മണിക്കുട്ടി ഇപ്പോൾ 8 മാസ്സം ആയി.. അവൾ ഇപ്പോൾ കംപ്ലീറ്റ് റസ്റ്റ്‌ തന്നെ ആണ്.. അവൾ ഇത്തിരി തടിച്ചു.. അമ്മമാർ അവളെ നല്ലത് രീതിയിൽ നോക്കി.. അമ്മുന് ഇപ്പോൾ 6 മാസ്സം ആയി… അവളും ഇപ്പോൾ എന്റെ കൂടെ തന്നെ ആണ്…അവൾക്കും ഇപ്പോൾ ഭയങ്കര മടി ആണ്. എപ്പോഴും ഞാൻ കൂടെ വേണം എന്നാ വാശി ആണ് പെണ്ണിന്.. എന്നെ ഇപ്പോൾ ജോലിക്ക് പോകാൻ ഒന്നും സമ്മതിക്കുന്നില്ല… അവൾക്കു എപ്പോഴും എന്തിനും ഞാൻ തന്നെ വേണം.. ഇപ്പോൾ കുളിപ്പിക്കുന്നത് മുതൽ ഡ്രസ്സ്‌ ഇടിക്കുന്നതും എപ്പോഴും ആഹാരം വാരി കൊടുക്കുന്നത് എല്ലാം ഞാൻ ആണ്.. ഞാൻ ചെയ്തില്ലേൽ പെണ്ണ് ഒന്നും ചെയ്യില്ല.. ഇതെല്ലാം കണ്ടു അമ്മമാർ എന്നെ കൈയ്ക്കും ആയിരുന്നു.. . എന്നാലും പെണ്ണ് എന്നെ വെറുതെ വിട്ടില്ല..
ഓഫീസിലേ ഫയൽ എല്ലാം ഞാൻ ഇപ്പോൾ വീട്ടിൽ ഇരുന്നാണ് നോക്കുന്നത്. എപ്പോഴും എന്റെ കൂടെ എന്റെ അമ്മുട്ടിയും..

അവൾ അവളുടെ വീട്ടിൽ പ്രസ്സാവത്തിന് പോലും പോകുന്നില്ല എന്നാണ് പറയുന്നേ… ഒരു ദിവസം നിൽക്കാൻ പോയ അവൾ കരഞ്ഞു വിളിച്ചു രാത്രി തിരിച്ചു വന്നു… അങ്ങനെ ആണ് എന്റെ അമ്മുട്ടി…. എനിക്കും ഇപ്പോൾ അവളെ കാണാതെ വയ്യ എന്നാ അവസ്ഥ ആണ്.. എപ്പോഴും അവളെ കണ്ടു എനിക്കും കാണാത ഇരിക്കാൻ വയ്യ.. ഞാൻ ആണേൽ എപ്പോഴും അവളുടെ വീർത്തു വന്ന വയറിൽ ഉമ്മ വച്ചു ഇരിക്കും.. ഇത് കാണുമ്പോൾ അവൾക്കു നല്ലത് കുശുമ്പ് ഉണ്ടായിരുന്നു…
ഒരു ദിവസം രാത്രിയിൽ അവളുടെ വയറിൽ ഉമ്മ വച്ചോണ്ട് ഇരുന്ന സമയം.

 

“കുട്ടൂസ്സിന് ഇപ്പോൾ എന്നോട് ഒരുപാട് സ്നേഹവും ഇല്ല…. ഇപ്പോൾ എന്നെ വേണ്ട എന്നാ പോലെ ആണ് ”

വയറിൽ ഉമ്മ വയ്ക്കുന്ന കണ്ട കുശുമ്പ് മൂത്ത അവൾ എന്നോട് ചോദിച്ചു..

“ആര് പറഞ്ഞു… എനിക്കു എന്റെ അമ്മുട്ടി അല്ലേ എല്ലാം… നീ അല്ലേ എന്റെ മുത്തു ”

ഞാൻ അവളുടെ മുഖത്തിന് അടുത്ത് പോയി അവളുടെ കവിളിൽ ഒന്നു കടിച്ചു..

Recent Stories

The Author

MR WITCHER

5 Comments

  1. ഒരു രക്ഷയും ഇല്ല മോനേ…..

  2. Nice thread
    Loved the end

  3. °~💞അശ്വിൻ💞~°

    ❤️❤️❤️

  4. ലാലാ ബായ്

    മാങ്ങയുള്ള മാവിലെ കല്ലെറിയുള്ളു നിങ്ങളുടെ കഥകൾ കാത്തിരിക്കുന്ന ഒത്തിരി പേര് ഉണ്ട് അവർക്ക് വേണ്ടി ഇനിയും നല്ല കഥകൾ എഴുതു മറ്റുള്ളവർ എന്ത് വേണേലും പറഞ്ഞോട്ടെ

  5. Sathyam parayalo Arya e my&$#@nae ittechu vallonteyum koodae pokanamayirunnu. Tholinja ego’yum.ninnae anu adikkendae. ennitt avalae vattu kalippikkan Oro ooo$#@ya paripadiklum kanikkunnu.parishudha pranayam kop mannkatta.kazhinja partil aryayodu alpam dheshyam vannu.but e partil Evan verum my@#$@n ayi

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com