ദുദീദൈദ്രുദേ-ഗൗരി-2 [PONMINS] 163

Views : 12859

ദുദീദൈദ്രുദേ-ഗൗരി-2

Author :PONMINS

 

മിത്രമേ

നടകിയമായി അലറിക്കൊണ്ട് ഒരാൾ ഓടി വന്നു മിത്രയെ കെട്ടിപ്പിടിച്ചു , ഓടി വരലിന്റെശ്കതിയിലുംപ്രതീക്ഷിക്കാതെ ഉള്ള അറ്റാക്ക് ആയത് കൊണ്ടും ഓടി വന്ന ആളും മിത്രയും ബാലൻസ് തെറ്റിതാഴോട്ട്വീണു

അയ്യോ “ ,,, വീഴ്ചയിൽ രണ്ടുപേരും പേടിച്ചുകൊണ്ട് ഒരുപോലെ അലറി ,  എല്ലാവരും അങ്ങോട്ട് നോക്കി , മിത്രക്ക് മുകളിൽ ഒഫീഷ്യൽ സ്യൂട്ടിൽ അരയോളം ഉള്ള മുടി നന്നായി വിടർത്തി ഇട്ട നിലയിൽ ഒരുപെൺകുട്ടികിടക്കുന്നുണ്ട് ,ആളെ മനസ്സിലായതും മിത്ര കട്ട കലിപ്പായി

മിത്ര : എണീച് മാറാടി ശവമേ ,,, അവൾ പല്ല് കടിച്ചുകൊണ്ട് പറഞ്ഞു ,,,

അതിനു വന്നവൾ മുഴുവൻ പല്ല് കാട്ടി ഒന്നിളിച്ചു കാണിച്ച ശേഷം പതിയെ എണീച്ചു അവളെകൈകൊടുത്തുഎണീപ്പിച്ചു , ഇതെല്ലം കണ്ടു എന്താ സംഭവം എന്നറിയാതെ നിൽക്കുക ആണ് ബാക്കി എല്ലാം ,,,

മിത്ര എണീച്ചു എല്ലാവരെയും ഒന്ന് നോക്കി , മറ്റവളുടെ തോളിലൂടെ കയ്യിട്ട് അവളെഎല്ലാവർക്കുംപരിചയപ്പെടുത്തി

മിത്ര : ഇതാണ് എന്റെ ആത്മ മിത്രം കയൽ ,,,

കയൽ മുന്നിൽ നിൽക്കുന്ന എല്ലാവരെയും ഒന്ന് നോക്കി , ഇത്രപേരുടെ മുന്നിൽ ആണ് വീണതെന്ന്കുട്ടിക്ക്അപ്പോഴാണ് മനസ്സിലായത് ,എല്ലാവരെയും നോക്കി ഒരു പ്ലൂങ്ങിയ ചിരി ചിരിച്ചു അവൾ , എല്ലാവരുംഅവളുടെ ആഅവസ്ഥ കണ്ട് ചിരിച്ചു .

പ്രവീണ : നീ എന്താ ലേറ്റ് ആയത് , നിനക്ക് ലീവ് ആണെന്ന് അല്ലേ പറഞ്ഞത് , പിന്നെ എന്തെ നീ പോയി ,,

കയൽ :ഒന്നും പറയണ്ട , ആകെ കുലുമാലായി മക്കളെ ,,, അവൾ സങ്കട ഭാവത്തിൽ പറഞ്ഞു ,,

മിത്ര : എന്ത് പറ്റി ,,, അവൾ സംശയത്തോടെ ചോദിച്ചു

കയൽ : എന്നെ ഇവിടുന്ന് തട്ടിയെടി ,,,

വന്ദന : തട്ടാനോ ,, എന്ത് തട്ടാൻ ,,

കയൽ : തട്ടൽ മീൻസ് ട്രാൻസ്ഫർ ,,, ഹെഡ് ഓഫീസിൽ പുതിയ മാനേജ്‌മന്റ് ചാർജ് എടുക്കുന്നുണ്ട് പോലും , അതുകൊണ്ട് അവരുടെ പേർസണൽ അസിസ്റ്റന്റ് ആയി ആണ് ട്രാൻസ്ഫർ ,,,

മിത്ര : അഹ് , അത് നല്ലതല്ലേ , നീ മുൻപ് റിക്വസ്റ്റ് ചെയ്തത് തന്നെ അല്ലെ , പിന്നെന്താ ,,,

കയൽ : മുൻപ് റിക്വസ്റ്റ് ചെയ്ത പോലെ അല്ല ഇപ്പോഴത്തെ കാര്യം , മുൻപത്തെ ആളെ പോലെ അല്ലഇപ്പൊപുതുതായി വരുന്ന കാലമാടൻ , അങ്ങൊരു വല്യ പുലിയെന്ന കേട്ടത് , കാലമാടൻറെ അടുത്തേക്ക്എന്നെതന്നെ പറഞ്ഞു വിടാൻ ഇവർക്ക് എങ്ങനെ തോന്നി എന്ന എനിക്ക് മനസ്സിലാവാതെ ,,, അവൾ സങ്കടഭാവത്തിൽപറഞ്ഞു .

വന്ദന : എന്ന കളഞ്ഞിട്ട് വാടി പീക്കിരി പണി , നിനക്ക് നമ്മുടെ കമ്പിനിയിൽ കയറാലോ , നീ അല്ലെവേണ്ടന്ന്പറഞ്ഞു പോയത് ,,, അവൾ കയലിനെ കളിയാക്കുന്ന രീതിയിൽ പറഞ്ഞു

കയൽ : ഡി ,, വണ്ടേ ,, അത് വേണ്ടാട്ടാ ,, എന്റെ കമ്പനിയെ തൊട്ട് കളിവേണ്ട , നമ്മടെ കമ്പനിയെക്കാൾ 100 മടങ് വലുതാണ് , അങനെ ഒരു കമ്പിനിയിൽ ജോബ് കിട്ടാൻ തന്നെ എത്രപേർ കഷ്ട്ടപ്പെടുന്നുണ്ട് , അല്ലഞാൻഇത് ആരോടാ പറയുന്നത് , നീ ട്രൈ ചെയ്തിട്ട് കിട്ടാഞ്ഞതല്ലേ , അതിന്റെ ചുരുക്കല്ലേ നിനക്ക് ,,, അവൾതിരിച്ചുവന്ദനയെയും കളിയാക്കി തിരിച്ചടിച്ചു

അതുകേട്ട വന്ദനയുടെ മുഖം ഒരു കോട്ടക്ക് വീർത്തു ,

വന്ദന : അത് പിന്നെ എന്നെപോലെ എക്സ്ട്രാ ടാലന്റഡ് ആയ ഒരാൾക്ക് അത് പോലെ ഉള്ള ഒരുകമ്പനിയിൽവർക്ക് ചെയ്യാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് ഞാൻ വേണ്ടന്ന് വെച്ചതല്ലേ ,,,, അവൾ ചമ്മൽ മറക്കാൻഎന്നരീതിയിൽ പറഞ്ഞു

Recent Stories

The Author

PONMINS

7 Comments

Add a Comment
 1. പാവം പൂജാരി

  അടിപൊളി ♥️♥️👍

 2. നിന്നെയൊക്കെ ആര് രെക്ഷിക്കുമെടാ ഇവിടെ നിന്ന് ,, അവൾ തിരിച്ചു ചോദിച്ചു

  എന്റെ പൊന്നോ പൊളി 🥵🔥

  As usual മാസ്സ് സീൻസ് എല്ലാം അടിപൊളി ആയിരുന്നു പിന്നെ കുറെ characters ഉണ്ടായൊണ്ട് ചെറിയ ഒരു കൺഫ്യൂഷൻ പിന്നെ ചില characters ആരാണ് എന്ന് എനിക് മനസിലാവുന്നില്ല for example ആധു

  Anyway waiting for next part ❤️🔥

 3. ❤❤❤❤❤

 4. സൂര്യൻ

  പാ൪ട്ടുകൾ ആഴ്ച ആഴ്ച ഇട്ട മതി

 5. Lag illathe ithrem ezhuthi thanna anakk oru big salute👏

  Characters kooduthal aayond ichiri confusion und😁

  1. Polichu……..

 6. കുട്ടേട്ടൻസ് ❤❤

  പാർട്ടുകൾ വൈകിപ്പിക്കാതെ നോക്കണേ… ട്ടോ… With ലവ് 🌹🌹❤❤

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com