ദുദീദൈദ്രുദേ-ഗൗരി-2 [PONMINS] 197

Views : 20828

വൈദ്യമടത്തു ആദ്യമെത്തിയത് ബസ്സിലുള്ളവർ ആണ് ,അകത്തേക്ക് കയറിയ അവരെ ആൺ പടകളുടെപൂജകഴിയാത്തത് കൊണ്ട് പൂജ മണ്ഡപത്തിനു മുന്നിലുള്ള ചെയറുകളിൽ ഇരുത്തി , പെൺ പടകൾ എല്ലാംകണ്ടകാഴ്ചയുടെ അന്താളിപ്പിൽ ആയിരുന്നു ,അവരുടെ എല്ലാം ഉള്ളിൽ ദേവമടത്തുകാരോട് തീർത്താൽതീരാത്തനന്ദിയും കടപ്പാടും നിറഞ്ഞു ,കുറച്ചു സമയത്തിന് ശേഷം പൂജ കഴിഞ്ഞതും അവരെല്ലാംതങ്ങളുടെപ്രിയപെട്ടവരുടെ അടുത്തേക്ക് ഓടി അടുത്തു , ഓരോരുത്തരും പല ഭാവങ്ങളിൽ അവിടെ സംഭവിച്ചകാര്യങ്ങൾവിശധികരിച്ചു പറയുന്നവരിൽ കണ്ടത് അതുപോലെ പറയാൻ ഉള്ള ത്വര ആയിരുന്നേൽകേൾക്കുന്നവരിൽനടന്നതോർത്തുള്ള നടുക്കം ആയിരുന്നു രുദ്രനും കൂട്ടരുമെല്ലാം ഇതെല്ലം ഒരു ചിരിയോടെനോക്കി നിന്നു .

രാഘവ് : സംഭവിച്ചതെല്ലാം വിട്ട് കളയ , എന്ന എല്ലാവരും പുറകിലെ പന്തിയിലേക്ക് ചെല്ലൂ ,ഭക്ഷണ ശേഷംബാക്കികാര്യങ്ങളിലേക്ക് കടക്കാം ,,, അയാൾ എല്ലാവരോടും ആയി പറഞ്ഞതും എല്ലാവരും പന്തിയിലേക്ക് നടന്നു,രുദ്രനുംമക്കളും ഇന്ദുചൂഡനും വൈജയന്തിയും മക്കളും മാത്രം അവിടെ നിന്നു ,പാറുവും മഹിതയുംമിഴിയുടെയുംമിത്രയുടെയും ഇടം വലം  നിന്നു

അല്പം കഴിഞ്ഞതും ജസ്മൽ ഗൗരിയേയും കൂട്ടരെയും കൊണ്ട് വന്ന് വിട്ടു , ചോരയിൽ കുളിച്ച ഡ്രെസ്സുമായിവരുന്നഅവരെ കണ്ടതും ഇന്ദുചൂഡനും ഇന്ദ്ര ചൂഡനും ഞെട്ടിപ്പോയി , വൈജയന്തി ഗൗരിയുടെ അടുത്തേക്ക് ഓടിചെന്ന്രക്തം പോലും വകവെക്കാതെ അവളെ കെട്ടിപ്പിടിച്ചു , ഗൗരി ഒരു ചിരിയോടെ അവരെ നോക്കി നിന്നു , വൈജയന്തിയുടെ കണ്ണീർ തന്റെ തോളുകളിൽ നനവ് പടർത്തിയതും ഗൗരി അവരെ അവളിൽ നിന്നുംഅടർത്തികണ്ണീർ തുടച്ചു , അതുകണ്ട ദേവിയും ദേവുട്ടിയും അവരുടെ അടുത്തേക്ക് വന്ന് നിന്നു

വൈജയന്തി : എത്ര നന്ദി പറഞ്ഞാലും തീരില്ല നിങ്ങളോട് , ഇന്ന് നിങ്ങൾ ഇല്ലായിരുന്നേൽ ഒരു പക്ഷേഇപ്പോഎല്ലാവരുടെയും അവസ്ഥ ഓർക്കാൻ കൂടി കഴിയാത്തത് ആയേനെ ,,,, അവർ കണ്ണീരോടെ കൈകൾകൂപ്പിക്കൊണ്ട്പറഞ്ഞു , അതുകണ്ട ഗൗരി അവരുടെ കൈകൾ താഴ്ത്തി

ദേവി : അതിന്റെ ഒന്നും ആവശ്യം ഇല്ല അമ്മേ , ഇതെല്ലം ഞങ്ങൾക്കും കൂടി വേണ്ടി അല്ലേ ,,,, അവൾചിരിയോടെപറഞ്ഞു

ഇതെല്ലം കണ്ടു നിന്ന ഇന്ദുചൂഡൻ ഒരു ചിരിയോടെ മുന്നോട്ട് വന്നു നിന്നു ,

ഇന്ദുചൂഡൻ : കാണാൻ സാധിച്ചില്ലേലും ഇവളുടെ വിവരണത്തിൽ നിന്നും കൃത്യമായി മനസ്സിലായിനിങ്ങളുടെമാസ്സ് പെർഫോമൻസ് , എന്താണ് ജാൻസി റാണികളുടെ പേര് ,, അയാൾ ഒരു ചിരിയോടെചോദിച്ചു

ദേവൂട്ടി : അമ്മയുടെ പേരു ഗൗരി ഞാൻ ദേവേശി ദേവൂട്ടി എന്ന് വിളിക്കും ഇവൾ ദുർഗ്ഗ ദേവി എന്ന് വിളിക്കും ,,,, ദേവൂട്ടി ചിരിയോടെ പരിചയപ്പെടുത്തി

വൈജയന്തി : എന്താ ഗൗരി ഒന്നും മിണ്ടാതെ , ഞങ്ങളോട് പരിചയ കുറവുള്ളത് കൊണ്ടാണോ ,, അവർഗൗരിയുടെ കൈകളിൽ പിടിച്ചുകൊണ്ട് ചോദിച്ചു

ദേവൂട്ടി : അയ്യോ അല്ല ആന്റി , അമ്മക്ക് സംസാര ശേഷി ഇല്ല ,,,,

അതുകേട്ട ഇന്ദുചൂഡനും വൈജയന്തിയും ഞെട്ടലോടെ ഗൗരിയെ നോക്കി പക്ഷേ അവിടെ അപ്പോഴും ഒരുനേരിയചിരിയോടെ നിൽക്കുക ആണ് അവൾ ,

ദ്രുവി : അതെ , നമുക്ക് ഫുഡ് അടിക്കണ്ടേ , നിങ്ങൾ പോയി ഡ്രസ്സ് ചേഞ്ച് ചെയ്ത് വാ ,,

മോനു : ‘അമ്മ , അമ്മയും പോയി വാ , ഡ്രസ്സ് ആകെ മുഷിഞ്ഞിട്ടുണ്ട് ,,,

അത് കേട്ടതും അവർ 4 പേരും റൂമിലേക്ക് നടന്നു , എന്നാൽ ദേവിയെ തന്നെ പ്രണയത്തോടെ നോക്കിനിന്നിരുന്നആ കണ്ണുകളെ രുദ്രനും ജിത്തുവും കണ്ടിരുന്നു , അതെ ഭാവം ദേവിയിലും അവർക്ക് കാണാൻകഴിഞ്ഞതും അവർപരസ്പരം മനസ്സ് നിറഞ്ഞ ഒരു ചിരി ചിരിച്ചു തലയാട്ടി .

ഭക്ഷണ ശേഷം ഇനി ഉച്ചക്ക് ശേഷമേ ബാക്കിയുള്ള പൂജയുള്ളൂ , ഗൗരിയോടും മക്കളോടും അവിടെഉള്ളഎല്ലാവരും തങ്ങളുടെ കടപ്പാടും നന്ദിയും അറിയിച്ചു , എല്ലാവർക്കും ഒരു ചിരി മാത്രം നൽകി അവർ .

ദിവിയും ദേവിയും ജിത്തുവിനൊപ്പം പുറത്തേക്ക് പോയി , മറ്റുള്ളവർ മുറികളിലും മറ്റുമായി സംസാരങ്ങളിൽമുഴുകി,,

ഇന്ദുചൂഢന്റെ മുറിയിൽ കട്ടിലിൽ ഇരിക്കുന്ന വൈജയന്തിയുടെ മടിയിൽ തലവെച്ചു കിടക്കുക ആണ്ചന്ദ്രഅവർക്ക് അഭിമുഖമായി ഉള്ള സോഫ സെറ്റിയിൽ ഇരിക്കുന്ന ഇന്ദുചൂഢന്റെ മടിയിൽ തലവെച്ചുമോനുവുംകിടക്കുന്നുണ്ട്

ഇന്ന് നടന്നതെല്ലാം അതിശയത്തോടെ അവർക്ക് വിശദികരിച്ചു കൊടുക്കുക ആണ് വൈജയന്തി

പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്തത് പോലെ അവർ പറഞ്ഞു കൊണ്ടിരുന്നു .

മോനു : അമ്മക്ക് അവരെ നല്ലപോലെ അങ് പിടിച്ച ലക്ഷണം ഉണ്ടല്ലോ ,,, അവൻ ഒരു കള്ള ചിരിയോടെ ചോദിച്ചു

അമ്മ : പിടിച്ചെട മോനു , അങ്ങനെ ഉള്ള മക്കളെ ആർക്കാ ഇഷ്ട്ടാവാതെ ,,,

മോനു : എന്ന അതിലൊരാളെ മരുമകൾ ആക്കുന്നതിനെ കുറിച്ച് അമ്മയുടെ അഭിപ്രായം എന്താ ,,, അവൻചന്ദ്രയെ നോക്കി കണ്ണിറുക്കി കൊണ്ട് ചോദിച്ചു ,, അത് കണ്ട ചന്ദ്ര അവനെ നോക്കി കണ്ണുരുട്ടി

Recent Stories

The Author

PONMINS

7 Comments

  1. പാവം പൂജാരി

    അടിപൊളി ♥️♥️👍

  2. നിന്നെയൊക്കെ ആര് രെക്ഷിക്കുമെടാ ഇവിടെ നിന്ന് ,, അവൾ തിരിച്ചു ചോദിച്ചു

    എന്റെ പൊന്നോ പൊളി 🥵🔥

    As usual മാസ്സ് സീൻസ് എല്ലാം അടിപൊളി ആയിരുന്നു പിന്നെ കുറെ characters ഉണ്ടായൊണ്ട് ചെറിയ ഒരു കൺഫ്യൂഷൻ പിന്നെ ചില characters ആരാണ് എന്ന് എനിക് മനസിലാവുന്നില്ല for example ആധു

    Anyway waiting for next part ❤️🔥

  3. ❤❤❤❤❤

  4. സൂര്യൻ

    പാ൪ട്ടുകൾ ആഴ്ച ആഴ്ച ഇട്ട മതി

  5. Lag illathe ithrem ezhuthi thanna anakk oru big salute👏

    Characters kooduthal aayond ichiri confusion und😁

    1. Polichu……..

  6. കുട്ടേട്ടൻസ് ❤❤

    പാർട്ടുകൾ വൈകിപ്പിക്കാതെ നോക്കണേ… ട്ടോ… With ലവ് 🌹🌹❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com