ദുദീദൈദ്രുദേ-ഗൗരി-2 [PONMINS] 197

രുദ്രൻ ഒന്ന് ചിരിച്ചു അതിനു , പിന്നെയും അവരിൽ മൗനം , കാര്യം പറഞ്ഞു തുടങ്ങാൻ ഉള്ള ഒരു വൈക്ലപ്യം ,,,

രുദ്രൻ : ഞാൻ ,, എനിക്ക് ,, ഒരു കാര്യം ചോദിച്ചോട്ടെ ,,, രുദ്രൻ ഒരു വിധത്തിൽ സ്റ്റാർട്ട് ചെയ്തു

ഇന്ദുചൂഡൻ : എന്താ പറഞ്ഞോളു ,,,

രുദ്രൻ : അത് , മക്കൾക്ക് കല്യാണം വല്ലതും നോക്കിയിട്ടുണ്ടോ ,,,

അതുകേട്ടതും ഇന്ദുചൂഢന്റെ കണ്ണുകൾ വിടർന്നു ,സന്തോഷം അലതല്ലി

ഇന്ദുചൂഡൻ : ,,ഇല്ല ,,,, നോക്കണം

രുദ്രൻ : എന്റെ മോൾ ദേവിക്ക് ചന്ദ്രയെ ഇഷ്ട്ടമാണ് , അവന്റെ കണ്ണിലും ഞാൻ അതുകണ്ടിട്ടുണ്ട് , പിന്നെഇന്ദ്രക്ക്സമ്മതം ആണേൽ ദേവൂട്ടിയെക്കൂടി ആലോചിച്ചാൽ കൊള്ളാമെന്നുണ്ട് , ദേവൂട്ടിയെ ഇഷ്ട്ടായില്ലേൽപാറുവിനെനോക്കാം , പാറു എന്റെ ഉറ്റ കൂട്ടുകാരന്റെ മകൾ ആണ് , പക്ഷേ എന്റെ മകളെ പോലെ തന്നെ , അവർ 6 പേരുംഒന്നിച്ചു കളിച്ചു വളർന്നവർ തന്നെ ആണ് , നിങ്ങൾ ആലോചിച്ചു ഒരു തീരുമാനം പറഞ്ഞാൽ മതി , ഞാൻഞങ്ങളുടെ ഒരു ആഗ്രഹം പറഞ്ഞു എന്നെ ഉള്ളു ,,,,

രുദ്രൻ ഒറ്റ ശ്വാസത്തിൽ അത്രയും പറഞ്ഞു നിർത്തി , ഒന്ന് നീട്ടി ശ്വാസം വിട്ടു പിന്നെ പതിയെഇന്ദുചൂഢന്മുന്നിലേക്ക് തിരിഞ്ഞു , എന്നാൽ പെട്ടെന്ന് ഇന്ദുചൂഡൻ അവനെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു , അതുകണ്ടരുദ്രൻആദ്യം ഒന്ന് ഞെട്ടി പിന്നെ ഒരു ചിരി വിരിഞ്ഞു ചുണ്ടിൽ

ഇന്ദുചൂഡൻ : എന്താ ഞാനിപ്പോ പറയാ , കാര്യം അങ്ങോട്ട് എങ്ങനെ പറയും എന്നാലോചിച്ച ഞാൻഇങ്ങോട്ട്വന്നത് , അപ്പൊ ഇതാ തൻ ഇങ്ങോട്ട് പറയുന്നു , ചന്ദ്രക്ക് ദേവിയെയും ഇഷ്ട്ടമാടോ അവൻ അത്ഞങ്ങളോട്പറഞ്ഞു , പിന്നെ ദേവൂട്ടിയെ മോനുന്  , മീൻ ഇന്ദ്രയെ ഞങ്ങൾ മോനു എന്ന വിളിക്ക , ദേവൂട്ടിയെഅവനുതരണം ,പിന്നെ പാറു അവളെയും ഞങ്ങൾക്ക് വേണം ,,, അയാൾ സതോഷത്തോടെ പറഞ്ഞു

ഇതെല്ലം കേട്ട രുദ്രനും നല്ല സന്തോഷം ആയി ,അവൻ അയാളെ നോക്കി തലയാട്ടി

രുദ്രൻ : പാറൂനെ എങ്ങനെ ,, തന്റെ സംശയം ചോദിച്ചു

ഇന്ദുചൂഡൻ : ഞങ്ങൾക്ക് ഒരു മകൻ കൂടി ഉണ്ട് , രുദ്രചൂഡ് ഞങ്ങളുടേ അപ്പു , അവൻ ഇപ്പൊ ലണ്ടനിൽ ആണ് , ആളൊരു കാർഡിയോ ആണ് , സൊ ഒരു എമർജൻസി വന്നത് കൊണ്ട് അങ്ങോട്ട് പോകേണ്ടി വന്നു , ഇന്ന്ഇവിടുന്ന് പോരും നാളെ ഇവിടെ എത്തും അപ്പൊ കാണാലോ ,,, അയാൾ സന്തോഷത്തോടെ പറഞ്ഞു

രുദ്രൻ : ആഹാ , പാറുവും ഡോക്ടർ ആണ് ,അപ്പോ ഇനി ബാക്കി കാര്യങ്ങൾ തീരുമാനിക്കാം

ഇന്ദുചൂഡൻ : അതൊക്കെ അതിന്റെ മുറക്ക് തന്നെ നടക്കട്ടെ , ഞങ്ങൾ അടുത്ത മാസം കാലിക്കറ്റിലേക്താമസംമാറുക ആണ് , ഇനി ഓഫീസ് എല്ലാം അവിടെ നിന്ന് ആണ് ഓപ്പറേറ്റ് ചെയ്യുന്നത് മാത്രമല്ല മോനുഅവിടെയാണ്പോസ്റ്റിങ്ങ് ഡിസിപി ആയിട്ട് , പിന്നെ ചില പേർസണൽ റീസൺ കൂടി ഉണ്ട് വരവിനു ,അപ്പോഅവിടെഎത്തിയ ശേഷം ഞങ്ങൾ ഒഫീഷ്യൽ ആയിട്ട് തന്നെ വരാം ,,, അയാൾ ചിരിയോടെ പറഞ്ഞു

രുദ്രൻ : ആഹാ , ഞങ്ങളും കാലിക്കറ്റ് തന്നെ ആണ് , അപ്പൊ എല്ലാം എളുപ്പം ആയല്ലോ ,,,

ഇന്ദുചൂഡൻ : ഓഹ് ,അത് നന്നായി , എന്ന ഞാൻ ഇത് പോയി അവരോട് പറയട്ടെ , അവർ അവിടെഎന്നെയുംകാത്തിരിക്ക ആവും .

രുദ്രൻ : ആഹ് , ആയിക്കോട്ടെ ,, പിന്നെ ഇവിടെ ആരെയും ഇപ്പൊ അറിയിക്കേണ്ട ,,

അതിനു ചിരിയോടെ ഒന്ന് മൂളിയ ശേഷം ഇന്ദുചൂഡൻ അകത്തേക്ക് സന്തോഷത്തോടെ വേഗത്തിൽ നടന്നുകയറിതൊട്ടു പിന്നിൽ ആയി രുദ്രനും പോയി .

ഇന്ദുചൂഡൻ ഭാര്യയോടും മക്കളോടും രുദ്രൻ പറഞ്ഞ കാര്യങ്ങൾ എല്ലാം സന്തോഷത്തോടെ പറഞ്ഞു , എല്ലാവർക്കും സന്തോഷമായി എന്നാൽ അപ്പുവിന്റെ കാര്യം കേട്ട ചന്ദ്ര ഒരു നിമിഷം ഞെട്ടി

ചന്ദ്ര : പപ്പാ , അത് അപ്പുവിന് ഒരു പെൺകുട്ടിയെ ഇഷ്ട്ടമാണ് , അവൻ എവിടെയോ വെച്ച് കണ്ടതാ , കുറെആയിഅവളെ തേടി നടക്കാൻ തുടങ്ങിയിട്ട് , അവനോട് ഒന്ന് ചോദിച്ചിട്ട് വാക്ക് കൊടുത്ത മതിയായിരുന്നു ,,,

7 Comments

  1. പാവം പൂജാരി

    അടിപൊളി ♥️♥️?

  2. നിന്നെയൊക്കെ ആര് രെക്ഷിക്കുമെടാ ഇവിടെ നിന്ന് ,, അവൾ തിരിച്ചു ചോദിച്ചു

    എന്റെ പൊന്നോ പൊളി ??

    As usual മാസ്സ് സീൻസ് എല്ലാം അടിപൊളി ആയിരുന്നു പിന്നെ കുറെ characters ഉണ്ടായൊണ്ട് ചെറിയ ഒരു കൺഫ്യൂഷൻ പിന്നെ ചില characters ആരാണ് എന്ന് എനിക് മനസിലാവുന്നില്ല for example ആധു

    Anyway waiting for next part ❤️?

  3. ❤❤❤❤❤

  4. സൂര്യൻ

    പാ൪ട്ടുകൾ ആഴ്ച ആഴ്ച ഇട്ട മതി

  5. Lag illathe ithrem ezhuthi thanna anakk oru big salute?

    Characters kooduthal aayond ichiri confusion und?

    1. Polichu……..

  6. കുട്ടേട്ടൻസ് ❤❤

    പാർട്ടുകൾ വൈകിപ്പിക്കാതെ നോക്കണേ… ട്ടോ… With ലവ് ??❤❤

Comments are closed.