ദുദീദൈദ്രുദേ-ഗൗരി-2 [PONMINS] 197

മ്മച്അവർ എല്ലാവരും ഒരുപോലെ ചുമൽ കൂച്ചി അതിനോട് സമ്മതം അറിയിച്ചു

ജിത്തു : ഇന്നലത്തോടെ ദേവിയും ദേവുട്ടിയും ഇവിടെ ഹീറോസ് ആയിട്ടുണ്ട് അതുകൊണ്ട് തന്നെഒരുപാട്ആലോചനകളും വരുന്നുണ്ട് , പക്ഷേ നിങ്ങളുടെ തീരുമാനം കിട്ടിയിട്ട് വേണം എന്തെങ്കിലും പറയാൻ ,

കാർത്തി : ഇത്രയും നാൾ നിങ്ങൾക്ക് ആപ്റ്റ് ആവുന്ന പയ്യന്മാരെ കാണാത്തത് കൊണ്ടാണ് ഞങ്ങൾനിങ്ങളോട്ഈ കാര്യം ഒന്നും ആലോചിച്ചതിരുന്നത് , എന്നാൽ ഇപ്പോ രണ്ടുപേരെ കണ്ടു , ഞങ്ങൾക്ക് എല്ലാംഅവരെഇഷ്ടപ്പെടുകയും ചെയ്തു , ഇനി നിങ്ങടെ മൂന്നുപേരുടെ അഭിപ്രായം കൂടി അറിഞ്ഞിട്ട് വേണംഅവരോട്സംസാരിക്കാൻ ,,

ദിവി : ആരാ , പപ്പ അവർ ,,,

രുദ്രൻ : ഇന്ദുചൂഢന്റെ മക്കൾ , ചന്ദ്ര ചൂഡനും ഇന്ദ്ര ചൂഡനും ,,, രുദ്രൻ ഒരു ചിരിയോടെ ദേവിയുടെമുഖത്തേക്ക്നോക്കി പറഞ്ഞു

അതുകേട്ടതും അവൾ ഒന്ന് ഞെട്ടുന്നതും പിന്നെ കണ്ണുകളിൽ സന്തോഷം വിരിയുന്നതും ഗൗരിയുംരുദ്രനുംഒരു ചിരിയോടെ കണ്ടിരുന്നു

ദിവി : ഓഹ് , ബെസ്ററ് സെലെക്ഷൻ ആണ് പപ്പാ , ചന്ദ്രയെ എനിക്കറിയില്ല , പക്ഷേ ഇന്ദ്ര അവൻഎന്റെപ്രീവിയസ് ബാച്ച് ടോപ്പേർ ഗോൾഡ് മെഡലിസ്റ്റ് ips ഓഫീസർ ആണ് , റിയൽ ജെം ,,, അവൻഒരുസന്തോഷത്തോടെ പറഞ്ഞു

ദേവി : ചന്ദ്ര ഒരു ബിസിനസ് മാൻ ആണ് , വൈജയന്തി ഗ്രൂപ്പ് ഓഫ് കമ്പനീസ് അവരുടെ ആണ് , ഹി ഈസ്വെരിബ്രില്ലിയന്റ് ,,, അവൾ ആവേശത്തോടെ പറഞ്ഞു ,,

അതുകേട്ട എല്ലാവരും അവളെ ഒന്ന് നോക്കി , ദേവി പറ്റിയ അമളി ഓർത്തു ആകെ ചമ്മി നാറി ,,

അതുകണ്ട എല്ലാവരും അവളെ വാരി കൊന്നു

രുദ്രൻ : ഇന്ദ്രയുടെ കാര്യം അവന്റെ ഇഷ്ടത്തിന് നോക്കാം , അപ്പൊ പറ ദേവുട്ടിക്കും പാറുവിനുംഎന്തേലുംഎതിരഭിപ്രായം ഉണ്ടോ ,

ഇല്ല പപ്പാഅവർ രണ്ടും ഒരുപോലെ പറഞ്ഞു

കാർത്തി : എന്റെ ഒരു അഭിപ്രായത്തിൽ ഇന്ദ്രക്ക് ദേവുട്ടിയുടെ കാര്യം ആദ്യം സംസാരിക്കാം ,

അവന്റെ അഭിപ്രായത്തോട് എല്ലാവരും യോജിച്ചു

രുദ്രൻ : അവരുടെ ഭാഗത്തു നിന്നും പ്രതേകിച്ചു ഒരു നീക്കവും ഉണ്ടായിട്ടില്ല പക്ഷേ അവർക്കുള്ളആലോചനകൾഇവിടെയുള്ളവർ ആലോചിക്കുന്നുണ്ട് , പ്രവീണ സൗന്ദര്യ വന്ദന കയൽ ഇവരെല്ലാം അവരുടെമുറപ്പെണ്ണുങ്ങൾആണ് , സൊ നമുക്ക് സംസാരിച്ചു നോക്കാം ,,,,അവൻ അവരെ നോക്കി പറഞ്ഞു

ജിത്തു : മ്മ് , എന്താ ദീക്ഷി നിന്റെ സ്റ്റാൻഡ് ,,

ദേവി : അവന് നമുക്ക് കയലിനെ നോക്കാം പപ്പാ ,,, ദേവി ചാടി കേറി പറഞ്ഞു

ദീക്ഷി : അയ്യോ ,, എനിക്കൊന്നും വേണ്ട രാക്ഷസിയെ ,,,

ദേവൂട്ടി : എന്താ അവൾക്ക് പ്രശ്നം നല്ല കുട്ടി ആണ് , നിനക്ക് നന്നായി ചേരും ,,,

ദേവിയും ദേവുട്ടിയും ഒരുപോലെ പറഞ്ഞതും അവൻ അമ്മയെ നോക്കി അവിടെയും നിറഞ്ഞ ചിരികണ്ടതുംഅവൻ സമ്മതം അറിയിച്ചു .

രാത്രി ഭക്ഷണ ശേഷം ഗാർഡനിൽ നിൽക്കുന്ന രുദ്രനടുത്തേക്ക് ഇന്ദുചൂഡൻ വന്നു നിന്നു , രണ്ടുപേരുംപരസ്പരംഒന്ന് നോക്കി ചിരിച്ച ശേഷം കുറച്ചു നേരം അങ്ങനെ തന്നെ നിന്നു , കാര്യം സംസാരിച്ചു തുടങ്ങാൻരണ്ടുപേർക്കുംഒരു സ്റ്റാർട്ടിങ് ട്രബിൾ ഉണ്ടായിരുന്നു

ഇന്ദുചൂഡൻ : രുദ്ര , ബിസിനസ്സ് എല്ലാം എങ്ങനെ പോകുന്നു , തന്നെ ഞാൻ പല ബിസിനസ്മീറ്റിംഗ്സിലുംകണ്ടിട്ടുണ്ട് , ഇവിടെ ഇങ്ങനെ ഒരു കൂടി കാഴ്ച തീരെ പ്രതീക്ഷിച്ചില്ല

രുദ്രൻ : മ്മ് , എല്ലാം നല്ലപോലെ പോകുന്നു , ഇനി ഇപ്പൊ എല്ലാം മക്കളെ ഏൽപ്പിച്ചു , ദേവി മോളും ദീക്ഷിമോനുംഅടുത്ത ആഴ്ച്ച മുതൽ കമ്പനിയിൽ ജോയിൻ ചെയ്യും അതോടെ ഞങ്ങൾ സ്വസ്ഥം ആവും

ഇന്ദുചൂഡൻ : ഓഹ് , തനിക്ക് ദേവിയും ദേവുട്ടിയും കൂടാതെ ഒരു മകനും ഉണ്ടല്ലേ

രുദ്രൻ : അല്ല , എനിക്ക് 5 മക്കൾ ആണ് , അവർ ഒന്നിച്ചു ജനിച്ചവർ , 3 ആണും 2 പെണ്ണും ,,, ഒരുചിരിയോടെപറഞ്ഞി

അതുകേട്ട ഇന്ദുചൂഡൻ കണ്ണിൽ അത്ഭുദത്തോടെ അവനെ നോക്കി , പിന്നെ മനസ്സ് നിറഞ്ഞ ഒരു ചിരി ചിരിച്ചു

ഇന്ദുചൂഡൻ : അപ്പോ ബാക്കിയുള്ള മക്കളും ബിസിനസ് ആണോ ,,

രുദ്രൻ : അല്ല , മൂത്തത് ദേവി ആണ് രണ്ടാമത്തവൻ ദീക്ഷി , മൂന്നാമൻ ദിവി അവൻ ips ആണ് , നാലാമൻദ്രുവിഐഎസ് ,ദേവൂട്ടി ഡോക്ടർ ആണ് ,,,,

ഇന്ദുചൂഢൻ : ഓഹ് , ഇൻറസ്റ്റിംഗ്, യൂ റിയലി ലക്കി മാൻ  ,,, അയാൾ അവന്റെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു

7 Comments

  1. പാവം പൂജാരി

    അടിപൊളി ♥️♥️?

  2. നിന്നെയൊക്കെ ആര് രെക്ഷിക്കുമെടാ ഇവിടെ നിന്ന് ,, അവൾ തിരിച്ചു ചോദിച്ചു

    എന്റെ പൊന്നോ പൊളി ??

    As usual മാസ്സ് സീൻസ് എല്ലാം അടിപൊളി ആയിരുന്നു പിന്നെ കുറെ characters ഉണ്ടായൊണ്ട് ചെറിയ ഒരു കൺഫ്യൂഷൻ പിന്നെ ചില characters ആരാണ് എന്ന് എനിക് മനസിലാവുന്നില്ല for example ആധു

    Anyway waiting for next part ❤️?

  3. ❤❤❤❤❤

  4. സൂര്യൻ

    പാ൪ട്ടുകൾ ആഴ്ച ആഴ്ച ഇട്ട മതി

  5. Lag illathe ithrem ezhuthi thanna anakk oru big salute?

    Characters kooduthal aayond ichiri confusion und?

    1. Polichu……..

  6. കുട്ടേട്ടൻസ് ❤❤

    പാർട്ടുകൾ വൈകിപ്പിക്കാതെ നോക്കണേ… ട്ടോ… With ലവ് ??❤❤

Comments are closed.