വില്ലൻ 3 [Villan] 662

Views : 17702

 

റാഫിയും അവന്റെ ഗാങ്ങും പിന്നെ റാഫി പറഞ്ഞ അജയണ്ണനും കൂടി ഒരു ചെറിയ മദ്യസവാരിയിലാണ്….

 

“ഇതൊക്കെ എന്ത് മോനെ…”…അജയൻ തിരിച്ചുപറഞ്ഞു…

 

“നമുക്ക് പറ്റിയ കമ്പനി ആരാന്ന് ചോദിച്ചാൽ അതിന് ഒരുത്തരമേയുള്ളു.. അതാണ് അജയണ്ണൻ…”

 

“ഇങ്ങനെ പൊക്കല്ലേ മോനെ…”

 

“എന്നിട്ട് എന്തൊക്കെയുണ്ട് വിശേഷം അജയണ്ണാ…”

 

“നമുക്ക് എന്ത് വിശേഷം…അങ്ങനെ പോണു..”

 

“അവിടെ എന്തുണ്ട് വിശേഷം…”..റാഫി ഒരു പതിഞ്ഞ മൂർച്ചയേറിയ ശബ്ദത്തിൽ അജയനോട് ചോദിച്ചു…

 

“ശാന്തമാണ്…തീ ആളികത്തുന്നതിനുമുമ്പുള്ള ശാന്തത… ഒരുതരം പേടിപ്പെടുത്തുന്ന ശാന്തത…”..അജയൻ പറഞ്ഞു

 

“അവനെ കിട്ടിയോ…?”

 

“ഇല്ല…തിരയുന്നുണ്ട്..കിട്ടും …”

 

“എത്രകാലമായി”…റാഫി നിരാശയോടെ പറഞ്ഞു.

 

“നമ്മൾ തിരയുന്നത് ഒരു സാധാരണ മനുഷ്യനെ അല്ല മോനേ… അസുരനെയാണ്..അതിന്റെ ബഹുമാനം നമ്മൾ കൊടുക്കണം.”

 

“ബഹുമാനം…ത്ഫൂ..വലിച്ചുകീറണം അവനെ…”…റാഫി ബിയർ ഒരു കവിൾ കുടിച്ചുകൊണ്ട് പറഞ്ഞു….അജയൻ ഒന്നും പറഞ്ഞില്ല…

 

കുറച്ചുനേരത്തേക്ക്അവരുടെ ഇടയിൽ ഒരു മൗനം പടർന്നു…അനിവാര്യമായ ഒരു മൗനം…റാഫി ആ അസുരനെ കൊന്നുകൊലവിളിക്കുന്നത് ആലോചിച്ചപ്പോൾ അജയൻ അവന്റെ മുന്നിൽ എങ്ങനെ രണ്ടുകാലിൽ തലയുയർത്തി നിക്കും എന്നാണ് ആലോചിച്ചത്…അനുഭവത്തിന്റെ വെളിച്ചം രണ്ടുപേരുടെ ചിന്തകളിൽ എത്രമാത്രം മാറ്റം വരുത്തുന്നുണ്ട് എന്ന് നോക്കൂ….

Recent Stories

The Author

വില്ലൻ

5 Comments

  1. സമർ അലി ഖുറേഷി… ആരാണെന്നു അറിയാൻ കാത്തിരിക്കുന്നു….

  2. മോനൂസെ.. ഈ കഥ മുഴുവനും ഇവിടെ ഇട് ട്ടോ… പറ്റിക്കല്ലെ..

    1. വില്ലൻ

      ഇടാം…..

      ഞാൻ വേറെ ഒരു കഥയുടെ വർകിൽ ആയിരുന്നു…..

  3. വില്ലൻ സഹോ ഈ കഥയുടെ നിലവിൽ കമ്പിക്കുട്ടനിൽ വന്നിട്ടുള്ള അത്രയും ഭാഗങ്ങൾ വരെ ഞാൻ വായിച്ചിട്ടുണ്ട്.ഞാൻ ഇനി മുതൽ ഈ ഒരു സൈറ്റിൽ മാത്രമെ കയറു രണ്ട് ആഴ്ച്ച കഴിഞ്ഞു പുതിയ ഭാഗം വരുമ്പോൾ വായിച്ചു അഭിപ്രായം പറയാം.സമറിനും ഷാഹിക്കും വേണ്ടി കാത്തിരിക്കുകയാണ് കേട്ടോ.ചെറിയ ഒരു കിസ്സ് സീൻ അതിനപ്പുറം ഉള്ള സെക്സ് സീൻസ് ഒന്നും ഉൾപ്പെടുത്തരുതേ ഈ കഥയിൽ ഒരു ഭാഗത്ത്‌ വക്കീലിനെ കൊല്ലുന്നിടത്തു sex scenes ഉണ്ടായിരുന്നു അങ്ങനെ കഥയുടെ ഭാഗം ആയി പോലും സെക്സ് scenes വേണ്ട, വേണമെങ്കിൽ അടുത്ത ചെല്ലുമ്പോൾ ലൈറ്റ് അണയുന്നു പിന്നെ നേരം വെളുത്തു സ്ത്രീ മുടി വാരി ചുറ്റുന്നു അത്ര മതി(സിംപിൾ ആയി ലൈഗീഗമായി ബന്ധപ്പെട്ടു എന്ന് എഴുതിയാലും മതി)🙂.

    1. evide ath undakila bro…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com