വില്ലൻ 3 [Villan] 663

സമറിന്റെ കാല് അപ്പോയേക്കും അവന്റെ തലയിൽ പതിച്ചു…അവൻ വീണു…സമർ രണ്ടാമതവന്റെ അടുത്തേക്ക് ഓടിയടുത്തിട്ട് അവന്റെ കയ്യിന്മേൽ തന്റെ കൈകൊണ്ട് അടിച്ചു…അവന്റെ കയ്യിലിരുന്ന ഹോക്കിസ്റ്റിക്ക് സമറിന്റെ കയ്യിലായി…സമർ ആ ഹോക്കിസ്റ്റിക്ക് എടുത്ത് പിന്നാലെ വന്നവന്റെ തലനോക്കി അടിച്ചു…അവൻ തലപൊട്ടി ചോര വന്ന് നിലത്തുവീണു…രണ്ടാമത്തവൻ തിരിഞ്ഞുനോക്കിയപ്പോയേക്കും സ്റ്റിക് അവന്റെ തലയിലും പതിച്ചിരുന്നു…സ്റ്റിക് ഒടിഞ്ഞു തൂങ്ങി വീണു…അവനും നിലത്തേക്ക് വീണു…അർജുനും നവാസും മാത്രം ബാക്കിയായി..അർജുൻ നെഞ്ചിൽ കൈവെച്ചു നിൽക്കുകയായിരുന്നു…നവാസ് അവന്റെ തലയിൽ കൈവെച്ചു മറിഞ്ഞുവീണ ബൈക്കിന് അടുത്ത് ഇരിക്കുകയും…രണ്ടുപേരും നടന്നതുകണ്ടു ഭയന്നുവിറച്ചു…സമർ അവരുടെ നേരെ പതിയെ നടന്നുവന്നു… അർജുന്റെ മുൻപിൽ എത്തി…സമർ അവന്റെ നേരെ നോക്കി നിന്നു..അർജുന് പേടികാരണം മുട്ടുവരെ വിറക്കാൻ തുടങ്ങി…അർജുൻ എന്തോ പറയാൻ വായതുറന്നു… അപ്പോഴേക്കും അവന്റെ വായ അടക്കി സമർ അടിച്ചു…അവന്റെ വായിൽ നിന്നും രണ്ടുപല്ല് പൊട്ടിവീണു…അടിയുടെ ശക്തിയിൽ രണ്ടുപല്ലും അവൻ തന്നെ വിഴുങ്ങി…സമർ അവന്റെ മുടിപിടിച്ചു വണ്ടിയുടെ സൈലന്സറിന്മേൽ അവന്റെ തല കൂട്ടി ഇടിച്ചു…അര്ജുന് തന്റെ തല പൊളിഞ്ഞു പോയതുപോലെ തോന്നി…അവൻ അലറിക്കരഞ്ഞു..സമർ അർജുനെ വിട്ട് നവാസിന്റെ അടുത്തേക്ക് നീങ്ങി….

 

നവാസ് പേടിച്ചു പിന്നിലേക്ക് നീങ്ങി…സമർ അവനെ തന്റെ രണ്ട് കൈകൊണ്ട് അവനെ തൂക്കിയെടുത്തു…അവനെ നേരെപിടിച്ചു നിർത്തി..സമർ അവന്റെ ഇടത്തെ കൈകൊണ്ട് അവന്റെ കോളറിന്മേൽ പിടിച്ചു…നവാസ് കൈകൂപ്പി സോറി പറയാൻ വായതുറന്നു…നവാസ് സമറിൽ നിന്ന് ഒരു മുരൾച്ച കേട്ടു….

 

“മ്മാനെ പറയാനായോ…”..

 

നവാസ് അതുകേട്ട് ഭയന്നുവിറച്ചു…അവൻ പിന്നേം ക്ഷമപറയാൻ വായതുറന്നു…പക്ഷെ അത് കേൾക്കാൻ സമറിന് ഒരു മൂഡും ഇല്ലായിരുന്നു…സമർ നവാസിന്റെ മുഖത്തേക്ക് ആഞ്ഞുകുത്തി…ഒരു കുത്തിൽ സമർ നിർത്തിയില്ല…വീണ്ടും വീണ്ടും അവൻ നവാസിന്റെ മുഖം ലക്ഷ്യമാക്കി കുത്തി…നവാസ് ബോധം മറഞ്ഞു സമറിന്റെ കയ്യിൽ തൂങ്ങി നിന്നു… കുറച്ചുകഴിഞ്ഞപ്പോ നവാസിനെ മോചിതനാക്കി…അവൻ വെട്ടിയിട്ട വാഴ പോലെ നിലത്തേക്ക് വീണു…സമർ ചുറ്റും നോക്കി..തന്നെ നേരത്തെ തല്ലാൻ വന്നവൻ അപ്പോഴും അവന്റെ പിന്നിൽ നിൽക്കുന്നുണ്ടായിരുന്നു…സമർ അവനെ നോക്കി എന്തെ എന്ന ഭാവത്തിൽ പുരികം പൊക്കി ചോദിച്ചു…അവൻ ഒന്നുമില്ല എന്ന് ചുമലുകൊണ്ട് കൂച്ചി കാണിച്ചിട്ട് തിരിഞ്ഞോടി…ബാക്കി പത്തുപേർ ഒരു ബോധവും ഇല്ലാതെ നിലത്തുവീണുകിടക്കുന്നുണ്ടായിരുന്നു…..പ്രിൻസിപ്പൽ കിതപ്പോടെ ഷാഹിയോട് പറഞ്ഞുനിർത്തി…പ്രിൻസി തന്റെ ടേബിളിൽ ഇരുന്ന ഗ്ലാസിലെ വെള്ളം കുടിച്ചു…എന്നിട്ട് വീണ്ടും തുടർന്നു…

 

“അവൻ അവരെ തല്ലിവീഴ്ത്തിയതിനേക്കാൾ എന്നെ ഭയപ്പെടുത്തിയത് അവൻ അവൻ അത് ചെയ്തവിധമാണ്..ക്രൂരമായിരുന്നു…പൈശാചികം…എനിക്കും അവരോട് ദേഷ്യം ഉണ്ടായിരുന്നു…പക്ഷെ അവൻ ചെയ്യുന്നതുകൊണ്ട് എനിക്ക് പോലും അവരോട് സഹതാപം തോന്നി…എന്നെ കൂടുതൽ പേടിപ്പിച്ചത് അവന്റെ മുഖമായിരുന്നു…നമ്മൾ ആരെയെങ്കിലും തല്ലുകയോ ദേഷ്യപ്പെടുകയോ ചെയ്യുമ്പോൾ നമ്മുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞുമുറുകില്ലേ…പക്ഷെ അവന്റെ മുഖത്തു ഞാൻ ഒരു ഭാവം പോലും കണ്ടില്ല..അവൻ തല്ലുകയാണ് എന്ന ഒരുഭാവവും അവന്റെ മുഖത്തിലായിരുന്നു…നിസ്സാരമായി ആണ് അവൻ അത്രയും പേരെ തല്ലിയത്.. ഒരു പൂ പറിക്കുന്ന ലാഘവത്തോടെ…”…പ്രിൻസി പഴയകാര്യങ്ങൾ ഭയത്തോടെ ഓർത്തെടുത്തു…ഷാഹി ഇതൊക്കെ കേട്ട് ഞെട്ടിത്തരിച്ചു ഇരുന്നു…

5 Comments

  1. സമർ അലി ഖുറേഷി… ആരാണെന്നു അറിയാൻ കാത്തിരിക്കുന്നു….

  2. മോനൂസെ.. ഈ കഥ മുഴുവനും ഇവിടെ ഇട് ട്ടോ… പറ്റിക്കല്ലെ..

    1. വില്ലൻ

      ഇടാം…..

      ഞാൻ വേറെ ഒരു കഥയുടെ വർകിൽ ആയിരുന്നു…..

  3. വില്ലൻ സഹോ ഈ കഥയുടെ നിലവിൽ കമ്പിക്കുട്ടനിൽ വന്നിട്ടുള്ള അത്രയും ഭാഗങ്ങൾ വരെ ഞാൻ വായിച്ചിട്ടുണ്ട്.ഞാൻ ഇനി മുതൽ ഈ ഒരു സൈറ്റിൽ മാത്രമെ കയറു രണ്ട് ആഴ്ച്ച കഴിഞ്ഞു പുതിയ ഭാഗം വരുമ്പോൾ വായിച്ചു അഭിപ്രായം പറയാം.സമറിനും ഷാഹിക്കും വേണ്ടി കാത്തിരിക്കുകയാണ് കേട്ടോ.ചെറിയ ഒരു കിസ്സ് സീൻ അതിനപ്പുറം ഉള്ള സെക്സ് സീൻസ് ഒന്നും ഉൾപ്പെടുത്തരുതേ ഈ കഥയിൽ ഒരു ഭാഗത്ത്‌ വക്കീലിനെ കൊല്ലുന്നിടത്തു sex scenes ഉണ്ടായിരുന്നു അങ്ങനെ കഥയുടെ ഭാഗം ആയി പോലും സെക്സ് scenes വേണ്ട, വേണമെങ്കിൽ അടുത്ത ചെല്ലുമ്പോൾ ലൈറ്റ് അണയുന്നു പിന്നെ നേരം വെളുത്തു സ്ത്രീ മുടി വാരി ചുറ്റുന്നു അത്ര മതി(സിംപിൾ ആയി ലൈഗീഗമായി ബന്ധപ്പെട്ടു എന്ന് എഴുതിയാലും മതി)?.

    1. evide ath undakila bro…

Comments are closed.