അപ്പോൾആണ് അവൾ സമർ പറഞ്ഞ കാര്യം ഓർത്തത്…ചെടികൾക്ക് വെള്ളമൊഴിക്കാനും പെറ്റ്സിന് ഭക്ഷണം കൊടുക്കാനും… അപ്പോൾ ഈ പൂന്തോട്ടത്തിൻ്റെ ഉടമ സമർ തന്നെ..കഷ്ടപ്പെട്ട് ഉണ്ടാക്കിയവനെ അത് നിലനിർത്താനും നഷ്ടപ്പെടാതിരിക്കാനും മനസ്സ് കാണൂ…ഷാഹിയിൽ സമറിനോട് കുറച്ചു അസൂയ പൊട്ടിമുളച്ചു…അതിനേക്കാൾ കൂടുതൽ സ്നേഹവും ബഹുമാനവും…അപ്പൊ നിഗൂഢത മാത്രം അല്ല പ്രകൃതി സ്നേഹികൂടിയാണ്…ഗുഡ്…കീപ് ഇറ്റ് അപ്പ്…അവൾ മനസ്സിൽ ചിരിച്ചുകൊണ്ട് സമറിന് ഒരു തംസ് അപ്പ് കൊടുത്തു….അവൾക്ക് പൂന്തോട്ടം കണ്ട് മതിവരുന്നുണ്ടായിരുന്നില്ല…അവളിൽ സന്തോഷവും ആകാംക്ഷയും മാത്രം നിറഞ്ഞുനിന്നു…കുറച്ചുമുന്നേ താൻ എന്തിനാ പേടിച്ചേ എന്നുപോലും അവൾ മറന്നുപോയി…അവൾ പൂന്തോട്ടത്തിൽ വെള്ളം നനച്ചു… കുറച്ചു കൂടെ മുന്നേ പോയപ്പോൾ ഒരു മീൻ വളർത്തുന്ന കുളവും അവൾ കണ്ടു…പലതരം ചൊറുക്കുള്ള മീനുകൾ അതിൽ നിറയെ ഉണ്ടായിരുന്നു…ഗപ്പിയും, ബ്ലാക്ക് വൈറ്റ് ഓറഞ്ച് മോളിയും,ഫൈറ്റർ,പ്ലാറ്റീ, ടെട്രാ…അങ്ങനെ കുറെ മീനുകൾ അതിൽ ഉണ്ടായിരുന്നു…പച്ചകളറിൽ കുളത്തിലുണ്ടായിരുന്ന പായൽ കുളത്തിന്റെ ഭംഗി വളരെയധികം കൂട്ടി…കുളത്തിന് അടുത്തായി അവൾ മീൻതീറ്റ കിടക്കുന്നത് കണ്ടു…അവൾ അതിൽ കുറച്ചു കുളത്തിൽ വിതറി…അപ്പോൾ ഭക്ഷണം കഴികാൻ വന്ന മീനുകളുടെ കാഴ്ച ഒന്ന് കാണേണ്ടത് തന്നെയായിരുന്നു…
പൂന്തോട്ടത്തിലെ കാഴ്ചകളിൽ നിന്നും വളരെ ഹാപ്പിയായ മ്മളെ ഷാഹികുട്ടി അടുക്കളയിൽ കയറി ചായ ഉണ്ടാക്കി കുടിച്ചു…അപ്പോളാണ് പിന്നിൽ ഉള്ള മൃഗങ്ങളെ കുറിച്ചു അവൾക്ക് ഓര്മ വന്നത്…അവൾ അവിടേക്ക് നടന്നു…അവറ്റകൾക്ക് കുറച്ചു ഭക്ഷണവുമായി…നാലുകെട്ടിന്റെ ഇടനാഴികളിലൂടെ അവൾ വീടിന്റെ പിന്നിലേക്ക് നടന്നു…പിൻഭാഗത്ത് എത്താനായപ്പോൾ തന്നെ അവൾ ചെറിയ മുരളൽ ഒക്കെ കേട്ട്.. ആ നായ്ക്കൾ ആയാൽ കുറച്ചു മുരൾച്ച ഒക്കെ ഇല്ലെങ്കിൽ എന്താ ഒരു രസം…അവൾ മനസ്സിൽ ഓർത്തു…അവൾ പിന്നിലെ വാതിൽ തുറന്നു ഇറങ്ങി…
അവൾ മുറ്റത്തേക്ക് നോക്കി…ഷാഹി ഞെട്ടി…അക്ഷരാർത്ഥത്തിൽ അവൾ ഞെട്ടിത്തരിച്ചുപോയി… വളർത്തുമൃഗങ്ങൾ എന്ന് പറഞ്ഞപ്പോൾ അവൾ ഇങ്ങനെ ഒരു ട്വിസ്റ്റ് പ്രതീക്ഷിച്ചുകാണില്ല…കാരണം മുറ്റത്തു നിന്നിരുന്നത് കുറുക്കൻ ആയിരുന്നു…സത്യത്തിൽ അത് കുറുക്കൻ അല്ലായിരുന്നു…കുറുക്കന്റെ അതെ മുഖച്ഛായ ഉള്ള നായ ആയിരുന്നു…പക്ഷെ ഷാഹിക്ക് ഇത് മനസ്സിലായില്ല…അവൾ നിന്ന് വിറച്ചു…ഒന്നല്ല രണ്ടെണ്ണം……
അവൾ വിറച്ചില്ലെങ്കിലെ അത്ഭുതമുള്ളൂ…ഓരോന്നിനും അവളുടെ അത്ര നീളവും അവളെക്കാളും തടിയും കാണും…അവറ്റകളെ കെട്ടി ഇട്ടില്ലായിരുന്നുവെങ്കിൽ ഷാഹി അവരുടെ ബ്രേക്ഫാസ്റ്റിന് പോലും തികയില്ലാർന്നു… ഷാഹി പേടിച്ചു പേടിച്ചു ഭക്ഷണവുമായി അവരുടെ അടുത്തേക്ക് ചെന്നു…അവർ ഷാഹിയെ കണ്ടതും ഉച്ചത്തിൽ മുരളാൻ തുടങ്ങി…ഷാഹി ഭയന്നുവിറച്ചു… അവൾ അവൾക്ക് അറിയാവുന്ന ദൈവങ്ങളെ ഒക്കെ ഒന്നിച്ചു വിളിച്ചു…പേടി കാരണം അവൾ ഭക്ഷണം അവർക്ക് എറിഞ്ഞുകൊടുത്താണ് തിരിച്ചു വീട്ടിൽ കയറിയത്…ഷാഹി വാതിലിന്റെ കുറ്റി ഇട്ടോ എന്ന് 2 തവണ ചെക്ക് ചെയ്തു…വെറുതെ ഒന്നുമല്ല… ജസ്റ്റ് പേടിയുടെ ഊക്ക്… ദാറ്സ് ഇറ്റ്…
സമർ അലി ഖുറേഷി… ആരാണെന്നു അറിയാൻ കാത്തിരിക്കുന്നു….
മോനൂസെ.. ഈ കഥ മുഴുവനും ഇവിടെ ഇട് ട്ടോ… പറ്റിക്കല്ലെ..
ഇടാം…..
ഞാൻ വേറെ ഒരു കഥയുടെ വർകിൽ ആയിരുന്നു…..
വില്ലൻ സഹോ ഈ കഥയുടെ നിലവിൽ കമ്പിക്കുട്ടനിൽ വന്നിട്ടുള്ള അത്രയും ഭാഗങ്ങൾ വരെ ഞാൻ വായിച്ചിട്ടുണ്ട്.ഞാൻ ഇനി മുതൽ ഈ ഒരു സൈറ്റിൽ മാത്രമെ കയറു രണ്ട് ആഴ്ച്ച കഴിഞ്ഞു പുതിയ ഭാഗം വരുമ്പോൾ വായിച്ചു അഭിപ്രായം പറയാം.സമറിനും ഷാഹിക്കും വേണ്ടി കാത്തിരിക്കുകയാണ് കേട്ടോ.ചെറിയ ഒരു കിസ്സ് സീൻ അതിനപ്പുറം ഉള്ള സെക്സ് സീൻസ് ഒന്നും ഉൾപ്പെടുത്തരുതേ ഈ കഥയിൽ ഒരു ഭാഗത്ത് വക്കീലിനെ കൊല്ലുന്നിടത്തു sex scenes ഉണ്ടായിരുന്നു അങ്ങനെ കഥയുടെ ഭാഗം ആയി പോലും സെക്സ് scenes വേണ്ട, വേണമെങ്കിൽ അടുത്ത ചെല്ലുമ്പോൾ ലൈറ്റ് അണയുന്നു പിന്നെ നേരം വെളുത്തു സ്ത്രീ മുടി വാരി ചുറ്റുന്നു അത്ര മതി(സിംപിൾ ആയി ലൈഗീഗമായി ബന്ധപ്പെട്ടു എന്ന് എഴുതിയാലും മതി)?.
evide ath undakila bro…