താമര മോതിരം 9
Thamara Mothiram Part 9 | Author : Dragon | Previous Part
കഥ ഭംഗിയാക്കാൻ വേണ്ടി മാത്രം ആണ് അത് – അതിനെ ആ രീതിയിൽ മാത്രം കണ്ടാൽ മതി എന്നപേക്ഷ
കഴിഞ്ഞ ഭാഗവും എന്റെ കൂട്ടുകാർ സ്വീകരിച്ചു എന്നറിഞ്ഞതിൽ വളരെയേറെ സന്തോഷം
മുൻഭാഗങ്ങൾ വായിച്ചതിനു ശേഷം മാത്രം ഈ ഭാഗം വായിക്കുക, മുൻഭാഗങ്ങളിൽ ചെറുതായി പരാമർശിച്ചു പോയ പല ആൾക്കാരും സ്ഥലങ്ങളും ഇനിയുള്ള ഭാഗങ്ങളിൽ വളരെ നിർണായകമായ കഥാതന്തുക്കൾ ആയി വന്നേക്കാം , സംഭവിച്ചുകൊണ്ടിരിക്കുന്ന അല്ലങ്കിൽ ഇനിയും സംഭവിക്കാവുന്ന കാര്യങ്ങൾ ആണ് ഇതിൽ പരാമർശിക്കുന്നത് –
……………………സപ്പോർട്ട് വളരെയധികം വേണ്ട ഒന്നാണ് –
സപ്പോർട്ട് തരുന്ന എല്ലാ ചങ്കുകൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപെടുത്തുന്നു-
അപ്പൊ തുടങ്ങാമല്ലോ …………………………….
ഗദ്ദാമയിൽ ആ ജടാധാരി – റെഡ്ഢിയോട് പറഞ്ഞു കൊടുക്കുന്നു ഇവിടെ ചെയ്യുന്ന പൂജകളുടെ കാരണവും പിന്നിലുള്ള ഉദ്ദേശവും.
ജടാധാരി:- റെഡ്ഡി നീ മഹാഭാരതത്തിനെ കുറിച്ച് കേട്ടിട്ടുണ്ടാകുമല്ലോ – വളരെ മഹത്തായ കൃതി
റെഡ്ഡി :- കേട്ടിട്ടുണ്ട് പക്ഷെ വായിച്ചിട്ടില്ല – കഥകൾ കേട്ടിട്ടുണ്ട് – പഠിക്കുമ്പോഴും മറ്റും – അതൊക്കെ വെറും തട്ടിപ്പല്ലേ അതിലൊക്കെ എന്തെകിലും സത്യം ഉണ്ടോ
ജടാധാരി:- അല്ല റെഡ്ഢി , നമ്മളിപ്പോൾ ഒരു വശത്തു നിന്നും ഇല്ലാതാക്കി കൊണ്ടിരിക്കുന്ന ഈ കോട്ട ഉണ്ടാക്കിയത് ഒരു രാജാവ് ആണെന്ന് അറിയാമല്ലോ –
യാതൊരു ആധുനിക സഹായവും ഇല്ലാതെ വെറും ചുരുങ്ങിയ കാലത്തിനുള്ളിൽ ഇത്തരം കോട്ടകൾ ഉണ്ടാക്കാനുള്ള അറിവ് , ഉണ്ടാക്കുന്ന രീതി ,ഒരു കല്ലിലെയും ശില്പങ്ങൾ ,
ഇപ്പോൾ ആ ശില്പങ്ങൾക്കൊക്കെ നമുക്ക് കിട്ടുന്ന വില കൊണ്ട് തന്നെ ആ ശില്പങ്ങൾക്കു ഉണ്ടായിരിക്കുന്ന മഹത്വവും മനസിലാക്കാവുന്നതല്ലേ.
അതുപോലെ നിരവധി കാര്യങ്ങൾ പ്രതിപാദിക്കുന്ന ഒരു ശാസ്ത്ര ശൃംഖലകൾ കൂട്ടി ചേർത്തുള്ള ഒരു മഹാ ഗ്രന്ഥം.
ഇനി ലോകത്തു നാം കാണുന്ന എല്ലാ വസ്തുക്കളുടെയും എല്ലാ ആധുനിക സാങ്കേതികതയുടെയും മൂല ഗ്രന്ഥം.
??