താമര മോതിരം 9 [Dragon] 368

Views : 50029

ഇനി ആ ഗ്രാമവാസികളെ ആരെങ്കിലും സഹായിച്ചു എന്നറിഞ്ഞാൽ ഈ അമ്പലമോ ഈ ആശ്രമമോ ഇവിടെ കാണില്ല – ഇപ്പോൾ ഈ കല്ലിനെ മാത്രമേ ഞാൻ കൊണ്ട് പോകുന്നുള്ളൂ

അത് പറഞ്ഞു ആ വണ്ടികൾ വന്ന വഴി തിരികെ പോയി.

വണ്ടികൾ പോയി കഴിഞ്ഞപ്പോൾ അവിടെ ഒരു മരണവീട് പോലെ അലർച്ച ഉച്ചത്തിൽ ഉയർന്നു കേട്ടു

ആ ഗ്രാമവാസികൾ എല്ലാപേരും പൂജാരിയുടെ മുന്നിൽ ചെന്ന് കരഞ്ഞു മാപ്പിരക്കാൻ തുടങ്ങി – അവർ കാരണം ആണ് ഇതൊക്കെ ഇങ്ങനെ ഉണ്ടായതു എന്ന് പറഞ്ഞാണ് അവർ കരഞ്ഞത്

പൂജാരി അവരോടു പറഞ്ഞു ;- അധർമ്മം ഇപ്പോഴും ധർമ്മത്തെ ഉപദ്രവിക്കുകതന്നെ ചെയ്യും – അതിനെ കാരണം അവർ നോക്കാറില്ല.

നിങ്ങൾ അല്ല ഇതിനൊക്കെ കാരണം – എല്ലാം അതിനെ സമയത്തു വിധി പോലെ നടക്കും. പക്ഷെ വിജയം ഇപ്പോഴും ധർമ്മത്തിനു തന്നെ ആയിരിക്കും

ശങ്കരൻ എന്ന് പറയുന്നത് തൂണിലും തുരുമ്പിലും അടങ്ങിയിരിക്കുന്ന ശക്തി ആണ് – ഇവിടെ അമ്പലത്തിൽ വന്നു പ്രാർത്ഥിച്ചാൽ മാത്രമേ അവൻ കൂടെനിന്നു രെക്ഷയ്ക്കു എന്നൊന്നും ഇല്ല .

മനസറിഞ്ഞു പ്രാർത്ഥിച്ചാൽ എന്നും ഇപ്പോഴും കൂടെ ഉണ്ടാകും.

ഇന്ന് മുതൽ നിങ്ങൾ എല്ലാപേരും മനസ്സിൽ പഞ്ചാക്ഷരി ഉരുവിട്ടു കൊണ്ടേ ഇരിക്കുക. ഇവിടേയ്ക്ക് വരരുത് –

നിങ്ങളുടെ വീട്ടിൽ എല്ലാപേരോടും പറയുക – ശങ്കരനെ മനസ്സിൽ ഉപാസിക്കാൻ.

 

സ്വന്തം മനസ് തന്നെ ഒരു അമ്പലമാക്കുവാൻ.

ആ ഗ്രാമവാസികളെ ആശ്വപ്പിച്ചു പറഞ്ഞു വിട്ടു എങ്കിലും – ആ പാവം പൂജാരിയുടെ മനസ് നീറി പുകയുകയായിരുന്നു.

ശ്രീകോവിലിലിന്റെ പടിക്കെട്ടിലേക്കു നോക്കി അയാൾ കണ്ണുനീർ വാർത്തു – ശേഷം അകത്തേക്ക് കയറി –

അവിടെ ശങ്കരലിംഗം ഇരുന്ന സ്ഥലം ശൂന്യമായി ഇരിക്കുന്ന കാഴ്ചകണ്ട പൂജാരി അലറി കരഞ്ഞു കൊണ്ട് അവിടെ വീണു –

ആ വിഹ്രഹം മുറിച്ചു മാറ്റപ്പെട്ട സ്ഥലത്തു അതിന്റെ ശേഷിപ്പുകൾ ഉണ്ടായിരുന്നു –

അതിനെ പൊത്തിപിടിച്ചു കൊണ്ട് – ആ വിഹ്രഹം അടിച്ചു പൊട്ടിച്ചപ്പോൾ അവിടെ വീണ ചെറിയ കഷ്ണങ്ങൾ എല്ലാം കൂടി വാരി ആ ശേഷിപ്പിന്റെ പുറത്തു വച്ച് –

തന്റെ കണ്ണുനീരാൽ ധാര ചെയ്തുകൊണ്ടാണ് ഈ പ്രവർത്തിയൊക്കെ.

പിന്നെ ജലം എടുത്തു ആ ശ്രീകോവിൽ മുഴുവൻ കഴുകി വൃത്തിയാക്കി –

അവിടെ ഉണ്ടായിരുന്ന പൂക്കൾ കൊണ്ട് ആ ശേഷിച്ച ലിംഗത്തെ അലങ്കരിച്ചു-

എന്റെ ശങ്കരാ ……………

എന്ന് ഉറക്കെ അലറി കരഞ്ഞു കൊണ്ട് ആ ശ്രീകോവിലിനുള്ളിൽ തന്നെ ഇരുന്നു ആ പാവം.

Recent Stories

The Author

Dragon

68 Comments

  1. 👌👌

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com