താമര മോതിരം 9 [Dragon] 368

Views : 50029

ആ യതി എന്നറിയപ്പെടുന്ന മഞ്ഞു മനുഷ്യൻ ആണ് ആ കൂട്ടിൽ കിടക്കുന്നതു.

 

നമ്മുടെ പൂജയുടെ അവസാനം നമുക്ക് ഇവന്റെ സേവനം ആവശ്യമായി വരും –

 

ഇരുന്നൂറു വർഷത്തെ പ്രായം ഏകദേശം ഉണ്ട് താഴത്തെ കൂട്ടിൽ ഉള്ള ജീവിക്കു – ആകെ മൊത്തം അഞ്ഞൂറ് വർഷത്തിൽ കൂടുതൽ ജീവിച്ചിരിക്കും എന്നാണ് പറയുന്നത്.

 

എന്റെ ഗുരുവിന്റെ പരിശ്രമ ഫലമായി വളരെ ചെറിയ പ്രായത്തിൽ തന്നെ ആ ജീവിടെ ഇവിടെ കൊണ്ട് വന്നു –

 

പൂർണ സസ്യാഹാരി ആയിരുന്ന ആ ജീവിയെ ഇപ്പോൾ ഒരു സിംഹത്തിന്റെ പോലും നേരിട്ട് കടിച്ചു കൊന്നു ഭക്ഷിക്കാൻ തക്ക വിധം ഒരു ക്രൂര ജീവി ആക്കി മാറ്റിയിരിക്കുന്നു – ഇപ്പോൾ അതിനു മനുഷ്യ മാംസവും കൊടുക്കുന്നുണ്ട്.

ശിവ ഭഗവാൻ ഭക്ത വത്സലൻ ആണ് – ആ പ്രേമം മൂത്താൽ – തന്റെ ഭക്തന് വേണ്ടി ഏതറ്റം വരെയും പോകാൻ മടിക്കാത്ത –

ആ ശങ്കരന്റെ ശക്തമായ നേത്രങ്ങൾ  നമ്മളിലേക്ക് പതിയുന്ന വേളയിൽ നമ്മെളെ രക്ഷിച്ചെടുക്കാൻ നമുക്ക് ഇവനെ ഉപയോഗിക്കാം .

കാരണം ശങ്കരന്റെ മകനാണ് അത് – കാരണം സ്വന്തം മക്കളെ പോലെ ആണ് ശങ്കരന് തന്റെ ഭക്തന്മാർ.

വൃശ്ചികമാസത്തിലെ അമാവാസിയുടെ അന്ന് നടക്കുന്ന മഹാ യാഗത്തിലൂടെ എനിക്ക് എന്റെ ജന്മ നിജോയത്തിലേക്കു കടക്കാൻ ആകും –

അന്ന് മുതൽ പൗർണമി വരെയുള്ള ദിവസങ്ങൾ മുഴുവൻ ഉപവാസ പൂജയിലേക്കു കടക്കുന്നുന്നതാണ് – അതിന്റെ അവസാനം എന്റെ അമരത്വം

ഹ ഹ ഹ ഹ ഹ അഹ് അഹ് എ ആഹാ ആഹാ ആഹാ ആഹാ ആഹാ

വളരെ ഉച്ചത്തിൽ ജടാധാരി പൊട്ടി ചിരിക്കുവാൻ തുടങ്ങി

 

റെഡ്‌ഡി പേടിച്ചു പോയി ആ ചിരി കേട്ട് – ശേഷം പതിയെ സ്വാമിയോട് ചോദിച്ചു

ഇത്രയും നാൾ നീണ്ടു നിൽക്കുന്ന പൂജയോ അതെന്താ അത്രേം വലിയ പൂജ

റെഡ്ഢി നീ രാജസൂയം എന്ന് കേട്ടിട്ടുണ്ടോ

റെഡ്ഢി :- ഇല്ല

ശ്രേഷ്ഠരാജവംശങ്ങളിലെ മഹാരാജാക്കന്മാർ രാജ്യാഭിഷേക സമയത്തു അനുഷ്ഠിക്കുന്ന അവലംബം ആവശ്യമാണ് ഒരു യാഗമാണ് രാജസൂയം.

ഈ യാഗം അനുഷ്ഠിക്കുന്ന വ്യക്തി, ഗോത്രത്തിലെ ഏറ്റവും തലമുതിർന്ന ഭരണാധികാരിയും, ഭൂമണ്ഡലത്തിലെ മറ്റെല്ലാ രാജാക്കളെയും സൈന്യബലം കൊണ്ടും, അർത്ഥം കൊണ്ടും, ആൾബലം കൊണ്ടും ജയിച്ചവനായിരിക്കേണ്ടത് ആവശ്യമാണ്.

രാജസൂയം നടത്തുന്നവൻ ആദ്യം സൈന്യങ്ങളെ അയച്ചു ദിഗ്വിജയം നടത്തണം.

അത്തരത്തിൽ സർവ്വരാജാക്കളെയും ജയിച്ചു അവരിൽ നിന്നും ധനം കപ്പമായി വാങ്ങി ഖജനാവ് കുമിച്ചു കൂട്ടണം.

Recent Stories

The Author

Dragon

68 Comments

  1. 👌👌

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com