താമര മോതിരം 9 [Dragon] 368

Sp യ്ക്ക് ഇപ്പോൾ കാര്യങ്ങളുടെ ഗതി ഏകദേശം മനസ്സിലായിരുന്നു -ഇനി എത്രയും പെട്ടെന്ന് തന്നെ ആ പയ്യനെ പുറത്തിറക്കി നല്ലോടു ആശുപത്രിയിൽ കൊണ്ട് പോയി ചികിൽസിപ്പിക്കണം.

ഹർഷനോട് നാളെ തന്നെ പുതിയതായി ചികിത്സയുടെ പേരിൽ ഒരു ജാമ്യാപേക്ഷ കോടതിയിൽ കൊടുക്കാൻ പറഞ്ഞു ഉറപ്പിച്ചു – ഹര്ഷന്റെ വീട്ടിൽ നിന്നും തന്റെ വണ്ടിയിൽ തിരികെ പോയി Sp.

നടന്ന കാര്യങ്ങൾ ഹർഷൻ ജാനകിവല്ലഭനെ വിളിച്ചറിയിച്ചു –

കണ്ണന് വേണ്ടി ജയിലിൽ പോയി അനുഭവിച്ച ഉണ്ണിയ്ക്ക് വേണ്ടി ഏതു സഹായവും ചെയ്തു കൊടുക്കണം എന്ന് ഹർഷനോട് പറഞ്ഞു ജാനകി –

ഒപ്പം തനിക്കറിയുന്ന ഒരു വൈദ്യർ ഉണ്ടെന്നും ആശുപത്രിയിൽ വേണ്ട വൈദ്യശാലയിൽ നല്ല ചികിത്സ കിട്ടുമെന്നും പറഞ്ഞു ജാനകി – ജാമ്യം കിട്ടിയിട്ട് ഉണ്ണിയെ അങ്ങോട്ടേക്ക് കൊണ്ട് പോയാൽ മാറ്റിയെന്നും പറഞ്ഞു ശട്ടം കെട്ടി ജാനകി

ഒപ്പം ഹർഷനോട് – ഗുരുവുമായി സംസാരിച്ച കാര്യങ്ങൾ വലുതായി വിശദികരിക്കാതെ തന്നെ ഹര്ഷന് മനസിലാകുന്ന ഭാഷയിൽ പറഞ്ഞു കൊടുത്തു.

ഹർഷൻ എല്ലാം കേട്ട് ഒന്നും മനസിലാകാതെ ഇരിന്നു – ശേഷം ജാനകിയോടു എന്താണ് ചെയ്യേണ്ടത് എന്ന ചോദിച്ചു.

ജാനകി ഗുരുവിന്റെ കൂടെ സംസാരിക്കുന്നുണ്ടെന്നും എല്ലാകാര്യങ്ങളും നോക്കുന്നുണ്ടെന്നും – ഒരു കാര്യങ്ങളും മുൻകൂട്ടി നിശയിച്ചു ഉറപ്പിക്കാതെ ചെയ്യാൻ പറ്റില്ല എന്നും – അതൊക്കെ പല ആൾക്കാരുടെയും ജീവൻ ആപത്തു ഉണ്ടാക്കുമെന്നും ജാനകി പറയുന്നു-

ആരോടും ഇതിനെ കുറിച്ച് സംസാരിക്കേണ്ട എന്നും പ്രതേകിച്ചു കണ്ണനോ അമ്മയോ ഈ കാര്യങ്ങൾ ഒന്നും അറിയരുതെന്നും പറഞ്ഞു ഫോൺ വച്ചു ജാനകി

ശേഷം നെഞ്ചത്ത് കൈവച്ചു – ശങ്കരാ …….ഇതേ കുട്ടികളെ കാത്തോളണേ ന്നു കൂടി പറഞ്ഞു ജാനകി

*******************

കമ്മത് പറഞ്ഞതനുസരിച്ചു അയാളുടെ ഗുണ്ടകൾ ലിജോയ്ക്കും മനോഹരനും സംരക്ഷണം കൊടുക്കുവാനായി ആരംഭിച്ചു –

അത് പക്ഷെ അവരെ രക്ഷിക്കുവാൻ വേണ്ടി ആയിരുന്നില്ല – അവരുടെ ജീവൻ അപകടപ്പെടുത്താൻ വരുന്നവരെ പിടികൂടുക ഇല്ലാതാക്കുക – അതായിരുന്നു അവരുടെ പ്രധാന കർത്തവ്യം –

കാരണം തങ്ങളുടെ പദ്ധതികൾ ആസൂത്രണം ചെയ്യുന്നവരെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ആരാണോ അവർ ശെരിക്കും ശ്രമിക്കുന്നത് തങ്ങളെ ഇല്ലാതാക്കാൻ ആണ് മനസിലാക്കാൻ മറ്റാരുടെയും ബുദ്ധി വേണ്ടായിരുന്നു കമ്മത്തിനു.

മനോഹരൻ താമസിക്കുന്ന വീടിനും അയാൾ പോകുന്ന വഴിയിലും ഒക്കെ അയാൾ അറിയാതെ പിന്തുടര്ന്നുണ്ടായിരുന്നു കമ്മത്തിന്റെ ഗുണ്ടകൾ.

അവരും അറിയാതെ ഈ രണ്ടു കൂട്ടരെയും പിന്നിൽ ഉണ്ടായിരുന്നു Sp അയച്ച ഷാഡോ പോലീസുകാർ – മനോഹരന്റെ പിന്നിൽ കമ്മത്തിന്റെ ഗുണ്ടകൾ ഉണ്ട് എന്ന് sp യോട് അറിയിച്ചപ്പോൾ അവരെ അറിയിക്കാതെ രണ്ടുപേരെയും നിരീക്ഷിക്കാൻ ആണ് പോലീസുകാർക്ക് കിട്ടിയ നിർദ്ദേശം.

കാരണം ഗുണ്ടകൾ മനോഹരനെ യാതൊന്നും ചെയ്യില്ല എന്ന് അയാൾക്ക് അറിയമായിരുന്നു – അവർക്കു വേണ്ടത് അവരെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ആളിനെ ആണെന്നും – ഇതിന്റെ പുറകിൽ കമ്മത്തുക്കൾ ആണെന്നും Sp മനസിലാക്കിയിരുന്നു

68 Comments

Comments are closed.