താമര മോതിരം 9 [Dragon] 368

 

ദർശനത്തിനു ആ മുനിവര്യൻ ശങ്കരനോട് നന്ദിയും പറഞ്ഞു – ശങ്കരൻ പോകുന്നതിന്റെ മുന്നേ മുനിയോട് ഒരു വരം കൊള്ളാൻ പറയുന്നു

മുനിവര്യൻ തന്റെ മകളുടെ സ്നേഹബന്ധം മനസിലാക്കി അവർക്കു ആ ഗന്ധർവനെ തന്നെ വിവാഹം ചെയ്യാൻ അനുവദിക്കണം എന്ന് അപേക്ഷിക്കുന്നു.

അങ്ങയുടെ മഹാമനസിനു മുന്നിൽ ഞാൻ ശിരസു കുനിക്കുന്നു – ഗന്ധർവ ലോകത്തിനു എതിരാണെങ്കിൽ കൂടിയും അങ്ങ് ചോദിച്ച വരം ഇത് ആയതു കൊണ്ട് – അത് ഞാൻ സാധിച്ചു തരുന്നതാണ്

കൂടാതെ അവരുടെ സ്നേഹബന്ധത്തിലെ തീവ്രത തൊട്ടറിയാൻ എനിക്കും സാധിക്കുന്നുണ്ട് അതിനാൽ

അങ്ങയുടെ നിബന്ധനയിൽ ഉണ്ടായിരുന്ന –

ആയിരം വർഷത്തിൽ ഒരിക്കൽ ഈ പെൺകുട്ടിയും പുനർ ജനിക്കുകയും ഗന്ധർവ്വൻ ആ സമയത്തു ആ പെൺകുട്ടിയെ തേടി വരുകയും ആ ജന്മ മുഴുവൻ അവളോടൊത്തു ഭൂമിയിൽ കഴിയുകയും ചെയ്യും.

ഓരോ തവണ ഗന്ധർവ പൂജ കഴിയുന്ന വേളയിൽ അവരുടെ വിവാഹം നടക്കുകയും ചെയ്യും

അവരുടെ ഭൂമിയിലെ സംരക്ഷണത്തിന് ഞാനും ഉണ്ടാകും –

ആ പെൺകുട്ടിയുടെ തലമുറകളിൽ ഉണ്ടാകുന്ന എല്ലാ പെൺകുട്ടികൾക്കും ആധികാരികബുദ്ധിയും സംരക്ഷണശക്‌തിയും കൈവരികയും ചെയ്യും.

അവർ ആ ലോകത്തെ കീഴക്കാൻ അവന്റെ ഒപ്പം ഉണ്ടാകും, ഇവിടെ അവൻ എന്ന് ഉദേശിച്ചത് അവളുടെ ആ ജന്മത്തിലെ അവളുടെ നിയോഗത്തെ ആണ് –

മൂന്നാമത്തെ ആയിരം വർഷങ്ങൾ കഴിയുമ്പോൾ ഇതേ പെൺകുട്ടി ദേവ പുത്രിയായി പുനർജനിക്കുകയും ചെയ്യും-
ആ ഗന്ധർവ്വൻ തന്റെ ജീവിത ചക്രം ജീവിച്ചു മനുഷ്യൻ  ജനിച്ചു ആ പെൺകുട്ടിയെ തന്നെ വിവാഹം കഴിക്കുന്നതിലൂടെ – അങ്ങയുടെ ശാപം മോക്ഷപ്രാപ്തിയിൽ എത്തുകയും  ചെയ്യും എന്ന് എന്ന് അരുളി ചെയ്തു മടങ്ങി പോകുന്നു ശങ്കരൻ.

 

എല്ലാം കേട്ട് ജാനകി ഗുരുവിനെ തന്നെ നോക്കി ഇരിക്കുകയാണ്

ഗുരു പറഞ്ഞു :- ആ കണക്കുകൾ വച്ച് നോക്കുമ്പോൾ ഈ യുഗത്തിലാണ് മൂന്നാമത്തെ ആയിരം വർഷങ്ങൾ തികയുന്നതു

കൃത്യമായി പറഞ്ഞാൽ വൃശ്ചികമാസത്തിലെ പൗർണമി നാളിൽ.

ജാനകി :- അപ്പോൾ അങ്ങ് പറഞ്ഞത് ശെരിയാണെങ്കിൽ ആ ഗന്ധർവ്വൻ ഇപ്പോൾ മനുഷ്യൻ ആയി ജനിച്ചിട്ടുണ്ടാകണമല്ലോ.

അതെ ജനിച്ചിട്ടുണ്ടാകാം – അല്ല ഉണ്ട് അത്ആണ് നമുക്കിനി കണ്ടു പിടിക്കേണ്ടത്.

ഒരു കാര്യം ഉറപ്പാണ് അത് നമ്മുടെ ഈ കേരളത്തിൽ ആണ് എന്ന് ഞാൻ കണ്ടുപിടിച്ചു .

ഈ ഗ്രന്ഥത്തിലെ ചില സൂചനകൾ ഉണ്ടായിട്ടുണ്ട് – ഓരോ ജന്മവും ആയിരം വർഷങ്ങൾ കഴിയുമ്പോൾ എങ്ങനെ ആയിരിക്കും എന്നത്

ആദ്യത്തേത് – കേരളത്തിന്റെ വടക്കേ അറ്റത്തു ഒരു കാട്ടിനുള്ളിലെ തടാക കരയിൽ ജനിച്ച യുവതി ആയിരുന്നു.

രണ്ടാമത്തേത് ഇപ്പോഴത്തെ കർണാടകയിലെ ഉൾപ്രദേശത്തു എവിടയോ മുനിവംശത്തിൽ ജനിച്ച ഒരു യുവതി

68 Comments

Comments are closed.