താമര മോതിരം 9 [Dragon] 368

Views : 50029

ജടാധാരി ;- വളരെ നേരത്തെ പരിശ്രമബലമായി ജലകോണിലെയും ശിവകോണിലെയും രക്ഷ ക്രിയകളിലെ പിഴവിന്റെ ബലമാണ്എന്ന് തോന്നുന്നു –

ഈ ഇരു കോണുകളും ദുർബലമായി കാണപ്പെട്ടു – എന്റെ ബോധമണ്ഡലത്തിനു ചെന്ന് എത്തപെടാൻ പറ്റുന്ന വിധം അത് ചെറുതായി ദുര്ബലപ്പെട്ട മാത്രയിൽ നാമത് കണ്ടുപിടിച്ചു

പക്ഷെ വേറെ വഴി നോക്കി നമ്മൾ പ്രവർത്തി വിജയം സാധിക്കണം – അതിനു റെഡ്ഢി തന്നെ മുന്നിട്ടിറങ്ങിയാലെ പറ്റുള്ളൂ.

റെഡ്‌ഡി ;- ഞാൻ തയ്യാറാണ് സ്വാമി

ജടാധാരി :- റെഡ്ഢിക്കും സഹായം ആ ദേശത്തു നിന്നും തന്നെ കിട്ടും – ഒരു കാര്യം ഒരു കാരണവശാലും ആ കുടുംബത്തിലുള്ളവർക്കു ഒരു നാശവും സംഭവിക്കരുത്.

ആരുടേങ്കിലും മരണമോ തിരോധനമോ ആ കുടുമ്ബത്തിന്റെ സന്തോഷം ഇല്ലാതാക്കുന്ന എന്ത് പ്രവർത്തി ഉണ്ടായാലും നമ്മളുടെ കർമ്മങ്ങൾക്ക് തടസം നേരിടാൻ ഇടയാകാം.

റെഡ്‌ഡി ;- കൂടെ ഉള്ളവരെ കൊലപ്പെടുത്തി ഇവളെ ഇങ്ങു കൊണ്ട് വരാം എന്നാണ് ഞാൻ കരുതിയിരുന്നത് സ്വാമി

ജടാധാരി ;- ഞാൻ മേല്പറഞ്ഞ എന്ത് അനിഷ്ടസംഭവം ഉണ്ടായാലും – ആ രക്ഷ അവർക്കു അനുകൂലമായും നമുക്ക് പ്രതികൂലമായും പ്രവർത്തിക്കാൻ ഇടയാകും –

മാത്രമല്ല ഒരു കുടുംബത്തിലെ സങ്കടകരമായ അവസ്ഥായിൽ ഒരാളെ ഭീഷണിപ്പെടിത്തിയോ ,പേടിപ്പിച്ചോ ചാമുണ്ഡിക്കു സമർപ്പിക്കുന്നതു എന്തായാലും അവൾ അത് സ്വീകരിക്കണമെന്നില്ല –

അത് പൂജ തടസത്തിനു കാരണമാകും – അതിലൂടെ നമ്മുടെ ജീവന് തന്നെ ആപത്തു നേരിടാം.

റെഡ്‌ഡി :- ശെരി സ്വാമി അങ്ങനെ ആകട്ടെ .വേറെ ഒരു വഴി കണ്ടു പിടിക്കാം.

 

പിന്നെ താഴെ പൂട്ടിയിട്ടിരിക്കുന്ന ആ മൃഗത്തെ പറ്റി അങ്ങ് യാതൊന്നും പറഞ്ഞില്ലാലോ

 

ജടാധാരി ;- അത് – റെഡ്‌ഡി കൈലാസത്തെ കുറിച്ച് കേട്ടിട്ടുണ്ടോ.

 

റെഡ്‌ഡി : ഉണ്ട് ശിവന്റെ വാസ സ്ഥലം അല്ലെ

ജടാധാരി ;-അതെ – ആ കൈലാസപർവ്വതങ്ങളിലെ ശിവഭൂതഗങ്ങൾ ആണ് അവിടുത്തെ സംരക്ഷണ കാര്യങ്ങൾ എല്ലാം ഏറ്റെടുത്തു എവിടെ ഒരു തരത്തിലുമുള്ള അനിഷ്ഠ സംഭവങ്ങളും നടക്കാതെ നോക്കുന്നത്.

പർവത നിരകൾക്കിടയിൽ ഈ സംരക്ഷണം യതി – എന്നറിയപ്പെടുന്ന മഞ്ഞു മനുഷ്യൻ മാർ ആണ് നിർവഹിക്കുന്നത്. ശിവ ഭൂതഗണങ്ങളിൽ പ്രധാനി നന്ദി കേശിയുടെ പൂർവിക പരമ്പരകളുടെ ഇപ്പോഴത്തെ പ്രധാനികൾ ആണ് ആ നിയോഗം ഏറ്റെടുക്കാറ്.

Recent Stories

The Author

Dragon

68 Comments

  1. 👌👌

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com