താമര മോതിരം 9 [Dragon] 368

Views : 50017

താമര മോതിരം 9
Thamara Mothiram Part 9 | Author : Dragon | Previous Part

 

ഈ കഥയിലെ കഥകളും കഥാപാത്രങ്ങലും തികച്ചും സകൽപ്പികമാണ്പുരാണങ്ങളിലെയും ,ഇതിഹാസങ്ങളിലെയും പല വിവരങ്ങളും വിവരങ്ങളും പല ഇടങ്ങളിലും പ്രതിപാദിച്ചിട്ടുണ്ട് -അതിൽ ചില ഭാഗങ്ങളിൽ ഈ കഥയ്ക്ക്നുസൃതമായി ചില കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും നടത്തിയിട്ടുണ്ട്.
കഥ ഭംഗിയാക്കാൻ വേണ്ടി മാത്രം ആണ് അത് – അതിനെ ആ രീതിയിൽ മാത്രം കണ്ടാൽ മതി എന്നപേക്ഷ

കഴിഞ്ഞ ഭാഗവും എന്റെ കൂട്ടുകാർ സ്വീകരിച്ചു എന്നറിഞ്ഞതിൽ വളരെയേറെ സന്തോഷം
മുൻഭാഗങ്ങൾ വായിച്ചതിനു ശേഷം മാത്രം ഈ ഭാഗം വായിക്കുക, മുൻഭാഗങ്ങളിൽ ചെറുതായി പരാമർശിച്ചു പോയ പല ആൾക്കാരും സ്ഥലങ്ങളും ഇനിയുള്ള ഭാഗങ്ങളിൽ വളരെ നിർണായകമായ കഥാതന്തുക്കൾ ആയി വന്നേക്കാം , സംഭവിച്ചുകൊണ്ടിരിക്കുന്ന അല്ലങ്കിൽ ഇനിയും സംഭവിക്കാവുന്ന കാര്യങ്ങൾ ആണ് ഇതിൽ പരാമർശിക്കുന്നത് –
……………………സപ്പോർട്ട് വളരെയധികം വേണ്ട ഒന്നാണ് –

സപ്പോർട്ട് തരുന്ന എല്ലാ ചങ്കുകൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപെടുത്തുന്നു-

അപ്പൊ തുടങ്ങാമല്ലോ …………………………….

 

ഗദ്ദാമയിൽ ആ ജടാധാരി – റെഡ്ഢിയോട് പറഞ്ഞു കൊടുക്കുന്നു ഇവിടെ ചെയ്യുന്ന പൂജകളുടെ കാരണവും പിന്നിലുള്ള ഉദ്ദേശവും.

ജടാധാരി:- റെഡ്‌ഡി നീ മഹാഭാരതത്തിനെ കുറിച്ച് കേട്ടിട്ടുണ്ടാകുമല്ലോ – വളരെ മഹത്തായ കൃതി

റെഡ്‌ഡി :- കേട്ടിട്ടുണ്ട് പക്ഷെ വായിച്ചിട്ടില്ല – കഥകൾ കേട്ടിട്ടുണ്ട് – പഠിക്കുമ്പോഴും മറ്റും – അതൊക്കെ വെറും തട്ടിപ്പല്ലേ അതിലൊക്കെ എന്തെകിലും സത്യം ഉണ്ടോ

ജടാധാരി:- അല്ല റെഡ്ഢി , നമ്മളിപ്പോൾ ഒരു വശത്തു നിന്നും ഇല്ലാതാക്കി കൊണ്ടിരിക്കുന്ന ഈ കോട്ട ഉണ്ടാക്കിയത് ഒരു രാജാവ് ആണെന്ന് അറിയാമല്ലോ –

യാതൊരു ആധുനിക സഹായവും ഇല്ലാതെ വെറും ചുരുങ്ങിയ കാലത്തിനുള്ളിൽ ഇത്തരം കോട്ടകൾ ഉണ്ടാക്കാനുള്ള അറിവ് , ഉണ്ടാക്കുന്ന രീതി ,ഒരു കല്ലിലെയും ശില്പങ്ങൾ ,

ഇപ്പോൾ ആ ശില്പങ്ങൾക്കൊക്കെ നമുക്ക് കിട്ടുന്ന വില കൊണ്ട് തന്നെ ആ ശില്പങ്ങൾക്കു ഉണ്ടായിരിക്കുന്ന മഹത്വവും മനസിലാക്കാവുന്നതല്ലേ.

അതുപോലെ നിരവധി കാര്യങ്ങൾ പ്രതിപാദിക്കുന്ന ഒരു ശാസ്ത്ര ശൃംഖലകൾ കൂട്ടി ചേർത്തുള്ള ഒരു മഹാ ഗ്രന്ഥം.

ഇനി ലോകത്തു നാം കാണുന്ന എല്ലാ വസ്തുക്കളുടെയും എല്ലാ ആധുനിക സാങ്കേതികതയുടെയും മൂല ഗ്രന്ഥം.

Recent Stories

The Author

Dragon

68 Comments

  1. 👌👌

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com