താമര മോതിരം 9 [Dragon] 368

SP:- വക്കീലേ ഞാൻ ഒരു പോലീസുകാരൻ ആണെന്ന് മറക്കല്ലേ – എന്ന് പറഞ്ഞു അയാൾ ചിരിക്കുന്നു -ഹര്ഷനും ആ ചിരിയിൽ പങ്കു ചേർന്ന് -അവർ നാളെ രാവിലെ കണ്ണന്റെ വീട്ടിൽ പോകാം എന്നുപറഞ്ഞു പിരിയുന്നു .

 

പിറ്റേന്ന് അതി രാവിലെ തന്നെ Sp – ഹർഷൻ വിളിച്ചു കണ്ണന്റെ വീട്ടിലേക്കുപോകാനായി എത്തി – അവർ രണ്ടു പേരും കൂടി ഹര്ഷന്റെ കാറിൽ ആണ് അങ്ങോട്ടേക്ക് പോയത്.

 

ആ യാത്ര ഒരു ഒഫീഷ്യൽ ട്രിപ്പ് ആക്കാതെ വിവരങ്ങൾ വെറുതെ സ്വകാര്യമായി ശേഖരിക്കാൻ ആണ്

Sp-രെത്നവേൽ ശ്രമിച്ചത് – കാരണം ശത്രുക്കൾ ആരാണെന്നു അറിയില്ലാതെ ആരെയും വിശ്വസിക്കാൻ പറ്റില്ല.

ഹർഷൻ കണ്ണനെ വിളിച്ചറിയിച്ചിരുന്നു അവർ അങ്ങോട്ടേക്ക് വരുന്നുണ്ട് എന്ന കാര്യം
ഏകദേശം ഒരു മണിക്കൂർ കൊണ്ടവർ കണ്ണന്റെ തറവാട്ടിൽ എത്തി

അവിടെ കണ്ണനും സഞ്ജുവും കൂടി അവരെ സ്വാകരിച്ചു –

Sp ഹര്ഷന്റെ കൂട്ടുകാരൻ എന്ന രീതിയിലാണ് കണ്ണനെ അമ്മയ്ക്കൊക്കെ പരിചയപ്പെടുത്തി കൊടുത്തതു –

കാരണം ലിജോ എന്നൊരു പോലീസുകാരൻ കാരണം മുഴുവൻ പോലീസുകാരെയും ആ വീട്ടുകാർ അത്രയ്ക്ക് വെറുത്തിരുന്നു.

കണ്ണനെ മാറ്റിനിർത്തി അച്ഛനെ കുറിച്ചും മറ്റും ചോദിച്ചറിയുകയായിരുന്നു Sp – സഞ്ജു ഹര്ഷന്റെ അടുക്കൽ സംസാരിച്ചു കൊണ്ടിരിക്കുന്നു സഞ്ജു ഹര്ഷാനോട് അന്ന് കിട്ടിയ ഫോട്ടോയും മറ്റും Sp യെ കണിഒക്കണോ എന്ന് ചോദിച്ചപ്പോൾ –

ഇപ്പോൾ വേണ്ടാന്നും പറയാം എന്നും ഹർഷൻ ഉത്തരം കൊടുത്തു

കണ്ണനോട് കുറെ നേരം സംസാരിച്ചു Sp

കണ്ണൻ ഉണ്ണിയുടെ കാര്യവും , ലിജോ വന്നു ചെയ്ത കാര്യവും അവസാനം കമ്മത് വീട്ടിൽ വന്നു പറഞ്ഞിട്ട് പോയ കാര്യങ്ങളും Sp യോട് പറഞ്ഞു

അത്രയും മാത്രം പറഞ്ഞാൽ മതി എന്ന് ഹർഷൻ നേരത്തെ തന്നെ കണ്ണനോട് പറഞ്ഞിരുന്നു

സഞ്ജു വിന്റെ കാര്യം കണ്ണൻ Sp യോട് സൂചിപ്പിച്ചു – സഞ്ജുവിന്റെ അച്ഛൻ മരിച്ചത് എങ്ങനെ ആണെന്നും മറ്റും പക്ഷെ മൊബൈൽ ഫോണിന്റെ കാര്യം മാത്രം പറഞ്ഞില്ല

RKBS – ഇത് അച്ഛനൊടൊപ്പം ആണ് സഞ്ജുവിന്റെ അച്ഛനും ജോലി ച്യ്തിരുന്നത് എന്ന് കൂടി പറഞ്ഞപ്പോൾ Sp യുടെ നെറ്റി ചുളിഞ്ഞു -ഒപ്പം

സഞ്ജുവിനെയും കൂട്ടി കാര്യങ്ങൾ ചോദിച്ചറിയാൻ തുടങ്ങി – രണ്ടു മണിക്കൂർ നേരം അവിടെ അയാൾ ചിലവഴിച്ചു

അതിൽ നിന്നും അയാൾക്ക് ഒരു കാര്യം മനസിലായി

ഉണ്ണി നിരപരാധി ആണ് ,

ഇവരെ RKBS – കമ്പനിയുടെ ആൾക്കാർ ചതിച്ചതു ആണ് –

പക്ഷെ എന്തിനു – ലിജോ പറഞ്ഞത് പൂർണമായി വിശ്വസിക്കാൻ Sp യുടെ മനസാണ് അവനുവദിച്ചില്ല – മണ്ണിൽ നിന്ന് നിധി , പിന്നെ കുറെ അന്ധവിശ്വാസങ്ങൾ അങ്ങനെ എന്തക്കയോ അയാൾ പറഞ്ഞിരുന്നല്ലോ

അൽപ സമയം കഴിഞ്ഞു ഉച്ചയോണും കഴിഞ്ഞാണ് അവർ അവിടെന്ന് തിരികെ പോയത്

68 Comments

Comments are closed.