താമര മോതിരം 9 [Dragon] 368

Views : 50029

ഇനി ഞാൻ പറയുന്ന കാര്യങ്ങൾ റെഡ്‌ഡി വളരെ ശ്രദ്ധയോടെ കേൾക്കുകയും അത് യാതൊരു തെറ്റുകളും കൂടാതെ ചെയ്തു തീർക്കുകയും വേണം.

 

അല്ലെൻകിൽ അതിനു നമ്മുടെ ജീവിതം കൊണ്ട് മറുപടി പറയേണ്ടി വരും

 

റെഡ്‌ഡി :- പറഞ്ഞോളൂ ഗുരു

 

ജടാധാരി :-

കട്ടിൽ നിന്നും ശേഖരിക്കുന്ന വസ്തുക്കൾ ഇപ്പോൾ പറ്റിയത് പോലെ യാതൊരു തെറ്റും കൂടാതെ എടുക്കാൻ കഴിയണം – വേറെ ആൾക്കാരെ ഏർപ്പെടുത്തണമെങ്കിൽ ആകാം –

ആ കാട്ടുവാസികളുടെ കൂടെ അവരെയും വിട്ടാൽ മതി.എല്ലാപേരുടെയും കയ്യിൽ ആ രെക്ഷ ഉണ്ടാകണം.

ഇനി കബോളയോട് പറഞ്ഞു എനിക്ക് അടുത്ത തിങ്കൾ മുതൽ വൃശ്ചികമാസത്തിലെ പൗർണമി വരെയുള്ള എല്ലാ തിങ്കളാഴ്ചയും എനിക്ക് ഒരു കന്യകയായ പെൺകുട്ടികളെ വേണം .

പക്ഷെ അവരെ തിരിച്ചയക്കില്ല – അവരെ കുരുതി കൊടുക്കണം – ഒരു പ്രതേക രീതിയിൽ – കഴിഞ്ഞ തവണ ചെയ്തതു പോലെ അവരെ ഉപദ്രവിക്കരുത് എന്ന് കബോളയോട് പ്രതേകം പറയണം

കൂടാതെ നമ്മളുടെ ലയങ്ങളിലെ തൊഴുത്തിൽ കിടാങ്ങളോട് കൂടിയ പശുക്കളെടെ എണ്ണം ഇനിയും കൂടണം

കബോളയോടും തന്റെ കിങ്കരന്മാരോടും ഇപ്പോഴും ഗ്രാമത്തിലെ എല്ലാ ആൾക്കാരുടെയും മേൽ ഒരു കണ്ണ് ഉണ്ടായിരിക്കണം എന്ന് പ്രതേകം പറയണം –

യാതൊരു വിധ പ്രാർത്ഥനകളും ചടങ്ങാകുകളും പൂജകളും ഒരു വീട്ടിലോ പൊതു സ്ഥാലത്തോ പാടില്ല –

മാത്രമല്ല ദുര്മരണങ്ങൾ ഓരോ ഞായറാഴ്ചയും നടക്കണം –

തിങ്കൾ ഇവിടെ പൂജ നടക്കുമ്പോൾ ഗ്രാമത്തിൽ മരണവീട്ടിൽ ഉച്ചത്തിലുള്ള കരച്ചിൽ ആകണം ഉയർന്നു കേൾക്കേണ്ടത്.

 

കൂടാതെ ഇനിയാണ് തന്റെ സഹായം എനിക്ക് കൂടുതൽ വേണ്ട കാര്യം – ഞാൻ എന്റെ പൂജാവിധികളിലൂടെ ഗണിച്ചറിഞ്ഞ ഒരു ദേശം ഉണ്ട് – അവിടെ എനിക്ക് ചില പൂജാവിധികൾ പൂർത്തിയാക്കാൻ ഉള്ള എല്ലാ സഹായവും വേണം .

റെഡ്‌ഡി :- ഈ ലോകത്തിന്റെ ഏതു ഭാഗത്താണെങ്കിലും നമുക്ക് ചെയ്യാം സ്വാമി- അതിനുള്ള ധനം സ്വാമിതന്നെ എനിക്ക് ഉണ്ടാക്കി തന്നിട്ടുണ്ട് –

അതിനാൽ നമുക്ക് ഇപ്പോൾ എന്ത് വിചാരിച്ചാലും നടത്തിയെടുക്കാൻ സാധിക്കും – അല്പം അഹങ്കാരത്തോടെ റെഡ്‌ഡി പറഞ്ഞു

ജടാധാരി ;- നീ വിചാരിക്കുന്നപോലെ അത് അത്ര എളുപ്പമല്ല റെഡ്‌ഡി -കുറച്ചേറെ കാര്യങ്ങൾ ചെത്താലേ നമുക്ക് അത് ഭംഗിയായി നടപ്പിലാക്കാൻ സാധിക്കു.

 

റെഡ്‌ഡി :- അങ്ങ് സ്ഥലം എവിടെയാണെന്ന് പറയു ഗുരു നമുക്ക് ശെരിയാക്കാം

ഇവിടുന്നു തെക്കുമാറി കടൽ കരയെ തൊടുന്ന ദേശത്തു –

Recent Stories

The Author

Dragon

68 Comments

  1. 👌👌

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com