താമര മോതിരം 9 [Dragon] 368

ജന്നലിൽ കൂടി അടിച്ച സൂര്യ പ്രകാശം അവളുടെ മുഖത്ത് കൊണ്ട് ” താമര പൂവിന്റെ ഇതളിൽ പറ്റി  പിടിച്ചിരിക്കുന്ന ജലകണങ്ങളിൽ സൂര്യപ്രകാശം അടിക്കുമ്പോൾ തിളങ്ങുന്ന മുത്തുമാതിരി തോന്നി കണ്ണന്- ആ മുഖം നെഞ്ചോടു ചേർത്ത് പിടിക്കാൻ അവന്റെ കൈകൾ കൊതിച്ചു – മനം തുടിച്ചു-

പെട്ടെന്ന് സ്വബോധം വീണ്ടെടുത്ത് കണ്ണൻ ഒരു ചെറിയ ചിരി ചിരിച്ചു ശേഷം അവളുടെ പുറകെ പോയി –

ആഹാരം കഴിക്കാനായി അവളെ വിളിച്ചു – ഊണുമുറിയിലേക്കു കൊണ്ട് പോയി

കിടക്കുന്നുണ്ടെങ്കിലും – മുറിയുടെ മുകളിലേക്ക് നോക്കി കണ്ണ് തുറന്നു കിടക്കുന്നു –

ഇമ ഒരല്പം പോലും ചലിക്കാതെ ഫാനിന്റെ നടുക്കായി നോക്കി കിടക്കുന്നു സഞ്ജു

– ആ കണ്ണുകളിൽ ഇപ്പോൾ ഒരു രുദ്ര ഭാവം

ഒരു പക എറിഞ്ഞു കൊണ്ടിരിക്കുന്നു.

ആ ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി വിടർന്നു –

പകയുടെ പുഞ്ചിരി

*************************

താഴ്വരയിലെ അമ്പലത്തിൽ പിന്നെ ദിവസം അമ്പലത്തിലത്തിലെ പൂജയ്ക്കായി തലേ നാളെതത്തിലും ആൾക്കാർ രാവിലെ തന്നെ വന്നിരുന്നു.

എല്ലാ ആൾക്കാരും കൂടി ചേർന്ന് ഓം നമഃശിവായ ജപിച്ചു അമ്പലത്തിന്റെ അന്തരീഷം പഞ്ചാക്ഷരിമുഖരിതമായി ഇരിക്കുന്ന അവസ്ഥയിൽ.

പൂജാരി ശങ്കര ലിംഗത്തിൽ അഭിഷേകം ചെയ്യാനായി ശിവ ലിംഗത്തിന്റെ മുകളിൽ ഉണ്ടായിരുന്നവലിയ പത്രം എടുത്തു ജലം ഒഴിച്ച് ശേഷം മൂന്നു ദർഭ എടുത്തു പിരിച്ചു ഒരു വശത്തു മൂന്നു കെട്ടു ഉണ്ടാക്കി ആ പത്രത്തിന്റെ ഉള്ളിലൂടെ താഴത്തെ ചെറിയ ദ്വാരത്തിലേക്കു ഇറക്കി വയ്ച്ചു.

അപ്പോഴേക്കും ആ ദര്ഭപ്പുല്ലിലൂടെ ജലം കിനിഞ്ഞു ഒരു നൂലുപോലെ വീഴാൻ തുടങ്ങി – പൂജാരി ആ പാത്രം എടുത്തു ലിംഗത്തിന്റെ നേർമുകളിൽ വരുന്ന വിധം ക്രമീകരിച്ചു വച്ചപ്പോൾ ആ ദർഭ ശങ്കരാലിംഗത്തിന്റെ മുകൾ ഭാഗത്തു തട്ടി നിന്നു.അതിൽ നിന്നും ജലം ധാരധാര യായി ശങ്കരലിംഗത്തിലേക്കു ഒഴുകി ഇറങ്ങാൻ തുടങ്ങി.

പെട്ടെന്നൊരു  ശബ്ദം കേട്ട് ആണ് പൂജാരി പുറത്തേക്കു നോക്കിയത് – അവിടെ നടക്കുന്ന തു കണ്ടു പൂജാരി അറിയാതെ നിലവിളിച്ചു

” എന്റെ ശങ്കരാ…………………………..പൂജാരിയുടെ ശംബ്ദം ആ ശ്രീകോവിലിനുള്ളിൽ അലയടിച്ചു –

അയാൾ പതിയെ പുറത്തേക്കു ഇറങ്ങി – അവിടെ ഉണ്ടായിരുന്ന ജനങ്ങളെ എല്ലാപേരെയും ഒരു മൂലയിലേക്ക് ഒഴിപ്പിച്ചു അവരെ വാളിന്റെ മുനയിൽ നിർത്തിയിരിക്കുന്നു കബോളയുടെ കിങ്കരന്മാർ

അമ്പലത്തിനുള്ളിൽ ആദ്യമായി കബോള പ്രവേശിച്ചിരുന്നു – അടുത്ത് എന്താണ് നടക്കുന്നന്തു എന്ന് ആർക്കും ഊഹിക്കാൻ പോലും ആയില്ല –

വലിയ കാൽ വായ്പോടെ , കയ്യിൽ വലിയൊരു മഴുവും കൊണ്ട് കബോള അമ്പലത്തിന്റെ ചുറ്റുമതിനിലുള്ളിൽ പ്രവേശിച്ചു –

കാലിൽ ചെരിപ്പും ഇട്ടു അകത്തേക്ക് കയറിയ അയാളെ തടയാൻ ആരും ഉണ്ടായിരുന്നില്ല അവിടെ.

ഗ്രാമവാസികളായ ആൾക്കാരെ ഒരു മൂലയിലേക്കും ആ ആശ്രമത്തിലെ അന്തെവാസികളെ വേറൊരു മൂലയിലേക്കും മാറ്റി നിർത്തിയിരിക്കുകയായിരുന്നു.

68 Comments

Comments are closed.