താമര മോതിരം 9 [Dragon] 368

എന്ന് പറഞ്ഞു അവർ പോകാൻ ഇറങ്ങിയപ്പോൾ കണ്ണന് അറിയുന്ന രണ്ടു പയ്യന്മാർ ഒരു ബൈക്കിൽ അവിടെ വന്നു, കണ്ണൻ അവരോടു കാര്യം പറഞ്ഞു അതിലെ ഒരു പയ്യനെ കൊണ്ട് സഞ്ജുവിന്റെ വണ്ടി വീട്ടിലേക്കു എടുപ്പിച്ചു

വീടെത്തിയ സഞ്ജുവിനെ കണ്ടു ദേവു ചോദിച്ചു ;- ഡാ കുഴപ്പം ഒന്നും ഇല്ലാലോ അല്ലെ

അപ്പോഴേക്കും കണ്ണന്റെ ‘അമ്മ അവിടെ വന്നിരുന്നു – അപ്പോഴാണ് അവർ കാര്യം അറിയുന്നതു.

വണ്ടി സൂക്ഷിച്ചു ഓടിക്കാതെതത്തിനു സഞ്ജുവിനെ വഴക്കു പറഞ്ഞു പിന്നെ ഒന്നും സംഭവിക്കാത്തതിന് ദൈവത്തിനോട് നന്ദി പറഞ്ഞു അകത്തക്ക് പോയി

അവർ ഇപ്പൊ അങ്ങനെ ആണ് – ആരോടും വലിയ സംസാരം ഇല്ല – ഭർത്താവിനെ കാണാതായതിനു ശേഷം തന്റെ ‘അമ്മ ഇപ്പോൾ ഒരു മുറിയിൽ ഒതുങ്ങി കൂടിയാണ് ഇരിക്കുക , അടുക്കളയിൽ വാസന്തി ഉള്ളത് കൊണ്ട് അങ്ങോട്ടേക്കും പോകാറില്ല –

പിന്നെ ദേവു വന്നപ്പോൾ ആണ് വാസന്തിയെ സഹായിക്കാനായി അടുക്കളയിൽ കയറിയത് – പക്ഷെ അതും ഒന്ന് രണ്ടു ദിവസം മാത്രം .

സഞ്ജുവിനെ അകത്തേക്ക് കൊണ്ട് പോയി മുറിയിൽ കിടക്കാനായി പറഞ്ഞു – വാസന്തിയോട് സഞ്ജുവിന്റെ ആഹാരം മുറിയിൽ കണ്ടു കൊടുക്കാൻ പറഞ്ഞു കണ്ണൻ –

അവനോടു റസ്റ്റ് എടുക്കാൻ പറഞ്ഞു പുറത്തേയ്ക്കു ഇറങ്ങിയ കണ്ണന്റെ മുന്നിൽ ദേവു വന്നു – പിന്നെ പതിയെ ചോദിച്ചു

എന്താ മാഷേ ഒരു ഗൗരവം – എന്തെങ്കിലും പ്രശ്നം ഉണ്ടോ

കണ്ണൻ ;- നടന്ന കാര്യങ്ങൾ ദേവുവിനോട് പറഞ്ഞു – അല്ലെങ്കിലും അവളോട് ഇപ്പൊ കണ്ണൻ യാതൊന്നും മറച്ചു വയ്ക്കില്ലാരുന്നു

എല്ലാം കേട്ട് ദേവു പറഞ്ഞു – നിനക്ക് തോന്നിയത് ആകാം – കാരണം ഗവണ്മെന്റ് ആശുപത്രിയിൽ ഒരാളെ അഡ്മിറ്റ് ചയ്തു ട്രീത്മെന്റ്റ് എടുക്കാൻ ഇത്രയും സമയം വേണ്ടേ കണ്ണാ …ഒരു പക്ഷെ ആ അറ്റൻഡറിന് തെറ്റിപോയതു ആണെങ്കിലോ.

 

കണ്ണൻ :- എങ്കിൽ വീണ പാട് വണ്ടിയിലോ – റോഡിലോ ഉണ്ടാകേണ്ടത് അല്ലെ

 

ദേവു ;- പറയാൻ പറ്റില്ല – അവൻ പറഞ്ഞില്ലേ ഹോൺ കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ ആണ് വീണതെന്ന് – അപ്പോൾ റോഡിന്റെ സൈഡിൽ പുള്ളിലോ മറ്റുമാണ് വീണതെങ്കിലോ – അത് കൊണ്ട് വണ്ടിക്കും അവനും ഒന്നും പറ്റാത്തത് ആണെങ്കിലോ

കണ്ണൻ ;- എനിക്കറിയില്ല എന്തോ ഒരു നിഗൂഢത തോന്നുന്നു – എനിക്ക്

ദേവു – ഇത്തിരി നേരം കൂടി എന്റെ കാലു തടവി താ – എല്ലാ നിഗൂഢതയും മാറി കിട്ടും അപ്പൊ – ചിരിച്ചു കൊണ്ട് ദേവു അത് പറഞിട്ടു നടന്നു പോയി –

ഇപ്പോൾ കാലിന്റെ വേദന മാറി യിരുന്നു അവൾക്കു –

തിരിഞ്ഞു നടന്നു പോകുന്ന ദേവുവിനെ നോക്കി അങ്ങനെ നിന്ന് കണ്ണൻ – എല്ലാ സംശയങ്ങളും മനസ്സിൽ നിന്നും മാറി –

ഒരു പ്രതേക തരം വികാരം തന്നിൽ നിറയുന്നതാണ് തോന്നി കണ്ണന്

ദേവുവിന്റെ നീളമുള്ള മുടി അവളുടെ നിതംബത്തിനെ മറച്ചുകൊണ്ട് വിരിഞ്ഞു കിടക്കുന്നു –

ഒരു ചുവന്ന ചുരിദാർ ഇട്ടിരിക്കുന്ന ദേവു -ആ നിറം അവളുടെ സൗദര്യത്തെ ഇരട്ടിയാക്കുന്നു.

ദേവു കുറച്ചു ദൂരം നടന്നു തിരിഞ്ഞു നോക്കിയപ്പോൾ

68 Comments

Comments are closed.