താമര മോതിരം 9 [Dragon] 368

Views : 50029

ഗുരു ;- ശരിയാണ് മോനെ – അങ്ങനെ ചെയ്യൂ – എത്രയും പെട്ടെന്ന് കണ്ടുപിടിക്കണം.

നീ ഈ വളയങ്ങൾ എന്നെ ഏല്പ്പിക്കു – കുറച്ചു കൂടി സൂഷ്മമായി പരിശോധിച്ചാൽ എന്തെങ്കിലും കൂടുതൽ തെളിവ് കിട്ടും എന്ന് എനിക്ക് തോന്നുന്നു – നമ്മൾക്കുള്ള എല്ലാ ഉത്തരവും ഈ തകിടിൽ തന്നെ ഉണ്ടാകും എന്ന് ഞാൻ വിശ്വസിക്കുന്നു.

ജാനകി -അങ്ങനെ ആകട്ടെ ഗുരുവേ

അവർ കൂടുതൽ ഉത്തരവാദിത്വങ്ങൾ പരസ്പരം ഏറ്റെടുത്തു അന്നത്തേക്കു പിരിഞ്ഞു

*********************************

 

അന്നുച്ചയ്ക്കു ശേഷം ഹര്ഷനെ കാണാൻ Sp രെത്നവേൽ വന്നു – ശേഷം ഹർഷനോട് ഒന്ന് ഒറ്റയ്ക്ക് സംസാരിക്കണം എന്ന് പറഞ്ഞു

ഹര്ഷനും Sp യുംകൂടെ അവരുടെ വീടിന്റെ മുകളിലത്തെ നിലയിലേക്കുപോയി അവിടെ ബാൽക്കണിയിൽ ഇരുന്നു സംസാരിച്ചു

SP:- വക്കീലേ – നിങ്ങളുടെ കുട്ടികളുടെ കിഡ്നാപ് കേസുമായി ലിജോയ്ക്കു പങ്കില്ല

ഹർഷൻ:- അത് അല്ലെങ്കിലും നിങ്ങൾ പോലീസുകാർ തെറ്റു ചെയ്‌താൽ തെളിവ് ഉണ്ടാകില്ലല്ലോ –

നിന്നാലും കൂടെ ഉള്ളപ്പോൾല്ലേ പിള്ളേരെ അവന്റെ വീടിന്റെ ഉള്ളിൽ നിന്നും കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്

SP:- അതെല്ലെ ശെരിയാണ് -പക്ഷെ അയാളെ മനഃപൂർവം ആരോ കുടുക്കിയത് ആണ്.

പക്ഷെ അതിലൂടെ അയാളേജീവിതം തന്നെ മാറ്റിമറിക്കാനുള്ള പണി അയാൾക്ക് കിട്ടി -അയാളുടെ കൂടെയുണ്ടായിരുന്ന രണ്ടു പോലീസുകാർ അതിക്രൂരമായി കൊലചെയ്യപ്പെട്ടു.

അടുത്ത് അയാൾ ആണെന്ന് അയാൾക്ക് പേടി ഉണ്ട് -ആ പേടിയിൽ അവൻ എല്ലാം പറഞ്ഞു

നിങ്ങളുടെ കുടുംബവീട് ഇരിക്കുന്ന സ്ഥലം -അതിനു വേണ്ടിയാണ് അയാൾ ഇതൊക്കെ ച്യ്തത് –

SP അവിടെ നടന്ന കാര്യങ്ങൾ മുഴുവൻ ഹർഷനോട് പറഞ്ഞു -എല്ലാംകേട്ടു ഹർഷൻ അത്ഭുതപ്പെട്ടു ഇരിക്കുകയാണ് കൂടെ ദേശ്യവും –

അയാൾ വെറും മണ്ണിനു വേണ്ടി തന്റെ കുടുംബത്തിനെ ഇങ്ങനെ കഷ്ടപെടുത്തിയവൻ – കുട്ടികളെ കടത്താനും മടിക്കില്ല.

SP:- ആ ആശുപത്രിയിൽ കിടക്കുന്ന പയ്യന്റെ പേരിലുള്ള കേസ് നമുക്ക് സെറ്റിൽ ചെയ്യാം. -ഒരു ജാമ്യഅപേക്ഷ നിങ്ങൾ കോടതിയിൽ കൊടുത്താൽ നമ്മൾ എതിർക്കില്ല –

തൽക്കാലം ജാമ്യം എടുക്കാം – അയാളെ ഈ കേസിൽ നിന്നും ഒഴിവാക്കാൻ നമുക്ക് ശ്രമിക്കാം

ഇപ്പോൾ ലിജോയെ സസ്‌പെൻഡ് ചെയ്യുകയോ അയാൾക്കെതിരെ എന്തെങ്കിലും നടപടികൾ എടുക്കുവാൻ ശുപാർശ ചെയ്യുകയോ ചെയ്യാം –

അതിനു അയാൾ പറഞ്ഞ കാര്യങ്ങളിൽ കൂടുതൽ തെളിവുകൾ വേണ്ടിവരും -എനിക്ക് ആ വീട്ടിലെ കാണാതായ ആളിനെ പറ്റി കുറച്ചു കാര്യങ്ങൾ അറിയണം -കൂടെ ആ വീട് ഒന്നു പരിശോധിക്കുകയുംവേണം നിങ്ങൾ എന്റെ കൂടെ ഒന്ന് വരണം

ഹർഷൻ :- നിങ്ങൾ പറയുന്നതിനോട് പൂർണമായി യോജിക്കാൻ എനിക്കാവില്ല അയാൾക്ക്‌ ശിക്ഷ കുറഞ്ഞു പോവില്ലേ എന്നാണ് ഞാൻ ചോദിക്കുന്നത് –

എന്തായാലും സർ ഇതുവരെ വന്നു എന്നോട് ഇത്രയും പറഞ്ഞതല്ലെ – ഞാൻ ഉണ്ട് സാറിന്റെ ഒപ്പം – നമുക്ക് കണ്ടുപിടിക്കാം

ഇ സിറ്റിയിൽ എനിക്ക് എല്ലാ തരത്തിലുള്ള ആൾക്കാരുമായും നല്ല ബന്ധം ഉണ്ട് – ഏതു രീതിയിൽ വേണം എന്ന് അങ്ങ് പറഞാൻ മതി

Recent Stories

The Author

Dragon

68 Comments

  1. 👌👌

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com