താമര മോതിരം 9 [Dragon] 368

കന്യകയായ ദേവി വസിച്ചു മക്കളെ പരിപോഷിപ്പിക്കുന്ന തീരത്തു നിന്നും കടൽ കരയിൽ നിന്നും പതിനെട്ടു കാതം വടക്കുമാറി ശങ്കരഗൗരിനാമത്തിൽ ഉള്ള ഒരു ദേശം –

അവിടെഅന്നപൂർണേശ്വരിയുടെ അനുഹ്രഹം നിറഞ്ഞൊഴുകുന്ന ആ ഗ്രാമത്തിലെ ആയിരം വർഷത്തിൽ കൂടുതൽ പഴക്കവും പാരമ്പര്യവും ഉള്ള ഒരു തറവാട് ഉണ്ട്

ജല കോണിൽ വലിയൊരു ജലസംഭരണിയും

വായു കോണിൽ ബ്രഹത്തായ വായു സഞ്ചാരവും –

അഗ്നി കോണിൽ അഗ്നിയുടെ വാസവും

ശിവ കോണിൽ – ഒരു ചെറിയ ശിവ ക്ഷേത്രവും ഉള്ള ഒരു തറവാട്

 

– അവിടെ വൃശ്ചികമാസത്തിലെ തിരുവാതിര നക്ഷത്രത്തിൽ പിറന്ന ഒരുവൻ

മകയിരം നക്ഷത്രത്തിൽ പിറന്ന കന്യകയായ പത്തിൽ പത്തു നക്ഷത്ര പോരുത്തവും ഉള്ള

അവന്റെ പ്രാണന്റെ പ്രണയനായ ജീവനാഡി.

ആ ജീവ നാടി അതാണ് എനിക്ക് വേണ്ടത് –

അവളെ വൃശ്ചികമാസത്തിലെ നടക്കുന്ന അവസാനത്തെ പൂജയിൽ എനിക്ക് രക്ത ചാമുണ്ഡിക്കു കുരുതി കൊടുക്കണം.

റെഡ്ഢി :- ഇത്രേം ഉള്ളോ സ്വാമി അവളിനി ആരെന്നു പറഞ്ഞാലും ഇവിടെ കൊണ്ട് വന്നിരിക്കും ഞാൻ – ആ ദിവസം

 

ജടാധാരി ;- റെഡ്‌ഡി – ആ ജീവന്റെ കാവൽ ആരാണെന്നു ഇപ്പോഴും എനിക്ക് മനസിലായിട്ടില്ല –

എങ്ങനെയൊക്കെ നോക്കിയിട്ടും അതുമാത്രം എനിക്ക് എന്റെ ആരൂഡത്തിൽ തെളിഞ്ഞു കാണാൻ പറ്റിയിട്ടില്ല.

ആ വീടിന്റെ പൂർണമായ വിവരം പോലും ഏറെ ബുദ്ധിമുട്ടിയാണ് എനിക്ക് തിരിച്ചറിയാൻ പറ്റിയത് –

ആ വീടിനു ചുറ്റും എന്തോ ഒരു ശക്തി എന്നെ തടയുന്നതുപോലെ തോന്നി എനിക്ക് –

ആഭിചാരത്തിന്റെ ലിഖിത പർവകളിലെ വളരെ നിഗൂഢമായ പല ക്രിയകളും ആണ് ഞാൻ ഇവിടെ അനുവർത്തിക്കാറുള്ളത് –

ആ കർമ്മങ്ങലൂടെ ഞാൻ ആർജിച്ച ശക്തികളെയും നിഷ്പ്രഭമാക്കാനുള്ള എന്തോ ഒരു ശക്തി അവിടെ ഉണ്ട് –

അത് കൊണ്ടാണ് ഞാൻ എളുപ്പത്തിൽ നമ്മുടെ കാര്യം നടക്കിലാ എന്ന് റെഡ്ഢിയോട് സൂചിപ്പിച്ചതു .

 

റെഡ്‌ഡി :- പിന്നെ എങ്ങനെ യാണ് സ്വാമി ഈ വരങ്ങൾ അങ്ങേക്ക് കിട്ടാൻ ഇടയാക്കിയത്

68 Comments

Comments are closed.