താമര മോതിരം 9 [Dragon] 368

അതിനു എനിക്ക് റെഡ്ഢിയുടെ കുറേ ഏറെ സഹായങ്ങൾ വേണം – റെഡ്ഢിക്കും അതുകൊണ്ടു ഗുണങ്ങൾ ഉണ്ടാകും എന്ന് കൂട്ടിക്കോളൂ.

റെഡ്ഢി :- എനിക്ക് ഗുണങ്ങൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും സ്വാമി എന്ത് പറഞ്ഞാലും ഞാൻ അതേപടി അനുസരിച്ചല്ല പതിവ് –

ഇനിയും അത് തുടരുക തന്നെ ചെയ്യും – എന്നെ ഈ നിലയിലേക്ക് എത്തിച്ചതിന്റെ പൂർണ ഉത്തരവാദി അങ്ങ് തന്നെ അല്ലെ. അതിനാൽ അങ്ങ് പറയു ഞാൻ എന്താണ് ചെയ്യേണ്ടത്.

ആ ജടാധാരി പറഞ്ഞു :-റെഡ്ഢി എനിക്ക് ഇത് എന്റെ ജന്മ നിയോഗം ആണ് – അതിൽ നിന്നും എന്നെ പിന്തിരിപ്പിക്കാൻ ഒരു പാട് ശക്‌തികൾ ഉണ്ടാകും.

എന്റെ ഗുരുവിനെ ഇതിൽ നിന്നും പരാജയപ്പെടുത്തിയത് ഒരു നായ ആണ് – വെറുമൊരു നായ . ഇത്രയേറെ ശക്തികൾ – മന്ത്ര തന്ത്ര ശക്‌തികളിൽ അഗ്രഗണ്യൻ ആയിരുന്ന ഗുരുവിനെ ഒരു നായ -പരിക്കേൽപ്പിച്ചു പൂജക്കിടയിൽ –

അപ്പോൾ ആ പൂജ മുടങ്ങി പോകുകയും ആ മുടക്കം ഗുരുവിന്റെ നാശത്തിലേക്കു വരുകയും ചെയ്തു

 

റെഡ്‌ഡി :- മുടക്കിയാൻ വീണ്ടും ചെയ്താൽ പോരെ സ്വാമി

 

ജടാധാരി :- റെഡ്‌ഡി , അമ്പലങ്ങളിൽ ചെയ്യുന്ന പൂജകളിൽ മുടക്കമോ, തെറ്റുകളോ സംഭവിച്ചാൽ അതിനു പരിഹാര ക്രിയകൾ ഉണ്ട് –

കാരണം പ്രജാ വത്സലൻ ആയാണ് എല്ലാ അമ്പലങ്ങളിലും ദൈവങ്ങളെ കുടിയിരുത്താറു – എന്ത് തെറ്റിനും പഹിഹാര കർമങ്ങൾ ചെയ്തു വീണ്ടും ആ പൂജ ചെയ്യുകയോ അല്ലെങ്കിൽ പഹിഹാര ക്രിയകളിലൂടെ പരിഹരിക്കുകയോ ചെയ്യും.

 

എന്നാൽ നമ്മുടെ കർമ്മങ്ങൾ അങ്ങനെഉള്ളതല്ല –

 

ധർമ്മത്തെ തോൽപ്പിക്കാൻ ധർമ്മത്തിന്റെ എല്ലാ ക്രൂരഭാവവും രൗദ്രത്തിന്റെ അങ്ങേ തലയ്ക്കലിൽ നിൽക്കുന്ന രക്ത കാളി സങ്കല്പമോ – ചാമുണ്ഡി സങ്കല്പമോ ആകും ആവാഹന ഉച്ചാടന കർമ്മങ്ങളിൽ പൂജസ്വീകർത്തിയായി തിരഞ്ഞെടുക്കുന്നത്.

അതിനാൽ തെറ്റുകളോ മുടക്കങ്ങളോ ഉണ്ടായാൽ ഒരു പരിഹാരം ചെയ്തു അത് ശെരിയാക്കാനുള്ള സമയം ലഭിച്ചെന്നു വരില്ല –

ചിലപ്പോൾ ആ ഹോമകുണ്ഡത്തിൽ തന്നെ അവസാനിക്കും ആ പൂജാരിയുടെ ജന്മം.

 

റെഡ്‌ഡി സ്വാമി പറയുന്നത് കേട്ട് അന്തംവിട്ടു കുന്തം വിഴുങ്ങി ഇരിക്കുകയായിരുന്നു

68 Comments

Comments are closed.