താമര മോതിരം 9 [Dragon] 368

സാധാരണ ഒരാൾക്ക് ഏതു വഴിയിലും നേടാവുന്ന അക്കാര്യങ്ങൾ ആണിതൊക്കെ ധനം – പണം ഉണ്ടാക്കാൻ അന്ന് തന്നെ നല്ലതും ചീത്തയുമായ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു.

വിദ്യ – നല്ലതായ കാര്യങ്ങൾ പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും ഒരുപാട് വഴികൾ ഉണ്ട് എന്നിരിക്കെ വളരെ കഠിനമായ ക്രിയകളിപ്പോടെ നേടേണ്ടതിന്റെ ആവിശ്യം എന്നാണെന്നു ഒരു പക്ഷെ റെഡ്ഢിക്കു തോന്നാം –

 

അതെ കേൾക്കുന്ന എല്ലാപേർക്കും തോന്നുന്ന മാന്യമായ ഒരു സംശയം ആണിത്.

എന്നാൽ സനത്‌സുജാതീയത്തിൽ പ്രതിപാദിക്കുന്ന കർമ്മങ്ങളിലൂടെ നേടുന്ന അറിവ് – ഈരേഴു പതിനാലു ലോകങ്ങളിലും ഉള്ള അറിവുകൾ എല്ലാം ചേർന്ന് വച്ചതാണെകിലോ –

അതായതു ഏതു കാര്യങ്ങളെയും പറ്റിയുള്ള അറിവ് നന്മയെയും തിന്മയെയും പറ്റിയുള്ള അറിവ്.മാത്രമല്ല ഏതു കാര്യത്തെയും അറിവ് ഉപയോഗിച്ച് നിയന്ത്രിക്കാനുള്ള കഴിവ് ആ അറിവിലൂടെ താനെ വന്നു ചേരുന്നു.

പിന്നെ ധനം എന്നാൽ – തന്റെ തലമുറകൾക്കു സ്വസ്ഥമായി കഴിയാൻ ഉള്ളത് എന്നല്ല അർത്ഥമാക്കുന്നത് – ധനത്തിന്റെ അധിപൻ സഖാൽ കുബേരമൂർത്തിയെയും ധനലക്ഷ്മിയെയും മറികടക്കാൻ ഉള്ള ധനം വന്നു ചേരാൻ ഉള്ള വിധിക്രിയകൾ –

ഒന്ന് കൂടി തെളിച്ചു പറഞ്ഞാൽ സ്വയം ദൈവം ആകാനുള്ളത്ര ധനം

പക്ഷെ ഞാൻ നേരത്തെ പറഞ്ഞ ആളുകളിൽ പലരും മേല്പറഞ്ഞ കാര്യങ്ങളിൽ ആയിരുന്നില്ല തോറ്റു പോയത്.

റെഡ്ഢി :- ഇത്തരെയും കേട്ടപ്പോൾ തന്നെ ഞാനും കൂടം സ്വാമിയോടൊപ്പം എന്ന് പറയാൻ കാത്തിരിക്കുകയിരുന്ന റെഡ്‌ഡി അറിയാതെ തന്നെ പറഞ്ഞു :-

“പിന്നെ പിന്നെ എന്തിനാണ് സ്വാമി”

ജടാധാരി :- അമരത്വം

റെഡ്ഢി :-എന്ന് വച്ചാൽ

ജടാധാരി :-മരണമില്ലാത്ത അവസ്ഥ – ഒരിക്കലും ആത്മാവും ശരീരവും വേർപെടാത്ത അവസ്ഥ.

നിത്യ യൗവനമായി ഇരിക്കുന്ന അവസ്ഥ.

റെഡ്ഢി :- വിശ്വാസം വരാതെ – സ്വാമി…….. ഇതൊക്കെ നടക്കുമോ

ജടാധാരി :- നടക്കും – മാത്രമല്ല – ഈ ക്രിയയിലൂടെ നേടുന്ന സിദ്ദി പ്രകാരം അയാൾക്ക് അമരത്വ പ്രധാനത്തിനും കഴിവുണ്ടാകും –

എന്ന് വച്ചാൽ അയാൾക്ക് ആ പ്രവർത്തി കൊണ്ട് ആരെ വേണമെങ്കിലും മരണത്തിൽ നിന്ന് മോചിപ്പിക്കാം എന്ന് അർത്ഥം.

സ്വയം ഈശ്വരൻ ആകുന്ന അവസ്ഥ.

സ്വാമി പറയുന്നതൊക്കെ കേൾക്കുന്നുണ്ടെകിലും – റെഡ്ഢിയുടെ വായിൽ നിന്നും ഒരു വാക്കു പോലും പുറത്തേക്കു വരുന്നില്ല – കണ്ണ് തള്ളി –

ചെവിയിൽ ഒരു മൂളൽ മാറ്റമായി കിളി പോയ പോലെ ഇരിക്കുന്ന റെഡ്ഢിയെ ആ ജടാധാരി വിളിച്ചു – ”

റെഡ്ഢി :- റെഡ്ഢി :-

റെഡ്ഢി :- എന്തോ സ്വാമി – എനിക്കിതൊന്നും വിശ്വസിക്കാൻ ആകുന്നില്ല.

ജടാധാരി :- വിശ്വസിക്കണം – കാരണം വലിയ താമസമില്ലാതെ നടക്കാൻ പോകുന്ന കാര്യങ്ങൾ ആണിതൊക്കെ –

എന്റെ ഗുരു നേടിയ ഫലങ്ങൾ കൂടി ആകുമ്പോൾ എനിക്കിതു വളരെ നിഷ്പ്രയാസം നേടിയെടുക്കാൻ സാധിക്കും

68 Comments

Comments are closed.