കാണിയപ്പനും അവരുടെ അഞ്ചു പേരും കൂടെ റെഡ്ഢിയുടെ അഞ്ചു പേരും
********************
അമാവാസിയിൽ തുടങ്ങി പൗര്ണമിയിൽ അവസാനിക്കുന്ന പൂജ കൊണ്ട് അധർമ്മം ആകുന്ന ഇരുട്ട് കൊണ്ട് ധർമ്മത്തെ വിജയിക്കും ഞാൻ – പൗര്ണമിയുടെ വെളിച്ചം ഞാൻ തപോശക്തി കൊണ്ടു ഇല്ലാതെയാകും – ഈ ലോകത്തെ അന്ധകാരത്തിലേക്ക് തള്ളിയിടും.
******************
മാത്രമല്ല ദുര്മരണങ്ങൾ ഓരോ ഞായറാഴ്ചയും നടക്കണം –
തിങ്കൾ ഇവിടെ പൂജ നടക്കുമ്പോൾ ഗ്രാമത്തിൽ മരണവീട്ടിൽ ഉച്ചത്തിലുള്ള കരച്ചിൽ ആകണം ഉയർന്നു കേൾക്കേണ്ടത്.
*********************
അവർ ആ ലോകത്തെ കീഴക്കാൻ അവന്റെ ഒപ്പം ഉണ്ടാകും, ഇവിടെ അവൻ എന്ന് ഉദേശിച്ചത് അവളുടെ ആ ജന്മത്തിലെ അവളുടെ നിയോഗത്തെ ആണ് –
മൂന്നാമത്തെ ആയിരം വർഷങ്ങൾ കഴിയുമ്പോൾ ഇതേ പെൺകുട്ടി ദേവ പുത്രിയായി പുനർജനിക്കുകയും ചെയ്യും-
ആ ഗന്ധർവ്വൻ തന്റെ ജീവിത ചക്രം ജീവിച്ചു മനുഷ്യൻ ജനിച്ചു ആ പെൺകുട്ടിയെ തന്നെ വിവാഹം കഴിക്കുന്നതിലൂടെ – അങ്ങയുടെ ശാപം മോക്ഷപ്രാപ്തിയിൽ എത്തുകയും ചെയ്യും
*****************
ഇമ ഒരല്പം പോലും ചലിക്കാതെ ഫാനിന്റെ നടുക്കായി നോക്കി കിടക്കുന്നു സഞ്ജു
– ആ കണ്ണുകളിൽ ഇപ്പോൾ ഒരു രുദ്ര ഭാവം,ഒരു പക എറിഞ്ഞു കൊണ്ടിരിക്കുന്നു.
ആ ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി വിടർന്നു –
പകയുടെ പുഞ്ചിരി
********************
ഈ രണ്ടു ചാരകണ്ണുകളെയും വെട്ടിച്ചു അതിനു പിന്നിൽ രണ്ടു കണ്ണുകൾ മനോഹരൻ പിൻതിരരുന്നുണ്ടായിരുന്നു –
അയാൾക്ക് മരണത്തിന്റെ തണുപ്പ് സമ്മാനിക്കാനായി.
*************
“ഏവം ബുധേ പരം ബുദ്ധ്വാ സംസ്തഭ്യാത്മാനാത്മനാ
ജഹി ശത്രും മഹാബാഹോ കാമരൂപം ദുരാസദം”
ഭൗതികങ്ങളായ ഇന്ദ്രിയങ്ങൾക്കും മനസ്സിനും ബുദ്ധിയ്ക്കും അതീതനാണ് താനെന്നറിഞ്ഞിട്ട് ദൃഢനിശ്ചയത്തോടെയുള്ള ആത്മീയ ബുദ്ധിയും ആത്മീയശക്തിയും കൊണ്ട് മനസ്സിനെ ഉറപ്പിച്ച് അദമ്യനായ കാമമെന്ന ശത്രുവിനെ കീഴടക്കുക
തുടരും
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങലും നിർദ്ദേശങ്ങളും വാക്കുകളുടെ രൂപത്തിൽ രേഖപെടുത്തിയയാൾ മുന്നോട്ടുള്ള പോക്കിന് ഒരു ഇന്ധനമാകും.
??