ശ്രീകോവിലിന്റെ ചുമരുകൾ മുഴുവൻ ഒരു രക്തവർണം കൊണ്ട് മുഖരിതമായ അവസ്ഥായിൽ ആയിരുന്നു.
തന്റെ കണ്ണുകൾ ഇപ്പോൾ കണ്ട കാഴ്ച വിശ്വസിക്കാൻ ആകാതെ ഇറുക്കി അടച്ച കണ്ണുകൾ എത്രശ്രമിച്ചിട്ടും പൂജാരിയ്ക്കു ഭയം കൊണ്ട് തുറക്കാൻ കഴിഞ്ഞില്ല,
*********
അതെ സമയം ഇന്നലെ വൈകുന്നേരം ആ ആലിന്റെ ചുവട്ടിൽ ഇരുന്ന ആ സന്യാസി – ഇപ്പോഹും അതെ ഇരിപ്പു തുടരുകയാണ് – കണ്ണിൽ നിന്നും കണ്ണുനീർ ഒരു തുള്ളി പോലും പുറത്തേയ്ക്കു വരാൻ അകത്തെ അത്ര പുറത്തേക്കി ഒഴുക്കി കളഞ്ഞിരുന്നു ആ സാധു –
ആ താടി രോമങ്ങൾ പുലർകാലെ ഇല്ല ആ ചെറിയ ഇളം കാറ്റിൽ ആടി കളിക്കുന്നു –
ആ ഇരിപ്പു ഇടക്കിടയ്ക്കു ഉള്ളതിനാൽ രാത്രി ശിഷ്യന്മാർ ആരും തന്നെ അദ്ദേഹത്തെ പോയി വിളിക്കാൻ തുനിഞ്ഞില്ല – എന്നത്തേയും പോലെ അതിരാവിലെ ഉള്ള കർമ്മങ്ങൾക്കും പൂജയ്ക്കുമായി ഒരു ശിഷ്യൻ പോയി സന്നസിവര്യനെ വിളിച്ചുണർത്താൻ ശ്രമിച്ചു.
വിളികേട്ടു സാധാരണ ഗുരു ഉണരുന്നതാണ് – എന്നാൽ അത് ഇന്ന് ഉഉണ്ടായില്ല കുലുക്കി വിളിക്കാനായി അടുക്കെലേക്കു എത്തിയ ആ ശിഷ്യൻ ശ്രദ്ധിച്ചു – ഗുരുവിന്റെ ശരീരത്തിൽ ശ്വാസോച്ഛാസം നടക്കുന്നില്ല – ആ ശരീരം നിശ്ചലമായി സമാധിയിൽ ഇരിക്കുന്ന പോലെ ഇരിക്കുകയാണ്.
ഇനി ഗുരുവും കൂടി നമ്മളെ വിട്ടു പോയാൽ – തങ്ങൾക്കു ആരുമില്ലലോ എന്ന വ്യാകുലത അയാളുടെ കൺഠത്തിലൂടെ ഒരു ഗത്‌ഗതം ആയി തുടങ്ങി പിന്നെ ഒരു നിലവിളിയായി അവസാനിച്ചു
അത് കേട്ട് ആശ്രമ നിവാസികൾ അങ്ങേറ്റെക്ക് ഓടി വരാൻ തുടങ്ങി
********************
പതിവിൽ കൂടുതൽ സാധനങ്ങൾ ശേഖരിക്കുവാനായി കാണിയപ്പനും കൂട്ടരും പിന്നെ റെഡ്ഢിയുടെ കുറച്ചു ആളുകളും കൂടെ കാട്ടിലേക്ക് പോകുവാൻ ആയി – കരിന്തണ്ടൻ ക്ഷേത്രത്തിൽ കയറി പ്രാർത്ഥിച്ചു –
യാത്ര പുറപ്പെടുവാൻ ഇറങ്ങി എങ്കിലും കാണിയപ്പന്റെ മനസ് കൈമോശം വന്നിരുന്നു
ഏതോ ആപത്തു തങ്ങളെ പിന്തുടരുന്നതായി അയാൾക്ക് തോന്നിയിരുന്നു.
കരിന്തണ്ടൻ ക്ഷേത്രത്തിൽ അയാൾ മനമുരുകി പ്രാർത്ഥിച്ചു – ഈ തവണത്തേക്കു കൂടി തങ്ങളെ കാത്തുകൊള്ളാനും ഇനിമേൽ ഈ പ്രവർത്തിക്കു കൂട്ടുനിൽക്കില്ലന്നും
കാരണം ഈ ഇടയ്ക്കു കണ്ട ഒരു കാണി ജ്യോൽസ്യൻ പറഞ്ഞിരുന്നു – സാക്ഷൽ മഹാദേവനെതിരെ പ്രവൃത്തിക്കുന്നവരുമായാണ് തനിക്കു കൂട്ടെന്നു
അത് തന്റെ കുടുംബം നശിപ്പിക്കും എന്നും
ഒന്നാലോചിച്ചപ്പോൾ കാണിയപ്പനും ഏതാണ്ടൊക്കെ മനസിലായി.
പക്ഷികളെയും ഇ അപൂർവ പൂവുകളും കല്ലുകളും ഒക്കെ സാധാരണ പൂജകൾക്ക് ഉപയോഗിക്കുന്ന സാധനങ്ങൾ അല്ല മാത്രമല്ല – ആ രക്ഷ യിലെ ദ്രാവകം നുണയുമ്പോൾ ഉണ്ടാകുന്ന അവസ്ഥാ
കൂടെ കഴിഞ്ഞപ്രാവിശ്യം അവർ നേരിടേണ്ടി വന്നറ്റും ഒക്കെ ആലോചിച്ചപ്പോൾ കാണിയപ്പനും ജോത്സ്യർ പറയുന്നതിൽ കാര്യം ഉള്ളത് പോലെ തോന്നി
ഈ പ്രാവിശ്യം കൂടി തങ്ങളെ കാത്തോളണേ എന്ന് പ്രാർത്ഥിച്ചു അവർ കാട് കയറാൻ തുടങ്ങി
??