മനോഹരൻ പതിവ് പോലെ അയാളുടെ വണ്ടിയിൽ രാവിലെ ഓഫീസിലേക്ക് പുറപ്പെട്ടു –
കൂടെ ഉണ്ടായിരുന്ന രണ്ടു ആൾക്കാർക്കും പിന്നെ ലിജോ സാറിനും പറ്റിയതും ഓർത്തു ശെരിക്കും പേടി കൊണ്ടാണ് അയാൽ പുറത്തേക്കു ഒക്കെ ഇറങ്ങിയിരുന്നത്തന്റെ ഗതിയും ഇത് തന്നെ ആണ് എന്നയാൾ ഉറപ്പിച്ചിരുന്നു .
ബൈക്ക് ഓടി ഒരു കവല കഴിഞ്ഞപ്പോൾ തന്റെ പുറകെ ആരോ ഉണ്ടെന്നു അയാൾക്ക് തോന്നി –
ബൈക്കിന്റെ കണ്ണാടിയിലൂടെ അയാൾ പിറകിലേക്ക് നോക്കിയപ്പോൾ രണ്ടുമൂന്നു വണ്ടികൾ പുറകെ വരുന്നുണ്ട്
അയാൾ വണ്ടിയുടെ വേഗത കുറച്ചു ഒരു വശത്തേക്കു നീക്കി – പിന്നെ കണ്ണാടിയിൽ നോക്കി.
-ഇപ്പോഴും ആ വണ്ടികൾ തന്റെ പുറകെ വേഗത കുറച്ചു വരുന്നുണ്ട് എന്ന് അയാൾക്ക് മനസിലായി .
പെട്ടെന്ന് അയാൾ വണ്ട് റോഡിൽ നിന്നും വശത്തേക്ക് ഇറക്കി ഒതുക്കി നിർത്തി –
പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു സംസാരിക്കും പോലെ അഭിനയിച്ചു –
ഒപ്പം കണ്ണാടിയിൽ നോക്കുന്നുമുണ്ടായിരുന്നു.
മുന്നിൽ വന്ന വണ്ടി ഒന്ന് ബ്രേക്ക് ചവിട്ടി പിന്നെ വേഗത കൂട്ടി അയാളെ കടന്നു പോയി –
ആ വണ്ടിക്കു പിന്നാലെ മാറ്റി വണ്ടികളും കടന്നു പോയി –
അയാൾ തിരിഞ്ഞു പുറകിലേക്ക് നോക്കി ഇപ്പോൾ തന്റെ പുറകിൽ വേറെ വണ്ടികൾ ഒന്നും ഉണ്ടായിരുന്നില്ല –
മുന്നിൽ പോയ വണ്ടികൾ എല്ലാം തന്നെ തന്റെ കൺവെട്ടത്ത് നിന്നും മാറിയിരുന്നു
അയാൾ ഒന്ന് നെടുവീർപ്പിട്ടു ശേഷം വണ്ടിയെടുത്തു ഓഫീസിലേക്ക് പുറപ്പെട്ടു –
അൽപ സമയം കഴിഞ്ഞപ്പോൾ ഒരു ഇട വഴിയിൽ നിർത്തിയിട്ടിയുന്ന ഒരു കറുത്ത സ്കോർപിയോ കാര് അയാളുടെ പിന്നിൽ എത്തി –
ആ വണ്ടിയും അയാളുടെ പുറകിൽ ഉണ്ടായിരുന്ന മൂന്നു വണ്ടികളിൽ ഒന്നായിരുന്നു –
അയാൾ നിർത്തിയപ്പോൾ അയാളെ കടന്നു ഒരു ഇടവഴിയിൽ ഇട്ടു അയാളെ കാത്തു നിൽക്കുകയായിരുന്നു.
കമ്മത് അയച്ച ഗുണ്ടകൾ ആയിരിന്നു അത്, ആ വണ്ടിക്കു പിന്നിൽ ഒരു അമ്പതു മീറ്റർ മാറി ഒരു ബൈക്കിൽ രണ്ടു പോലീസുകാരും ഉണ്ടായിരുന്നു
ഈ രണ്ടു ചാരകണ്ണുകളെയും വെട്ടിച്ചു അതിനു പിന്നിൽ രണ്ടു കണ്ണുകൾ മനോഹരൻ പിൻതിരരുന്നുണ്ടായിരുന്നു –
അയാൾക്ക് മരണത്തിന്റെ തണുപ്പ് സമ്മാനിക്കാനായി.
*********************
പ്രകൃതിയിൽ സൂര്യോദയത്തിന്റെ മാറ്റങ്ങൾ കാണിച്ചുകൊണ്ട് കിഴക്കു വെള്ളകീറി ,പക്ഷികളുടെ കളകളെ നാദത്തോടെ ബ്രാഹ്മമുഹൂർത്തത്തിൽ തന്നെ ആ പൂജാരിയുടെ കണ്ണുകൾ തുറന്നു – അത് പക്ഷെ ഉറക്കത്തിൽ നിന്നും ആയിരുന്നില്ല രാത്രിമുഴുവൻ പഞ്ചാക്ഷരിയും ജപിച്ചു ആ ഭഗവത് പാദങ്ങളിൽ ലയിച്ചിരുന്ന ആ കണ്ണുകളിൽ ലവലേശം ക്ഷീണവും ഉണ്ടായിരുന്നില്ല
കാനുകൾ തുറന്നു മുന്നിലിരിക്കുന്ന ആ വിഹാരഹത്തിൽ നോക്കിയാ ആ പൂജാരിയുടെ കണ്ണുകൾ ഭയം കൊണ്ട് വികസിച്ചു – തൊണ്ടയിൽ നിന്നും ഒരു നിലവിളി പുറത്തേയ്ക്കു വരാനാകാതെ ഒരു ആർത്തനാദം മാത്രം പുറത്തേക്കു കേട്ടു.
??