താമര മോതിരം 9 [Dragon] 368

മൂന്നമത്തേതു ആണ് ഇപ്പോൾ അത് കേരളത്തിലാണെന്നതിന് തെളിവ് ഉണ്ട്

ഭാരതത്തിന്റെ തെക്കേ അറ്റത്തു -കന്യകയായ ദേവത നാട് കാക്കുന്ന ഇടത്തു നിന്നും കരയും കടലും പരസ്പരം ബന്ധപ്പെടുന്ന അവിടെ ഇന്ന് പതിനെട്ടു കാതം വടക്കുമാറി ശങ്കരഗൗരിനാമത്തിൽ ഉള്ള ഒരു ദേശം –

അവിടെഅന്നപൂർണേശ്വരിയുടെ അനുഹ്രഹം നിറഞ്ഞൊഴുകുന്ന ആ ഗ്രാമത്തിലെ ആയിരം വർഷത്തിൽ കൂടുതൽ പഴക്കവും പാരമ്പര്യവും ഉള്ള ഒരു തറവാട് ഉണ്ട്

ജല കോണിൽ വലിയൊരു ജലസംഭരണിയും വായു കോണിൽ ബ്രഹത്തായ വായു സഞ്ചാരവും – അഗ്നി കോണിൽ അഗ്നിയുടെ വാസവും ശിവ കോണിൽ – ഒരു ചെറിയ ശിവ ക്ഷേത്രവും ഉള്ള ഒരു തറവാട്

ആ തറവാട് നമ്മൾക്ക് കണ്ടുപിടിക്കാൻ സാധിക്കണം

ജാനകി :-ഗുരു -കന്യാകുമാരി ആണല്ലോ ആ കടൽ പ്രദേശം – ദേവി കന്യാകുമാരി കന്യകയായി ദേശം വാഴുന്നിടം അവിടെയല്ലേ

ഗുരു :- അതെ ജാനകി – അവിടെനിന്നും വടക്കുമാറി എന്നുപറയുമ്പോൾ ഏകദേശം നമ്മുടെ നാടുമായി ബന്ധം ഉള്ള സ്ഥലം

ജാനകി :- ഗുരു അത് പാർവ്വതിപുരമാണ് -ആ തറവാടു എന്റെ തറവാട് ആകാണാനുള്ള സാധ്യത യും ഉണ്ട് കാരണം മേല്പറഞ്ഞഎല്ലാം ഒത്തുവരുന്നുണ്ട്

അവിടെ ഇപ്പോൾ പ്രതിഷ്ട്ട ദേവീപാർവതി ആണെങ്കിലും അതെ അടുത്തായി പഴയ ഒരു കുടുംബകോവിൽ ഉണ്ട് – അവിടെ പ്രതിഷ്ട ശിവശങ്കരൻ ആണ് – കാലഭൈരവൻ ആയ ശങ്കരൻ.

അതാകാൻ സാധ്യത ഇല്ലേ – അതാകും ആ കുടുംബത്തിന് ഇപ്പോൾ അനുഭവിക്കേണ്ടി വരുന്നതിന്റെ മൂലകാരണം

ഗുരു :- ആകാം – കിട്ടിയ സൂചനകൾ വച്ച് ഗണിച്ചപ്പോൾ ആ തറവാടിന്റെ വിവരങ്ങൾ എനിക്കറിയാൻ സാധിച്ചില്ല .എന്തോ തടസപ്പെടുത്തുന്നത് പോലെ തോന്നി –

എന്നാൽ കൂടുതൽ ശ്രമിച്ചപ്പോൾ ഒരു വശത്തു കൂടി എനിക്ക് കൂടുതൽ വിവരങ്ങൾ അറിയാൻ കഴിഞ്ഞു

ജാനകി :-അത് ഏതു വശം ഗുരോ

ഗുരു ;- ജലകോൺ ,പക്ഷെ ഞാൻ ആ കുടുംബത്തിന്റെ നല്ലതിന് വേണ്ടിയാണ് ആരൂഢം വച്ചതു എന്ന് മനസിലാക്കിയത് കൊണ്ടാകണം – പിന്നെ ഒരു തടസവും ഉണ്ടായില്ല .

അന്ന് ജാനകി പറഞ്ഞ വസ്തുക്കൾ എനിക്ക് ഒന്നുകൂടി കാണണം ആ തകിടും അതിൽ എഴുതിയ കാര്യങ്ങളും

ഉണ്ട് ഗുരു എന്റെ കൈവശം ഉണ്ട് അതൊക്കെ

സഞ്ചിയിൽ ഉണ്ടായിരുന്ന കണ്ണന്റെ വീട്ടിൽ നിന്നെടുത്ത ആ വളയങ്ങൾ ഗുരുവിനെ ഏൽപ്പിച്ചു ജാനകി അന്ന് കൂടുതൽ പഠിക്കാനായി എടുത്തു കൊണ്ട് വന്നതു തിരികെ കൊടുത്തില്ലാരുന്നു ജാനകി.

ജാനകി ;-ഗുരു ഇതാ ആ തകിടുകൾ

ഗുരു അത് വാങ്ങി വീടും ഒന്നുകൂടി സൂഷ്മമായി പരിശോധിക്കാൻ തുടങ്ങി

സ്വർണത്തിന്റെ പുറത്തു എഴ്തിയിരുന്നത് പോലെ തന്നെ അകത്തും

“/;ये दुनियपे: किसिलोकोम्: वहि बह्ध एए पदयि हो हे अयेज सब्क उप्पर्:

( ഈ ലോകത്തുള്ള അവൻ,അവനു ഇത് വായിക്കുവാൻ സാധിക്കുകയാണെങ്കിൽ-അവൻ ഈ ലോകത്തിന്റെ നെറുകയിൽ എത്തുന്നതായിരിക്കും) എന്ന് എഴിതിയിട്ടുണ്ടായിരുന്നു കൂടെ

68 Comments

Comments are closed.