അതിനായി അയാൾ ഒരു കൊടും കാട്ടിലെ പുഴയുടെ തീരത്തു തന്റെ ശക്‌തിയാൽ ഒരു പർണശാല അതുണ്ടാക്കി അവിടെ താമസമാരംഭിച്ചു
എല്ലാദിവസവും അയാൾ നാട് ചുറ്റിക്കറങ്ങി പല പെൺകുട്ടികളെയും കടക്കണ്ണാൽ പ്രാപിച്ചും – സൗധര്യം ആസ്വദിച്ചും തികച്ചും ഒരു മനുഷ്യനെ പോലെ വേഷപ്രച്ഛന്നനായി നടന്നു.
ഒരു നാൾ കട്ടിൽ നടക്കുന്ന സമയത്തു പുഴയുടെ തീരത്തു വളരെ സൗമ്യമായ വാക്കുകൾ കൊണ്ട് ആരോ സംസാരിക്കുന്നതു അയാൾ കണ്ടു –
അങ്ങോട്ടേക്ക് പോയ അയാൾക്ക് അയാളുടെ കണ്ണുകളെ വ്ശ്വസിക്കാൻ ആകാത്ത വിധം സൗദര്യം നിറങ്ങ ഒരു പെൺകൊടി
അയാൾ മറഞ്ഞിരുന്നു അവളെ നോക്കികൊണ്ടിരുന്നു
ആ പെൺകുട്ടി ഒരു മാൻ കുട്ടിയോടാണ് സംസാരിക്കുന്നതു – പെട്ടെന്ന് നോക്കിയാൽ മാനിന്റെ കണ്ണും ആ പെൺകുട്ടിയുടെ കണ്ണുകളും തമ്മിൽ തെറ്റിപോകുന്നവിധം അഴകുറ്റത്തായിരുന്നു അവളുടെ കണ്ണുകൾ
ഏറെ നേരം ആ സൗധര്യത്തിൽ നോക്കി ഇരുന്നു സ്വയം മറന്ന ആ ഗന്ധർവ്വൻ – ഇവളെ വിഹാഹം കഴിച്ചു ഭൂമിയിൽ തന്നെ കൂടണം എന്ന ഒരു തീരുമാനത്തോടെ അവളുടെ അടുത്തേക്ക് പോയി –
തന്റെ വശ്യ സൗധര്യത്തിൽ പൂർണ ആത്മവിശ്വാസം ഉണ്ടായിരുന്ന ആ ഗന്ധർവന് അവളുടെ മനസ്സിൽ ഇടം നേടാൻ അധികം സമയം ചെലവിടേണ്ടി വന്നില്ല .
കാരണം ഗന്ധർവ്വൻ മാർ പെൺകുട്ടികളുടെ കണ്ണിലൂടെ അവരുടെ മനസിനെ നിയന്ത്രിക്കാൻ കഴിവുള്ളവർ ആണ്.
അവളോട് ആ പെൺകുട്ടിയോട് താൻ ആരാണെന്നും – ഇനിയുള്ള കാലം ഇവിടെ ഭൂമിയിൽ കഴിഞ്ഞകൊല്ലം എന്നും പറഞ്ഞു തന്റെ അവളോടുള്ള മനം നിറഞ്ഞ സ്നേഹം പറഞ്ഞു
അവന്റെ വശ്യ സൗധര്യത്തിൽ മംമ്ത നിറഞ്ഞ അവൾക്കു മറുപടി യാതൊന്നും തന്നെ ഇല്ലായിരുന്നു.
ഭൂമിയിലെ ദേവതുല്യനായ ഒരു സന്യാസിവര്യന്റെ മാനസ പുത്രി ആയിരുന്നു അത്.
അധികം താമസിക്കാതെ തന്നെ ഇവരുടെ ഈ സ്‌നേഹബന്ധം ആ സന്യാസിവര്യൻ അറിയുകയും ആ ഗന്ധർവനെ ശപിക്കുകയും ചെയ്യുന്നു
ഗന്ധർവ കുലത്തിലെ ആർക്കും ഇനിമേൽ അമരത്വം ഇല്ലാതാകട്ടെന്നും അവർ സാധാരണ മനുഷ്യർപോലെ ജനിച്ചു ജീവിച്ചു മരിക്കട്ടെയെന്നും ശപിച്ചു.
പേടിച്ചു പോയ ആ ഗന്ധർവ്വൻ തിരികെ ദേവ ലോകത്തു എത്തി – അവരുടെ ഗന്ധർവ കുലപതിയോടും അതുവാഴു ദേവരാജനോടും പരാതി പറയുകയും
ദേവരാജൻ ഇന്ദ്രൻ സാക്ഷൽ ശിവ ശങ്കരനോട് പറഞ്ഞു ആ മുനിവര്യന്റെ ശാപം പിൻവലിക്കാൻ അപേക്ഷിക്കുകയും ചെയ്തു
അതിൽ പ്രകാരം സാക്ഷൽ ശിവ ശങ്കരൻ നിന്ദ്രമദ്ധ്യേ ആ മുനിവര്യന് ദർശനം നൽകി ശാപം പിൻവലിക്കാൻ അപേക്ഷിച്ചു –
ഗന്ധർവ കുലത്തിനു തന്നെ നാശം സംഭവിക്കാനും അതിലൂടെ സന്തുലിതാവസ്ഥയ്ക്കു തന്നെ കോട്ടം തട്ടുമെന്നും പറഞ്ഞു മുനിവര്യനെ കാര്യം ധരിപ്പിച്ചു.
എന്നാൽ കൊടുത്ത ശാപം തിരിച്ചെടുക്കാൻ കഴില്ലെ എന്ന് ആ മുനിവര്യൻ പറയുകയും – ശാപത്തിൽ നിബന്ധകൾ സാധ്യമാണെന്നും ശങ്കരനോട് അപേക്ഷിക്കുകയും ചയ്തു
അവസാനം
ഓരോ ആയിരം വർഷങ്ങൾ കഴിയുമ്പോഴും ഭൂമിയിൽ വന്നു ആ ഗന്ധർവ്വൻ ആശ്രമം പണിത സ്ഥലത്തു മൂന്നു ദിവസം നീണ്ടു നിൽക്കുന്ന യാഗം നടത്തിയാൽ അടുത്ത ആയിരം വർഷത്തേയ്ക്ക് ആയിസു നീട്ടി കിട്ടും എന്ന നിബന്ധനയ്ക്കു ആ മുനിവര്യൻ തയ്യാറായി.
??