നാരായം എന്നാൽ എഴുത്താണി – പനയോലയിൽ എഴുതാൻ ഉപയോഗിക്കുന്ന ആണി പോലത്തെ പേന.
അതിന്റെ താളുകൾ ഓരോന്നായി മറിക്കാൻ തുടങ്ങി ഗുരു – ഓരോ താളുകൾ മറിക്കുമ്പോഴും അതിൽ നിന്നും എന്തോ ഒരു അഭൂതമായ ഗന്ധം അവിടെ പരക്കുവാൻ തുടങ്ങി.
ജാനകി അറിയായാതെ ഗുരുവിനോട് ചോദിച്ചു – എന്താണ് ഗുരു ഇത് – ഏതാണീ മഹത്തരമായ ഗ്രന്ഥം
ഗുരു :- ജാനകി ഇത് മഹാഭാരതം ആണ് – ആദ്യം കാലങ്ങളിൽ മഹാ ഋഷിരഥന്മാർ – ശിഷ്യ ഗണങ്ങളെ പഠിക്കിക്കുവാനും മറ്റും പകർത്തി എഴുതിയ എല്ലാ കാലങ്ങളും കർമ്മങ്ങളും അടങ്ങിയ മഹാഭാരതം
ജാനകി :- എന്താണ് ഇതിൽ എഴുതിയിരിക്കുന്നത് – എന്താണീ ഭാഷ
ഗുരു:- ഇത് ദേവനാഗരി ലിപിയിലാണ് എഴുതിയിരിക്കുന്നത്.
ദേവനാഗരി ഒരു പുരാതന ഭാരതീയ ലിപിയാണ്. ഹിന്ദി, മറാഠി, നേപ്പാളി മുതലായ ഭാഷകൾ എഴുതാൻ ഉപയോഗിക്കുന്ന പ്രധാനലിപിയാണ് ദേവനാഗരി.
പത്തൊൻപതാം ശതാബ്ദം മുതൽ സംസ്കൃതം എഴുതുന്നതിനും പ്രധാനമായി ഉപയോഗിക്കുന്നത് ദേവനാഗരിലിപിയാണ്. സിന്ധി, ബീഹാറി, കൊങ്കണി, കാശ്മീരി മുതലായ ഭാഷകൾ എഴുതുന്നതിനും ഈ ലിപി ഉപയോഗിക്കുന്നു.
വളരെ മഹത്തരമായ പാരമ്പര്യം വിളിച്ചോതുന്ന ലിപി – ഇതിൽ പ്രതിപാദിച്ചിരിക്കുന്ന പല കാര്യങ്ങളും ഇപ്പോൾ നമ്മളുടെ കയ്യിലുള്ള ഗ്രന്ഥങ്ങളിൽ ഉണ്ടാകില്ല.
ഇതിൽ ആയിരുന്നു കഴിഞ്ഞ 2 ദിവസവും ഞാൻ – ഇതിൽ പ്രതിപാദിച്ചിരിക്കുന്ന ചില കർമ്മങ്ങൾ വച്ച് നോക്കുമ്പോൾ – ഇവിടെ നടക്കുന്ന അക്കാര്യങ്ങളുമായി വളരെ സാമ്യം തോന്നുന്നു –
ജാനകി :- എന്താണത് ഗുരു
ആയിരം വര്ഷങ്ങള്ക്കു മുന്നേ ഉണ്ടായ ഒരു സംഭവം സനത്‌സുജാതീയ ത്തിൽ പ്രതിപാദിക്കുന്നുണ്ട് – അതിലും ആയിരകണക്കിന് വര്ഷങ്ങള്ക്കു മുന്നേ – ദേവലോകത്തു എല്ലാപേരും ഈശ്വരതുല്യർ ആയിരുന്നു – അസുരവംശം പേരിനു പോലും ഇല്ലതിരുന്ന കാലഘട്ടം
ദേവലോകത്തു ഉണ്ടായിരുന്ന ഒരു ഗന്ധർവനും അദ്ദേഹത്തിന്റെ അനുയായികളും കൂടി ഭൂമിയിലേക്ക് ഇറങ്ങി.ദേവലോകത്തിലെ ഗായകരാണ് ഇവർ .അതി സൗന്ദര്യത്താലും, ആകാര സൗഷ്ഠവത്താലും അനുഗൃഹീതരായ ഇവർ ഗഗന ചാരികളായി ഭൂമിക്ക് മുകളിലൂടെ സഞ്ചരിക്കാറുണ്ടു.
യക്ഷികളുടെ പുരുഷന്മാരാണ് ഗന്ധർവന്മാരെന്നും പരാമർശിക്കുന്നു. എന്നാലും സുന്ദരിമാരായ സ്ത്രീകളെ പ്രണയിച്ചു അവർക്കു മന തന സുഖങ്ങൾ പ്രധാനം ചെയ്യുന്നതിൽ ഈ കൂട്ടർ മിടുക്കരാണ്.
ദേവലോകം ആണ് കണ്ടിട്ടുള്ളതിൽ വച്ച് സുന്ദരം എന്ന് കരുതി ജീവിച്ച അവരെ ഇവിടെ കാത്തിരുന്നത് പുഴയും മഴയും ,കടലും കാടും മരവും പൂക്കളും ,മലയും മഞ്ഞും,ജീവികളും മനുഷ്യരും ആയിരുന്നു – അവർക്കു അതിലേറെ പ്രിയപ്പെട്ടത് അതി സുന്ദരികളായ മനുഷ്യസ്ത്രീകളെ ആണ്.
അതി സുന്ദരികൾ ആയ തരുണീമണികൾ അങ്ങ് ദേവ ലോകത്തു ഉള്ളതിലും സൗദര്യം അവരെ അടിമപ്പെടുത്തി.
ഭൂമിയിലെ സൗന്ദര്യത്തിൽ മതിമറന്ന ആ ഗന്ധർവ്വൻ തന്റെ അനുയായികളെ തിരിച്ചയച്ചു ഭൂമിൽ താമസമാക്കാൻ തീരുമാനിച്ചു –
??