താമര മോതിരം 9 [Dragon] 368

ദൈവങ്ങളെ അടിമകളെ പോലെ ദുഷ്കര്മങ്ങള്ക്കു വേണ്ടി ഉപയോഗിക്കുന്ന രീതി. അല്ലെ ഗുരു

ഗുരു ;- അതെ പുത്ര ,

ഇവിടെ സനത്‌സുജാതീയ ത്തിൽ അത് പോലെ അഥർവ വേദ സംഹിതയിൽ നിന്നും ഒഴുവാക്കപ്പെട്ടതു പോലെ കാലങ്ങൾക്കു മുന്നേ ഒഴുവാക്കിയ ചില കർമ്മങ്ങൾ –

ആരോ ചിലർ അനുഷ്ഠിക്കുന്നതിന്റെ അനന്തിര ഫലമാണ് – ഇപ്പോൾ ഉണ്ടായി കൊണ്ടിരിക്കുന്ന കാര്യങ്ങൾ.

ജാനകി ;- മനസിലായില്ല ഗുരു

ഗുരു :- പറയാം ;- ഞാൻ പറഞ്ഞില്ലേ രണ്ടു ദിവസം കൊണ്ട് – ഞാൻ കുറെ ഏറെ കാര്യങ്ങൾ കണ്ടു പിടിച്ചു – നമുക്ക് നല്ലതും ചീത്തയുമായ കുറെ ഏറെ കാര്യങ്ങൾ

ഇനി ഞാൻ പറയുന്നത് താൻ തന്റെ മനസ്സിൽ നിന്നും ഞാൻ പറയുന്നത് വരെ വേറെ ആരോടും പറയരുത്

ജാനകി ;- ഉറപ്പായും ഗുരു

ഗുരു തന്റെ പിന്നിൽ നിന്ന് ഒരു വലിയ തടി പെട്ടി എടുത്തു അവരുടെ മുന്നിലേക്ക് നീക്കി വയ്ച്ചു

നല്ല ഭാരം ഉണ്ടായിരുന്ന ആ പെട്ടി അദ്ദേഹം വളരെ പ്രയാസപ്പെട്ടാണ് നീക്കി വച്ചതു , അതിന്റെ മുകൾ ഭാഗത്തു സംസ്‌കൃതത്തിൽ എന്തോ എഴുതിയിട്ടുണ്ടായിരുന്നു – അല്ല സംസ്‌കൃതം അല്ല – വേറെ ഏതോ ഭാഷ ആണ് .

മുകൾ ഭാഗത്തു ഉള്ള ഒരു ചെറിയ പിടി പോലെ ഇരിക്കുന്ന ഒരു ഭാഗത്തു ഗുരു ചെറുതായി അമർത്തി

ജാനകിയെ അമ്പരപ്പിച്ചു കൊണ്ട് ചെറിയൊരു ശബ്ദത്തോടെ ആ പെട്ടിയുടെ മുകൾഭാഗം തുറന്നു – പിന്നെ തനിയെ അതിന്റെ ഉള്ളിൽ നിന്നും വേറൊരു തടിപെട്ടി പൊങ്ങി വന്നു –

ആ പെട്ടിയിലേക്കു ജാനകി സൂക്ഷിച്ചു നോക്കി അല്ല അത് തടി പെട്ടി അല്ല – അതൊരു ഗ്രന്ഥമാണ്.

അതിന്റെ പുറംചട്ട നിർമിച്ചിരിക്കുന്നത് തടിയിൽ ആണ് – തടികൾ ചേർത്ത് വച്ചു തുകൽ കൊണ്ടാണ് ചണം ഉണ്ടക്കി അത് കൊണ്ട് കെട്ടി നിർത്തിരിക്കുന്നു ഓരോ താളും

അതിനു ശേഷം ആ തടി പെട്ടിയിൽ വീണ്ടും മൂന്നു ഗ്രന്ഥങ്ങൾ കൂടി ശേഷിക്കുന്നുണ്ടായിരുന്നു.

എല്ലാം പുറത്തേക്കെടുത്തു ഗുരു ശേഷം ഗുരു ഒരു ഗ്രന്ഥം മാറ്റി വച്ച് ബാക്കി ആ പെട്ടിയിൽ തന്നെ വച്ച് പെട്ടി അടച്ചു.

ശേഷം മാറ്റി വച്ച ആ ഗ്രന്ഥം എടുത്തു – അതിന്റെ പുറത്തും സംസ്‍കൃതം പോലെ എന്തോ എഴുതിയിട്ടുണ്ടായിരുന്നു

ഗുരു ആ ഗ്രന്ഥം തുറന്നു –

ജാനകി അതിശയത്തോടെ അതിലേക്കു നോക്കി

താളുകൾ – പേപ്പർ അല്ല – പനയോല കൊണ്ട് ഉണ്ടാക്കിയത് ആണ് പനയോല കീറുകളായി എടുത്തു താഴെ താഴെ ചേർത്ത് ചെറിയ എന്തോ നൂല് കൊണ്ട് കെട്ടിയിരിക്കുന്നു – കണ്ടാൽ മനസിലാകാത്ത വിധം

കുറച്ചകലെ നിന്ന് നോക്കിയാൽ മഞ്ഞ കളറിൽ അച്ചടിച്ച പേപ്പറിൽ എന്തോ കുത്തി കുറിച്ച് വച്ചിരിക്കുന്നു

അതിൽ എഴുതിയിരിക്കുന്നത് നാരായം കൊണ്ടാണ്

68 Comments

Comments are closed.