ഇതെല്ലം കൂടി ചെയ്യുന്നുണ്ട് – എന്തിനോ കണ്ടുപിടിക്കാനായി –
ഇതേക്കായോ ഗ്രന്ഥങ്ങൾ തുറന്നു പെട്ടെന്ന് പെട്ടെന്ന് പേജുകൾ മറിച്ചു – വായിച്ചു നോക്കുന്നു ചിലതൊക്കെ മുന്നിലുള്ള പേപ്പറിൽ എഴുതുന്നു –
മനസ്സിൽ ചില കണക്കുകൂട്ടലുകൾ നടത്തുന്നു – കൈവിരലുകൾ കൊണ്ട്കൂ എണ്ണി എണ്ണി കൂട്ടുന്നു.
അങ്ങനെ ഗുരുവിനെ ഇതുവരെ ഇത്ര വെപ്രാളത്തോടെ കണ്ടിട്ടില്ല ജാനകി
അകത്തേക്ക് ജാനകി പ്രവേശിച്ചത് പോലും അറിയാതെ ചെയ്യുന്ന കർമ്മങ്ങളിൽ മുഴുകി ഇരിക്കുകയാണ് ഗുരു
ജാനകി :- ഗുരു …………ഗുരു …………………………………അല്പം ശബ്ദം ഉയർത്തി വിളിച്ചപ്പോൾ ആണ് ഗുരു -ബോധമണ്ഡലത്തിൽ ഇറങ്ങി വന്നത് – ശേഷം ജാനകിയെ നോക്കി . പിന്നെ ചെറുതായി പുഞ്ചിരിച്ചു.പിന്ന ഈപറഞ്ഞു ഇരിക്ക് ജാനകി.
ജാനകി :- എന്ത് പറ്റി ഗുരു – എന്താണ് അത്യാവശ്യമായി കാണാം എന്ന് പറഞ്ഞത്.
ഗുരു :- ജാനകി കുറച്ചേറെ പറയാൻ ഉണ്ട് – രണ്ടു ദിവസം ആയി ഞാൻ അന്ന് നമ്മൾ സംസാരിച്ച വിഷയം മനസ്സിൽ കൊണ്ടാണ് നടക്കുന്നത് –
പല ഗ്രന്ഥങ്ങളും നോക്കി – പല പല ആചാര്യന്മാരുടെ അവലോകനകളും അവലംബനങ്ങളും വായിച്ചു പല പല കഠിന ക്രിയകളുടെയും സത്വകൾ മനസിലാക്കാൻ വായിച്ചു –
“ജാനകി നീ സനത്‌സുജാതീയം നെ കുറിച്ച് കേട്ടിട്ടുണ്ടോ ‘
ജാനകി ;- ഉണ്ട് ഗുരു മഹാഭാരതത്തിൽ ഉള്ള നാല് തത്ത്വോപദേശ ഗ്രന്ഥങ്ങളിൽ ഒന്നല്ലേ
മഹാഭാരതത്തിൽ നാല് തത്ത്വോപദേശങ്ങളാണുള്ളത്
വിദുരനീതി
സനത്‌സുജാതീയം
ഭഗവദ്ഗീത
അനുഗീത
ഗുരു :-അതെ പക്ഷെ നമ്മൾ വായിച്ചറിഞ്ഞ ഗ്രന്ഥങ്ങളിലെ –
കൃതികൾക്ക് പുറമെ കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ട് ഇല്ലാതായതായ അല്ലെങ്കിൽ മനഃപൂർവം നമ്മളുടെ പൂർവികർ ഇല്ലാതാക്കിയതായ ചില വിവർത്തനങ്ങളും – കർമ്മങ്ങളും പ്രതിപാദിക്കുന്നുണ്ട്.
പ്രേത്യകിച്ചു സനത്‌സുജാതീയം ത്തിൽ
ജാനകി ;- മനസിലായില്ല –
ഗുരു :-പറയാം അഥർവ വേദത്തിൽ നേരത്തെ ഉണ്ടായിരുന്ന ശ്ലോകങ്ങളും , പ്രതിപാദിച്ചിരുന്ന കർമ്മങ്ങളും എല്ലാം ഇപ്പോൾ വളരെ കുറചു മാത്രമേ നമ്മൾക്ക് നമ്മുടെ ഗുരുക്കന്മാർ പറഞ്ഞു തന്നിട്ടുള്ളു – ധർമ്മമായതു മാത്രം
പക്ഷെ അതിനു ഒരു മറുപുറം ഉണ്ട് – ധർമ്മത്തിന്റെ മറുപുറം – ആവാഹന ഉച്ചാടന കർമ്മങ്ങളും അതി കഠിന ക്രൂരമായ കർമ്മങ്ങൾ പ്രതിപാദിക്കുന്നതുമായ ഒരു മറുപുറം.
ജാനകി :- ഉപ്പ് ഗുരു കേട്ടിട്ടുണ്ട് – ദുഷ്ട ശക്തികൾ ദൈവികമായ കാര്യങ്ങളെ അവരുടെ ലാഭേച്ഛയ്ക്കായി തങ്ങൾക്കു സാധകമാകുന്ന രീതിയിൽ ആക്കിത്തീർത്തു –
??