താമര മോതിരം 9 [Dragon] 368

ജലം കൊണ്ട് ആ ഭാഗം കഴുകി വൃത്തിയാക്കി നോക്കിയാ ആ പൂജാരിയുടെ കണ്ണുകൾ വിടർന്നു –

ആ വിഹ്രഹത്തിനെ അവശേഷിപ്പിൽ നിന്നും കുറച്ചു മുകൾ ഭാഗം മുകളിയ്ക്കു വളർന്നരിക്കുന്നു –

അതും പാറ മാറി ഒരു പച്ച നിറത്തിലുള്ള കല്ലിനാൽ –

വീണ്ടും ജലം കൊണ്ട് കഴുകി നോക്കി ആ പൂജാരി – വളരെ കുറച്ചു വളരെ കുറച്ചു മാത്രം ഉയരം കൂടിയിരിക്കുന്നു എന്ന് അയാൾ മനസിലാക്കി –

പക്ഷെ അത് തന്റെ തോന്നൽ മാത്രം അല്ല എന്ന് വിശ്വസിക്കാൻ അയാൾക്ക് ആയില്ല.ആരെങ്കിലും പറയാനായി അയാൾക്ക് മനസ് വെമ്പൽ കൊണ്ട് –

പക്ഷെ കുറച്ചു ആലോചിച്ചു നോക്കിയപ്പോൾ ആ കാര്യം ആരോടെങ്കിലും പറയാൻ അയാളുടെ മനസ് അനുവദിച്ചില്ല.

ഇനിയും ആ ദുഷ്ടൻ ഇവിടേയ്ക്ക് വന്നാൽ ഈ അമ്പലം നശിപ്പിച്ചിട്ടേ അയാൾ പോകു.

അയാൾ അങ്ങനെ അവിടെ തന്നെ ഇരുന്നു പഞ്ചാക്ഷരി ജപിച്ചു നേരം വെളുപ്പിച്ചു.

കണ്ണ് തുറന്നു നോക്കാതെ തന്നെ കാരണം – നേരം വെളുക്കുമ്പോൾ ആ വിഹ്രഹത്തിനു നേരത്തെ ഉള്ളതിനേക്കാൾ വളർച്ച ഉണ്ടോ എന്ന് അറിയാനായി അയാൾ കണ്ണുകൾ ഇറുക്കി അടച്ചിരുന്നാണ് ജപം നടത്തിയത്

ഓം നമഃശിവായ ………ഓം നമഃശിവായ…………….. ഓം നമഃശിവായ…………………………..

****************

അന്ന് ഉച്ച കഴിഞ്ഞു ജാനകി വല്ലഭവന്റെ ഗുരു അയാളെ വിളിക്കുന്നു –

അത്യാവശ്യമായി ജാനകിയെ ഒന്ന് കാണാൻ എന്നറിയിച്ചു – അവിടേക്കു പിറപ്പെട്ടു ജാനകി അപ്പോൾ തന്നെ കാരണം – ഗുരു തന്നെ വിളിക്കുന്നന്തു വളരെ വിരളം ആണ് – കൂടെ അത്യാവശ്യം എന്ന് കൂടി പറഞ്ഞിരിക്കുന്നു –

ഗുരുവിന്റെ സ്വരത്തിൽ കുറച്ചു പതർച്ച ഉണ്ടായിരുന്നോ എന്ന് കൂടി തോന്നിപോയി ജാനകിക്കു –

പതിവ് പോലെ പ്രകാശനെ വിളിച്ചു ജാനകി – അത്യാവശ്യമായി ഗുരുവിന്റെ അടുത്തെത്തണം എന്ന് പറഞ്ഞു – പത്തു മിനിറ്റിനുള്ളിൽ പ്രകാശൻ വണ്ടിയുമായെത്തി – ജാനകിയേയും കൂട്ടി ഗുരുവിന്റെ മനയിലേക്കു പുറപ്പെട്ടു

ജാനകി സ്നേഹത്തോടെ ചന്ദു എന്ന് വിളിക്കുന്ന പ്രകാശൻ

അയാളെയും കൂട്ടിയാണ് അവിടേക്കു പുറപ്പെട്ടത് – പൊതുവെ അയാളാണ് ജാനകിയുടെ സാരഥി –

സ്വന്തമായി ഒരു കട നടത്തുന്ന പ്രകാശൻ – കട ഭാര്യയെ ഏല്പിച്ചിട്ടാണ് ജാനകിയുടെ കൂടെ പോകാറ് – അത് അയാൾക്ക് ഒരു വരുമാനം ആയിരുന്നില്ല -അയാളുടെ സന്തോഷം ആയിരുന്നു – ജാനകി നിർബന്ധിച്ചു വല്ലതും കൊടുത്തതും വേണ്ട എന്നായിരിക്കും അയാളുടെ ഉത്തരം –

അതിനാൽ കടയിൽ എന്തെകിലും സാധനം വാങ്ങുമ്പോൾ ആ പൈസ അവിട ഏൽപ്പിക്കുകയാകും പതിപ് – രണ്ടായിരം രൂപയുണ്ടെ നോട്ടു കൊടുത്താൽ ബാക്കി പിന്നെ മാറ്റി എന്ന് പറഞ്ഞു വരുമായിരുന്നു ജാനകി.

ഏകദേശം ഒരു മണിക്കൂർ യാത്ര കൊണ്ട് ജാനകി ഗുരുവിന്റെ അടുക്കൽ എത്തി.

അകത്തേക്ക് കയറിയ ജാനകി – ഗുരുവിനെ തിരഞ്ഞു – പിന്നീട് പൂജാമുറിയിൽ നിന്നും കണ്ടെത്തി – അദ്ദേഹം അവിടെ ഇരുന്നു ഏതോ എഴുത്തുതുന്നുണ്ട് ,അല്ല വായിക്കുന്നുണ്ട് , അല്ല കണക്കുകൂട്ടുന്നുണ്ട്

68 Comments

Comments are closed.