താമര മോതിരം 9 [Dragon] 368

ഗ്രാമവാസിൽ എല്ലാപേരും തന്നെ പോയിരുന്നു – ആശ്രമ വാസികൾ ആയ ആൾക്കാർ പോയി അമ്പലത്തിലെ മുൻ വാതിൽ പൂട്ടി – രക്തം വീണു അശുദ്ധമായ സ്ഥലം കഴുകി

പിന്നെ ശ്രീകോവിലിനടുക്കൽ വന്നു പൂജാരിയെ വിളിച്ചു

അകത്തു നിന്നും കരച്ചിലിന്റെ തേങ്ങൽ മാത്രം പുറത്തു കേൾക്കുന്നുണ്ടായിരുന്നുള്ളു.

അവർ തിരികെ ആശ്രമത്തിലേക്കു പോയി –

അവരുടെ വിധിയെ പഴിച്ചു കൊണ്ട് –

പൂജാരി അവിടെ തന്നെ ഇരുന്നു – അൽപനേരം മുന്നേ വരെ ഞാൻ കഴുകി തുടച്ചു ഭസ്മവും ചന്ദനവും ഇട്ടു ധാര കോരി പൂജിച്ചിരുന്ന

എന്റെ ശങ്കരാ – നീ എന്തിനാ ഇങ്ങനെ ഒരു വിധി എനിക്കായി ഒരുക്കി വച്ചതു.

ഇതാണ് വിധി എന്നറിഞ്ഞിരുന്നു എങ്കിൽ ആ പാവത്തിന് പകരം എന്റെ തല ആരാണ് മാറ്റാൻ ഞാൻ പറഞ്ഞീനെ ആ ദുഷ്ടനോടു –

എന്റെ ശങ്കരാ ………………..എനിക്ക് നിന്നെ ഇങ്ങനെ കാണാൻ പറ്റുന്നില്ല .

നീ ഇല്ലാത്ത ഈ ഇടം ഞാൻ എങ്ങനെ യാണ് ശങ്കരാ …….. ജീവിക്കുക.

എന്റെ അച്ഛനും അമ്മയും ഗുരുവും കൂട്ടുകാരനും ഒക്കെ നീ അല്ലാരുന്നില്ലേ –

എന്നെ തനിച്ചാക്കി നീ മാത്രം പോയതെന്തേ –

എന്ന് പറഞ്ഞു അലമുറയിട്ടു തുടങ്ങിയ കരച്ചിൽ ഇപ്പോൾ വെറും ഞെരുക്കം മാത്രമായി അവശേഷിച്ചു പക്ഷെ നിന്നില്ല.

അന്ന് ഉച്ചയ്ക്കും വൈകുന്നേരവും ആശ്രമത്തിൽ നിന്നും ആളുകൾ വന്നു പൂജാരിയെ വിളിച്ചിരുന്നു – അയാൾ ശ്രീകോവിലിൽ നിന്നും ഇറങ്ങിയില്ല എന്ന് മാത്രമല്ല ജലപാനം പോലും ഇല്ലാതെ അവിടെ തന്നെ ഇരുന്നു –

അങ്ങനെ തന്നെ ആയിരുന്നു ജഗത്ഗുരുവും – ഗുരുവിന്റെ കണ്ണുകളിൽ ഇപ്പോൾ പുയത്തേക്കു വരാൻ കണ്ണുനീർ ബാക്കി ഇല്ലായിരുന്നു – പക്ഷെ ഹൃദയം മുറിഞ്ഞു ചുടു ചോര മാത്രം ഒഴുകി കൊണ്ടിരുന്നു – നിർത്താതെ

 

രാത്രി ഏറെ വൈകിയും ആ പൂജാരി ഇരുന്നിരുന്ന ഇടം വിട്ടു എണിറ്റു മാറിയിരുന്നില്ല – മാത്രമല്ല അയാൾ നിത്യവും ചെയ്യുന്ന എല്ലാ പൂജാ കർമ്മങ്ങളും ആ ശങ്കര വിഹ്രഹത്തെ സ്മരിച്ചു ചെയ്യുവാൻ തുടങ്ങി.

ശെരിക്കും ബന്ധമായ അവസ്ഥയിലേക്ക് മാറികൊണ്ടിക്കുകയായിരുന്നു അദ്ദേഹത്തിനെ മനസ്.

രാത്രിയുടെ ഏതോ യാമത്തിൽ മണി ശബ്ദം കേട്ട് കണ്ണ് തുറന്നു നോക്കിയാ പൂജാരി കണ്ടത് തന്റെ മുന്നിൽ പൂർണമായ ശങ്കര വിഹ്രഹത്തെയാണ് – സർവാഭരണ വിഭൂഷകനായ അന്ന് ഉണ്ടായ ദർശനത്തിൽ കണ്ട പോലെ ഉള്ള തേജസ്സുറ്റ ആ പൂർണ വിഹ്രഹം,

ശങ്കരാ ………………………………………മഹാദേവാ…………………………

എന്ന് ഉറക്കെ വിളിച്ചു കൊണ്ട് കണ്ണ് തുറന്നു നോക്കിയാ പൂജാരി മുന്നിൽ നേരത്തേത് പോലെ ഉള്ള ആ ആ വിഹ്രഹത്തിന്റെ ശേഷിപ്പ് മാത്രം ആണ് –

താൻ ഒരു സ്വപ്നം കണ്ടതാണെന്നു മനസിലായി കൂടെ അതിലേറെ സങ്കടവും

ഉറക്കംത്തിൽ തന്നെ തന്റെ ജീവൻ എടുത്തുകൂടെയായിരുന്നോ ശങ്കരാ………..

എന്ന് ചോദിച്ചു കൊണ്ട് ആ വിഹ്രഹ അവശേഷിപ്പിൽ നോക്കിയാ ആ പൂജാരി അന്ന് കണ്ടത് പോലെ പച്ച നിരത്തിലുള്ളൊരു വെളിച്ചം കണ്ടു അവിടെ –

സൂക്ഷിച്ചു നോക്കിയപ്പോൾ ആ അവശേഷിപ്പിന്റെ മുകൾ ഭാഗം മുഴുവൻ പച്ച നിറത്തിലുള്ള കല്ലുകൾ പോലെ തിളങ്ങി –

68 Comments

Comments are closed.